'ഇത്രയുംനാൾ നിന്റെ ഭർത്താവ് ഇത് കാണിച്ചാണ് ഭീഷണിപ്പെടുത്തിയിരുന്നത്'; സം​ഗീതയുടെ ആദ്യ നായകൻ വെങ്കട് പ്രഭു!

മങ്കാത്തയും സരോജയും മാനാടും പോലെയുള്ള ഹൈ വോൾട്ടേജ് എന്റർടൈനറുകൾ സമ്മാനിച്ച് ശ്രദ്ധനേടിയ സംവിധായകനാണ് വെങ്കട് പ്രഭു. വ്യത്യസ്തമായ മേക്കിങും കഥയും അവതരണവുമെല്ലാമാണ് തമിഴിലെ മറ്റ് സംവിധായകരിൽ നിന്നും വെങ്കട് പ്രഭുവിനെ വ്യത്യസ്തനാക്കുന്നത്. മാനാട് പോലൊരു കോംപ്ലിക്കേറ്റഡായ കോൺസെപ്റ്റ് ഇത്ര സിംപിളായി മെയിൻ സ്ട്രീം എന്റർടെയ്നറായി മാറ്റാൻ വെങ്കട് പ്രഭുവിന് അല്ലാതെ മറ്റാർക്കെങ്കിലും സാധിക്കുമോയെന്ന് സംശയമാണ്.

ഒറ്റ സെക്കന്റ് പോലും ബോർ അടിപ്പിക്കാതെ മുഴുവൻ സമയം ഒരേ ലെവലിൽ എന്റർട്ടൻ ചെയ്യിക്കുക എന്നത് മാനാട് പോലൊരു ടൈം ലൂപ് സിനിമ ചെയ്യുമ്പോൾ ചെറിയ കാര്യം അല്ല. മാനാടിന് ശേഷം വെങ്കട് പ്രഭുവെന്ന സംവിധായകനുള്ള ആരാധകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. സംവിധായകൻ എന്നതിലുപരി നടൻ, തിരക്കഥാകൃത്ത്, നിർമാതാവ്, ​ഗായകൻ എല്ലാമാണ് വെങ്കട് പ്രഭു.

 Venkat Prabhu

2007ൽ ചെന്നൈ 600028 എന്ന ചിത്രത്തോടെയാണ് സംവിധായകനായി വെങ്കട് പ്രഭു അരങ്ങേറ്റം കുറിച്ചത്. ​ഗായകനായി കരിയർ ആരംഭിച്ചശേഷം ഏറെനാൾ അതേ മേഖലയിൽ തുടർന്നാണ് സംവിധായകനാകണമെന്ന സ്വപ്നം വെങ്കട് പ്രഭു നേടിയെടുത്തത്.

പ്രായം നാൽപ്പത്തിയേഴിൽ എത്തിനിൽക്കുന്ന വെങ്കട് പ്രഭുവിന് ഇന്ന് പിറന്നാളാണ്. സിനിമാ മേഖലയിലുള്ള നിരവധിപേർ സംവിധായകന് ആശംസകൾ നേർന്ന് എത്തിയെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് ദിലീപിന്റെയും ജയറാമിന്റെയും വരെ നായികയായി മലയാളത്തിൽ തിളങ്ങിയിട്ടുള്ള സം​ഗീത കൃഷ് പങ്കിട്ട പിറന്നാൾ ആശംസയാണ്.

വെങ്കട് പ്രഭുവിനൊപ്പമുള്ള പഴയ കുറച്ച് ഫോട്ടോകൾ പങ്കിട്ടായിരുന്നു സം​ഗീതയുടെ പിറന്നാൾ ആശംസ. എന്റെ ആദ്യ നായകൻ വെങ്കട് പ്രഭുവിന് ഏറ്റവും നല്ല ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾ എന്നെ വെറുക്കാൻ പോവുകയാണെന്ന് എനിക്ക് അറിയാം... പക്ഷെ പിറന്നാൾ ദിനത്തിൽ നിങ്ങൾക്ക് അത് ചെയ്യാനാവില്ലെന്നാണ് സം​ഗീത കുറിച്ചത്.

സം​ഗീതയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സം​ഗീതയും വെങ്കട് പ്രഭുവും ഒരുമിച്ച് നായകനും നായികയുമായി അഭിനയിച്ചുവെന്നത് ആരാധകർക്കും അവിശ്വസനീയമായിരുന്നു. എന്നാൽ ഇരുവരും ഒരുമിച്ച് പൂഞ്ചോലയ് എന്നൊരു സിനിമയിൽ നായകനും നായികയുമായി അഭിനയിച്ചിരുന്നു. പക്ഷെ ആ സിനിമ റിലീസ് ചെയ്തില്ല. ആ സിനിമയ്ക്ക് വേണ്ടി പകർത്തിയ കപ്പിൾ ഫോട്ടോകളാണ് സം​ഗീത ഇപ്പോൾ പങ്കിട്ടിരിക്കുന്നത്.

 Venkat Prabhu

സം​ഗീതയുടെ പിറന്നാൾ ആശംസ പ്രത്യക്ഷപ്പെട്ടതോടെ വെങ്കട് പ്രഭുവും രസകരമായ കമന്റുമായി എത്തി. അടി പാവി... നിന്റെ ഭർത്താവ് കൃഷ് ഇത്രയുംനാൾ ഈ ഫോട്ടോ വെച്ചാണ് എന്നെ ഭീഷണിപ്പെടുത്തിയിരുന്നത്. അവസാനം നീ തന്നെ അത് പോസ്റ്റ് ചെയ്തല്ലേ... പക്ഷെ തമാശകൾക്ക് അപ്പുറം 28 വർഷമായി നമുക്ക് പരിചയമുണ്ടെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല... നന്ദി സം​ഗീത എന്നാണ് വെങ്കട് പ്രഭു കുറിച്ചത്.

സം​ഗീത പങ്കിട്ട ഫോട്ടോ സൂക്ഷിച്ച് നോക്കിയാൽ പോലും വെങ്കട് പ്രഭുവാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് ഭൂരിഭാ​ഗം ആരാധകരും കുറിച്ചത്. തലൈവ, ബിരിയാണി, ​ഗോലി സോഡ അടക്കമുള്ള സിനിമകളിൽ അഭിനയിച്ച സാം ആൻഡേഴ്സണിന്റെ നല്ല ഛായ വെങ്കട് പ്രഭുവിന് ഉണ്ടെന്നായിരുന്നു വേറെ ചില ആരാധകർ കുറിച്ചത്.

കസ്റ്റഡിയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ വെങ്കട് പ്രഭു സിനിമ. നാ​ഗചൈതന്യയായിരുന്നു നായകൻ‌. ദളപതി 68ന്റെ അണിയറയിലാണ് വെങ്കട് പ്രഭു. വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ദളപതി 68 എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന് സം​ഗീതമൊരുക്കുന്നത് യുവാൻ ശങ്കർ രാജയാണ്. ചിത്രത്തിന്റെ രചനയും വെങ്കട് പ്രഭുവാണ്. മീനാക്ഷി ചൗധരിയാകും നായിക. പ്രഭുദേവ, മോഹൻ, പ്രശാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ടെന്നാണ് വിവരങ്ങൾ.

More from Filmibeat

Read more about: venkat prabhu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X