മകളുടേത് ജാതകം നോക്കി വന്ന ബന്ധം; സ്തീധനം കൊടുക്കുമോ?; നവനീതിന്റെ വീട്ടുകാർ പറഞ്ഞത്; ജയറാം

എബ്രഹാം ഒസ്ലറിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ജയറാം. കരിയറിനപ്പുറം നടന്റെ കുടുംബ ജീവിതത്തിലും ഇന്ന് വിശേഷങ്ങൾ ഏറെയാണ്. അടുത്തിടെയാണ് നടന്റെ രണ്ട് മക്കളുടെയും വിവാഹം നിശ്ചയം കഴിഞ്ഞത്. മോഡലായ തരിണിയെയാണ് മകൻ കാളിദാസ് വിവാഹം ചെയ്യുന്നത്. ഇരുവരും കുറച്ച് നാളായി പ്രണയത്തിലാണ്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീതിനെയാണ് മകൾ മാളവിക വിവാഹം ചെയ്യുന്നത്.

രണ്ട് പേരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മക്കൾ രണ്ട് പേരും വിവാ​ഹ ജീവിതത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജയറാം. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് നടൻ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചത്. രണ്ട് മക്കളുടെയും വിവാഹം നടക്കുന്നതിൽ സന്തോഷമുണ്ട്. മോളുടേത് ജാതകം നോക്കി വന്നതാണ്. കണ്ണന്റെ പങ്കാളിയെ കണ്ണൻ തന്നെ തെരഞ്ഞെടുത്തത്. ഇതൊക്കെയാണ് ഈ വർഷത്തെ സന്തോഷമെന്ന് ജയറാം വ്യക്തമാക്കി.

Jayaram, Malavika Jayaram

സ്ത്രീധനത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായവും ജയറാം പങ്കുവെച്ചു. മകൻ ഒരു കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കണ്ണാ അവളെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് വന്നോയെന്നാണ് ഞാൻ പറഞ്ഞത്. ഇട്ട് കൊണ്ടുവരുന്ന ഡ്രസ് അല്ലാതെ ബാക്കി നീയാണ് അവൾക്ക് വാങ്ങിച്ച് കൊടുക്കേണ്ടത്. അവർ വലിയ കുടുംബമാണ്. എങ്കിൽപ്പോലും ഞാനങ്ങനെ പറഞ്ഞു.

മകളുടെ കാര്യത്തിൽ കല്യാണം കഴിക്കുന്ന കുടുംബം പറഞ്ഞത് കല്യാണം തൊട്ട് ഞങ്ങൾ നടത്തിക്കോളാം, ഞങ്ങൾക്കീ കുഞ്ഞിനെ മാത്രം തന്നാൽ മതിയെന്നാണ്. അതാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്. സ്ത്രീധനം നൂറ് ശതമാനം തെറ്റാണ്. സ്ത്രീ തന്നെയാണ് ധനം എന്ന് വിശ്വിക്കുന്ന ആളാണ് ഞാൻ. അത് സമൂഹത്തിൽ നിന്നും ഒഴിഞ്ഞ് പോകേണ്ട സമയം എന്നോ കഴിഞ്ഞെന്നും ജയറാം വ്യക്തമാക്കി.

Jayaram, Malavika Jayaram

അച്ഛനെന്ന നിലയിൽ ഞാൻ സൂപ്പർഹിറ്റാണെന്ന് പറയില്ല. അച്ഛനും അമ്മയും ചേർത്ത് അശ്വതി (പാർവതി) സൂപ്പർഹിറ്റാണെന്ന് ഞാൻ പറയും. കാരണം വിവാഹം കഴിഞ്ഞ ശേഷം ഞാൻ വീട്ടിലുണ്ടാകുന്ന സമയം ചുരുക്കമാണ്. എപ്പോഴും യാത്രയും മറ്റുമായിരിക്കും. അച്ഛന്റെ സ്ഥാനത്തും അമ്മയുടെ സ്ഥാനത്തും നിന്ന് നോക്കിയത് അശ്വതിയാണ്. എല്ലാം ഷെയർ ചെയ്യും. പക്ഷെ നൂറ് ശതമാനം അശ്വതി ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് കൊണ്ടാണ് തനിക്കത് ചെയ്യേണ്ടി വരാത്തതെന്നും ജയറാം ചൂണ്ടിക്കാട്ടി.

നേരത്തെയും മകളുടെ വിവാഹത്തെക്കുറിച്ച് ജയറാം സംസാരിച്ചിട്ടുണ്ട്. മകളുടെ വിവാഹം തന്റെയും ഭാര്യയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നെന്ന് ജയറാം അന്ന് പറഞ്ഞു. യുഎന്നിലെ മുൻ ഉദ്യോ​ഗസ്ഥനായ ​ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് ​നവനീത്. വിവാഹത്തെക്കുറിച്ചോ വരനെക്കുറിച്ചോ മാളവിക ഇതുവരെ സംസാരിച്ചിട്ടില്ല. അതേസമയം തന്റെ പ്രണയത്തെക്കുറിച്ച് കാളിദാസ് ഒന്നിലേറെ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. തരിണിക്കൊപ്പമുള്ള ചിത്രങ്ങളും കാളിദാസ് പങ്കുവെക്കാറുണ്ട്.

മലയാളത്തിൽ നിന്നും കുറച്ച് വർഷങ്ങളായി മാറി നിൽക്കുകയായിരുന്നു ജയറാം. തുടരെ പരാജയ സിനിമകൾ വന്നതോടെയാണ് നടൻ ഇടവേളയെടുത്തത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഒസ്ലറിലൂടെ തിരിച്ചെത്തിയ ജയറാം ഇനി മലയാളത്തിൽ വീണ്ടും സജീവമാകണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. മോളിവുഡിൽ നിന്ന് മാറി നിന്നപ്പോഴും തമിഴിലും തെലുങ്കിലും ജയറാം സജീവമായിരുന്നു. കാളിദാസ് ജയറാമും തമിഴകത്താണ് കൂടുതൽ സജീവം.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X