twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ നടനെയൊക്കെ വെച്ച് എന്തിനാണ് സിനിമ ചെയ്യുന്നത്, മരിക്കുന്നതിന് മുൻപ് മകൾ ചോദിച്ചു...

    |

    മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് കലാഭാവൻ മണി. ഹാസ്യ കഥാപാത്രം, സ്വഭാവ നടൻ, വില്ലൻ എന്നിങ്ങനെ എല്ലാ കാഥാപാത്രങ്ങളും മണിയുടെ കയ്യിൽ ഭഭ്രമാണ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിത വൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കലാഭവൻ മണി ചിത്രത്തിനെ കുറിച്ച് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കല്ലിയൂര്‍ ശശി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മണിയെ വെച്ച് പടം എടുത്തതിന് മകൾ ഉൾപ്പടെ പലരും വിമർശിച്ചിരുന്നുവെന്നും നിർമ്മാതാവ് അഭിമുഖത്തിൽ പറയുന്നു.

    സ്റ്റൈലൻ ലുക്കിൽ പാട്ട് പാടി ആൻഡ്രിയ ജെർമിയ, ചിത്രം നോക്കൂസ്റ്റൈലൻ ലുക്കിൽ പാട്ട് പാടി ആൻഡ്രിയ ജെർമിയ, ചിത്രം നോക്കൂ

    ഏറെ പ്രായസപ്പെട്ട് നിൽക്കുന്ന സമയത്തായിരുന്നു ഈ ചിത്രം താൻ ചെയ്തത്. വളരെ ചെറിയ ചിത്രമായിരുന്നു ഇന്ദ്രജിത്ത്. നല്ല തിരക്കഥയായിരുന്നു കേട്ടത്. എന്നാൽ സിനിമ ചെയ്തുവന്നപ്പോൾ അത് മാറി. സിനിമ പുറത്തിറങ്ങും മുൻപ് തന്നെ വിജയിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും നിർമ്മാതാവ് അഭിമുഖത്തിൽ പറഞ്ഞു.

    ഇന്ദ്രജിത്ത് സിനിമ

    ജയറാം ചിത്രം സർക്കാർ ദാദ റിലീസ് ചെയ്യാൻ ബുദ്ധിമുട്ടി നിൽക്കുമ്പോഴാണ് ഇന്ദ്രജിത്ത് സിനിമ ചെയ്യുന്നത്. വളരെ ചെറിയ ചിത്രമായിരുന്നു അത്. കഥ തനിക്ക് ഇഷ്ടപ്പെട്ടു. തനിക്കുണ്ടായിരുന്നു സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമാകുമെന്ന് കരുതിയാണ് ആ സിനിമ ചെയ്യുന്നത്. എന്നാൽ വലിയ പരാജയമാവുകയായിരുന്നു. ഗരുഢൻ എന്നായിരുന്നു ആദ്യത്തെ പേര്. നല്ലൊരു ആക്ഷൻ മൂവിയായിരുന്നു. പക്ഷെ അത് ചിത്രീകരിച്ച് വന്നപ്പോൾ മോശമായി. എന്നാൽ അത് ആരുടെ കുറ്റമാണെന്ന് തനിക്ക് അറിയില്ല. തന്നെ കേൾപ്പിച്ച തിരക്കഥ ഉഗ്രൻ ആയിരുന്നു എന്നും നിർമ്മാതാവ് പറയുന്നു

    മോശം പ്രതികരണം

    അതേസമയം സിനിമയുടെ ബഡ്ജറ്റ് കൂടിയിട്ടില്ലായിരുന്നു. എന്നാൽ ബിസിനസ്സും തിയേറ്റർ പ്രതികരണവും വളരെ മോശമായിരുന്നു. ഇത് മോശമാകുമെന്ന് താൻ മുൻകൂട്ടി കാണുകയും ചെയ്തിരുന്നു. ഫൈനൽ എ‍ഡിറ്റിംങ്ങിന് ശേഷം സിനിമ കണ്ടപ്പോൾ തനിക്ക് ആദ്യം ചിരിയായിരുന്നു വന്നത്. സാധരണ കരച്ചിലായിരുന്നു വരേണ്ടത്. സിനിമ പോയി എന്ന് അത് കണ്ടപ്പോൾ തന്നെ മനസ്സിലായി. സിനിമ ഓടില്ലെന്ന് സംവിധായകന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു. തല്ലിപ്പൊളി സിനിമ. ഇന്നും ആ സിനിമയുടെ പേര് പറയാൻ പോലും തനിക്ക് നാണക്കേടാണെന്ന് നിർമ്മാതാവ് പറയുന്നു.

    വിമർശനം

    ആ സിനിമയുടെ കാര്യത്തിൽ താൻ പറഞ്ഞത് പോലെ സംഭവിക്കുകയും ചെയ്തു. സിനിമ പരാജയപ്പെട്ടപ്പോൾ കലാഭവൻ മണിക്കും വലിയ വിഷമം ആയിരുന്നു. ഈ സിനിമയുടെ പേരിൽ കുറെ വിമർശനം കേട്ടെന്നും നിർമ്മാതാവ് പറയുന്നു. കാണുന്നവർ മുഴുവനു കലാഭവൻ മണിയെ വെച്ച് സിനിമ എടുത്തതിൽ തന്നെ വിമർശിക്കുകയായിരുന്നു. മരിക്കുന്നതിന് മുൻപ് തന്റെ മകളും ഈ സിനിമയുടെ പേരിൽ തന്നെ വിമർശിച്ചിരുന്നു. അച്ഛന് വേറെ പണിയില്ലേ കലഭാവൻ മണിയെ വെച്ച് സിനിമ എടുക്കാൻ എന്നായിരുന്നു മരിക്കുന്നതിന് മുൻപ് അവൾ പറഞ്ഞത്. ഹോസ്പിറ്റൽ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്ന സമയത്തായിരുന്നു അവൾ ഇത് ചോദിച്ചത്. അവളുടെ കുഞ്ഞ് മനസ്സിൽ തോന്നിയതായിരുന്നു അത്.

    മകളുടെ ചോദ്യം

    ആ സിനിമ വേണ്ടെന്ന് അവൾ അന്ന് പറഞ്ഞിരുന്നു. മകൾക്ക് സിനിമയെ കുറിച്ചോ ഇതിന്റെ ബിസിനസ്സിനെ കുറിച്ചോ ഒന്നും അറിയില്ല. അവൾ അന്ന് ചുമ്മാതെ ചോദിച്ചതാണ്. ജയറാമിനെവെച്ച് സിനിമ എടുത്തിട്ട് ഒരു അടിപടം ചെയ്യുന്നുന്നത് ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ടായിരിക്കാം ചോദിച്ചതെന്നും ഇന്ദ്രജിത്ത് ചിത്രത്തിന്റെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊണ്ട് നിർമ്മാതാവ് പറഞ്ഞു.

    Recommended Video

    Mohanlal appreciates amazing drawing by fan KP rohit

    വീഡിയോ, കടപ്പാട്

    English summary
    Jayaram Movie Sarkar Dada producer Kalliyoor Sasi Oepns Up About His Flop Movie Indrajith
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X