വർഷങ്ങളോളം ഒപ്പം നിന്ന ആൾ, പക്ഷെ കല്യാണത്തിന് ജയറാം കൊടുത്തത്, അവനൊരുപാട് പ്രതീക്ഷിച്ചിരുന്നു: ശാലു പേയാട്
ജയറാം എത്രയൊക്കെ വിനീതനായാലും മലയാളികൾക്ക് അംഗീകരിക്കാൻ കുറച്ച് മടിയാണ്. പുറമേക്കുള്ള ഭംഗി വാക്കുകൾക്കപ്പുറം ജയറാം ആളുകളോട് ആത്മാർത്ഥതയില്ലാത്ത ആളാണെന്ന് വിമർശകർ പറയുന്നു. പല താരങ്ങളുടെയും ഇമേജിനെ ബാധിക്കാറ് താരജാഡയും അഹങ്കാരവുമാണെങ്കിൽ ജയറാമിന്റെ കാര്യത്തിൽ അതിന് കാരണം അമിത വിനയമാണ്. ഇത്രയും വിനയം കാണിക്കുന്നയാളെക്കുറിച്ച് അത്ര നല്ല അഭിപ്രായം ചില സഹപ്രവർത്തകർക്കില്ല എന്നത് ജയറാമിനെതിരെയുള്ള വാദത്തിന് ആക്കം കൂട്ടുന്നു. ജയറാമിനെക്കുറിച്ച് ഫോട്ടോഗ്രാഫർ ശാലു പേയാട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അയാളുടെ കൂടെ വർഷങ്ങളായി നിന്ന ആളുണ്ട്. ഒരു പടം ചെയ്ത സമയത്താണ് അവന്റെ കല്യാണം നടക്കുന്നത്. അവൻ ഒരുപാട് പ്രതീക്ഷിച്ചു. ഒരുപാടൊന്നും ഇല്ലെങ്കിലും ഒരു ലക്ഷം രൂപയെങ്കിലും കൊടുക്കുമെന്ന് പ്രതീക്ഷിച്ചു. കൊടുത്തത് പതിനായിരം ഉലുവ. അതിനേക്കാൾ കൂടുതൽ ആ സെറ്റിൽ നിന്ന് ബാക്കിയുള്ളവർ കൊടുത്തിട്ടുണ്ട്. അന്നൊരു വിഷമം ഉണ്ടായിരുന്നു. ഇവരൊക്കെ മിനിമം ഒരു ലക്ഷമെങ്കിലും കൊടുക്കണം. കാരണം ഇവരെ ജീവനെ പോലെ കൊണ്ട് നടക്കുന്നവരാണ്. അവർക്ക് കൊടുക്കുന്നത് നിസാര ശമ്പളമാണ്. അതുകൊണ്ടാണ് ആർട്ടിസ്റ്റുകളുടെ കൂടെയൊന്നും ഇപ്പോൾ ആരും നിൽക്കാത്തത് എന്നാണ് ശാലു പേയാട് പറഞ്ഞത്.

ശാലു പേയാടിന്റെ പരാമർശത്തെ എതിർത്ത് കൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. പണി എടുത്തതിന് കൂലി കിട്ടിയില്ലെ പിനെ അയാളുടെ എല്ലാത്തിനും പണം കൊടുക്കണോ. ഒന്ന് പോടെ 10000 കൊടുത്തത് മാന്യതയാണ്, കൂലി ഇല്ലാതെ ആണോ പണി ചെയ്തത്. അങ്ങനെ ആണ് ചെയ്തത് എങ്കിൽ നിങ്ങൾ പറയുന്നതിൽ ന്യായം ഉണ്ട്, അയാളെ ക്യാഷ് കണ്ടാണോ ഇവൻ കല്യാണം കഴിക്കാൻ നിന്നത്, പറയാനൊരു നാണം വേണ്ടടെ എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.
ട്വന്റി ട്വന്റി സിനിമയിലെ അവസാന സീനിൽ ഇല്ലാതെ പോയതിനെക്കുറിച്ച് ജയറാം കഴിഞ്ഞ ദിവസം ഒരു തമിഴ് അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ട്രോളുകൾക്ക് കാരണമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ശാലു പേയാടിന്റെ വാദം. ദീപാവലി ദിനത്തിൽ ചെന്നെെയിൽ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ വേണ്ടിയാണ് ആ സീനിൽ അഭിനയിക്കാതിരുന്നതെന്നാണ് ജയറാം പറഞ്ഞത്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മലയാളത്തിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ശബരിമലയ്ക്ക് പോകേണ്ടത് കൊണ്ടാണെന്നാണ്.
ജോഷി സാറാണ് സംവിധായകൻ. എന്റെ ഷോട്ടുകൾ എടുത്ത് കഴിഞ്ഞു. അവസാനം അഞ്ച് പേരും നടന്ന് വരുന്ന ഷോട്ടുണ്ട്. ആ സീനെടുക്കാൻ രണ്ട് ദിവസം കഴിയുമെന്ന് പറഞ്ഞു. നോക്കുമ്പോൾ ദീപാവലി ദിനം. ദീപാവലിക്ക് ചെന്നെെയിലെ എന്റെ വീട്ടിൽ പോകണം സർ എന്ന് ഞാൻ. നിനക്ക് ദീപാവലിയാണോ വലുത്, അവസാനം അഞ്ച് പേരും നടന്ന് വരുന്നതാണോ വലുത് എന്ന് ജോഷി സർ ചോദിച്ചു. ആലോചിച്ച ശേഷം എനിക്ക് ദീപവലിയാണ് വലുതെന്ന് ഞാൻ മറുപടി നൽകി എന്നാണ് ജയറാം തമിഴ് അഭിമുഖത്തിൽ പറഞ്ഞത്. സംസ്ഥാനം മാറിയപ്പോൾ ആഘോഷവും മാറിയല്ലോ എന്നാണ് രണ്ട് അഭിമുഖങ്ങളും കണ്ടവരുടെ ചോദ്യം.


Click it and Unblock the Notifications
