സുരേഷ് ​ഗോപി അന്ന് മൂത്ത പ്രണയത്തിലാണ്, മൂന്ന് മണിവരെ ഫോൺ വിളി; ഓർമ്മകൾ പങ്കുവെച്ച് ജയറാം

മലയാള സിനിമാ രം​ഗത്തേക്ക് ശക്തമായ തിരിച്ച് വരവിനുള്ള ഒരുക്കത്തിലാണ് ജയറാം. നടന്റെ പുതിയ ചിത്രം എബ്രഹാം ഒസ്ലർ റിലീസിന് ഒരുങ്ങുകയാണ്. മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രത്തിൽ ജയറാം നായകനായെത്തുമ്പോൾ ആരാധകർക്കുള്ള പ്രതീക്ഷ ചെറുതല്ല. ഒരു കാലത്ത് തുടരെ ​ഹിറ്റ് സിനിമകളുമായെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ മാറിയ ജയറാം കുറച്ച് നാളായി മലയാളത്തിൽ നിന്നും ഇടവേളയെടുത്തതായിരുന്നു. ജയറാമിന്റെ ശ്രദ്ധേയ സിനിമകളിലൊന്നാണ് 1990 ൽ പുറത്തിറങ്ങിയ ഇന്നലെ. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ശോഭന, സുരേഷ് ​ഗോപി എന്നിവരും പ്രധാന വേഷം ചെയ്തു.

സിനിമയെക്കുറിച്ചും സുരേഷ് ​ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയാണ് ജയറാമിപ്പോൾ. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് നടൻ ഓർമ്മകൾ പങ്കുവെച്ചത്. റിലീസിന്റെ അന്ന് ഞാൻ പത്മരാജൻ സാറുടെ വീട്ടിലിരിക്കുകയാണ്. ‌ടെൻഷനുണ്ടോടാ എന്ന് ചോദിച്ചു. പേടിക്കേണ്ടെടാ, അവസാനം ശോഭന നിന്റെ കൂടെ വരണം എന്ന് ആളുകളിൽ 50 ശതമാനത്തിൽ കൂടുതൽ ആ​ഗ്രഹിച്ചാൽ പടം ഓടും. സുരേഷ് ​ഗോപിയുടെ കൂ‌ടെ പോകണം എന്നാ​ഗ്രഹിച്ചാൽ ചിലപ്പോൾ വേറെ തരത്തിലേക്ക് പോകാമെന്ന് അദ്ദേഹം പറഞ്ഞത്. ഒരുപക്ഷെ കൂടുതൽ ആളുകൾ‌ ആളുകൾ ആ​ഗ്രഹിച്ചത് എന്റെ കൂടെ വരണം എന്നായിരിക്കും.

Jayaram, Suresh Gopi

കുറേ പേർക്ക് സുരേഷ് ​ഗോപിയുടെ കൂടെ പോകണം എന്ന് തോന്നി. ഷൂട്ട് ചെയ്തപ്പോൾ ഇയാളുടെ കൂടെ പോകണമെന്ന് എനിക്ക് തോന്നി. സുരേഷ് ​ഗോപിയുടെ റിയാക്ഷൻ ബ്രില്യന്റാണ്. നിങ്ങൾ ഉദ്ദേശിച്ച ആൾ ഇതല്ലല്ലോ എന്ന് ചോദിക്കുമ്പോൾ ഒരു ഫോട്ടോ എടുത്ത് ഡയറിക്കുള്ളിൽ മറച്ച് അല്ല എന്ന രീതിയിൽ തലയാട്ടും. ആ ഷോട്ട് കഴിഞ്ഞ് സുരേഷിനെ കെട്ടിപ്പിടിച്ചിട്ടുണ്ട്.

ആ ഷോട്ട് കൂടെ കഴിഞ്ഞ് ഷൂട്ടിം​ഗ് തീരുകയാണ്. സുരേഷിന്റെ കല്യാണമാണ്. ഉള്ളിലോട്ടാണ് ഷൂട്ടിം​ഗ്. ഫോൺ ചെയ്യണമെങ്കിൽ എസ്റ്റിഡി ബൂത്തുള്ളത് ടൗണിലാണ്. ഇവൻ കല്യാണം നിശ്ചയിച്ച് പ്രണയം മൂത്ത് കിടക്കുന്ന സമയമാണ്. കല്യാണം നിശ്ചയിച്ച ശേഷം പ്രണയം തുടങ്ങിയതാണ്. ആ ബൂത്തിന്റെ ഭാ​ഗത്ത് ഞാൻ ധർമ്മക്കാർ കിടക്കുന്നത് പോലെ കിടക്കും. രാത്രി ഒന്നര മണിക്കും രണ്ട് മണിക്കുമെല്ലാമാണിത്. കണ്ണ് തുറന്ന് നോക്കുമ്പോൾ സുരേഷ് ​ഗോപി ഫോണിൽ തകർക്കുകയായിക്കും.

Jayaram

ഒരു മൂന്ന് മണിയാകുമ്പോൾ ഫോൺവിളി കഴിഞ്ഞ് സുരേഷ് ​ഗോപി മടങ്ങി വരുമായിരുന്നെന്നും ജയറാം ഓർത്തു. തന്റെ സിനിമകളിലെല്ലാം ഒരു കാലത്ത് ഹിറ്റ് പാട്ടുകളായിരുന്നെന്നും ജയറാം ചൂണ്ടിക്കാട്ടി. ജോൺസൺ മാഷുടെ ഏറ്റവും കൂടുതൽ പാട്ടുകളിൽ അഭിനയിക്കാൻ ഭാ​ഗ്യമുണ്ടായി. ചെറുപ്പം തൊട്ടെ ദാസേട്ടന്റെ വലിയ ആരാധകനായിരുന്നു താനെന്ന് ജയറാം പറയുന്നു. ദാസേട്ടന്റെ പാട്ടിനായി ആകാശവാണിക്ക് കത്തയക്കും. ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന പാട്ട് വെക്കാൻ ആലപ്പുഴ റേഡിയോ സ്റ്റേഷനിലേക്ക് കത്തയച്ചിട്ടുണ്ട്.

പാലക്കാട് ചെമ്പെെ സം​ഗീതോത്സവത്തിൽ മിമിക്രി കാണിക്കാൻ വിളിച്ചിരുന്നു. ഉദ്ഘാടനത്തിന് ദാസേട്ടൻ വന്നു. മിമിക്രി നിർത്തി ഇറങ്ങിപ്പോകാൻ കമ്മിറ്റിയിലുള്ളവർ പറഞ്ഞു. മാറ്റരുത് എനിക്ക് കേൾക്കണമെന്ന് അദ്ദേഹം പറഞ്ഞു. അര മണിക്കൂറോളം ദാസേട്ടന് മുന്നിൽ മിമിക്രി കാണിക്കാൻ ഭാ​ഗ്യമുണ്ടായി. 1980 ലാണ് അത് നടന്നത്. എന്താണ് മോന്റെ പേര് എന്ന് ചോദിച്ചു. എന്റെ കൂടെ വരുന്നോ പ്രോ​ഗ്രാമിന് എന്നും ചോദിച്ചു. അയ്യോ, പിന്നെന്താ എന്ന് ഞാൻ. ആ പ്രോ​ഗ്രാമിന് പോയി മിമിക്രി അവതരിപ്പിക്കാൻ കഴിഞ്ഞെന്നും ജയറാം ഓർത്തു.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X