മണാലിയില്‍ അവധി ആഘോഷിച്ച് ജയറാമും കുടുംബവും! വൈറലായി ചിത്രങ്ങള്‍
കുടുംബ പ്രേക്ഷകരുടെ ഏക്കാലത്തെയും പ്രിയപ്പെട്ട നായക നടന്മാരില്‍ ഒരാളാണ് ജയറാം. സിനിമകള്‍ക്കൊപ്പം നടന്റെ കുടുംബ വിശേഷങ്ങള്‍ അറിയാനും എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ഭാര്യ പാര്‍വതിക്കും മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ ജയറാം സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. സിനിമകള്‍ കഴിഞ്ഞാല്‍ യാത്രകള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാറുണ്ട് താരകുടുംബം.

അടുത്തിടെയായിരുന്നു ജയറാമിന്റെയും പാര്‍വ്വതിയുടെയും വിവാഹ വാര്‍ഷികം. ആനിവേഴ്‌സറിക്ക് പിന്നാലെ മണാലിയിലേക്ക് അവധി ആഘോഷിക്കാനായി താരകുടുംബം പോയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ മക്കളായ കാളിദാസും മാളവികയും പങ്കുവെച്ചിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി പാര്‍വതി മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് പുറത്തുവന്നത്.
ജയറാമിനൊപ്പം മകന്‍ കാളിദാസും മലയാളത്തില്‍ സജീവമാണ്. കാളിദാസിന് പിന്നാലെയാണ് മാളവിക അടുത്തിടെ മോഡലിംഗ് രംഗത്തേക്ക് എത്തിയത്. താരപുത്രിയുടെ ഗ്ലാമറസ് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. മോഡലിംഗിന് പിന്നാലെ മാളവികയുടെ സിനിമാ അരങ്ങേറ്റത്തിനായും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications