'അശ്വതി എല്ലാ ദിവസവും പോയി കരയും, കല്യാണം കഴിഞ്ഞെങ്കിലും കുട്ടിക്കളി മാറിയിട്ടില്ല, അവൾ ഞങ്ങൾക്ക് ലിറ്റിൽ'
സിനിമയോളം കുടുംബത്തേയും സ്നേഹിക്കുന്നയാളാണ് നടൻ ജയറാം. ഫാമിലിയാണ് വീക്ക്നെസ്സ്. നടന്റെ ഭാര്യയും മക്കളും മരുമക്കളും മാത്രമല്ല താരത്തിന്റെ പെറ്റായിരുന്ന കണ്ണനെന്ന ആന വരെ മലയാളികൾക്ക് സുപരിചിതമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ആനയെ നടന് നഷ്ടമായത്. പലപ്പോഴും ജയറാമിനൊപ്പം ഫോട്ടോഷൂട്ടുകളിലും ജയറാം കണ്ണൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ആനയെ കുറിച്ചും കുടുംബാംഗങ്ങളെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ.
പിക്ചർ പെർഫെക്ട് എന്ന സെഗ്മെന്റിൽ നടന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചില ഫോട്ടോകൾ കാണിച്ചപ്പോഴാണ് അതുമായി ബന്ധപ്പെട്ട ഓർമകൾ താരം പങ്കുവെച്ചത്. തുടക്കം പ്രിയപ്പെട്ട ആനയെ കുറിച്ച് സംസാരിച്ചായിരുന്നു. ഒരു തികഞ്ഞ ആനപ്രേമി കൂടിയാണ് താരം. ജയറാം കണ്ണനെന്ന എന്റെ ആന ആദ്യം ഭാരത് സർക്കസിലായിരുന്നു. അവിടെ നിന്നാണ് ഞാൻ അവനെ വാങ്ങിയത്.

പത്ത്, പതിനഞ്ച് വർഷത്തോളം സർക്കസിലായിരുന്നു. അതിനുശേഷം എന്റെ സുഹൃത്തായ മനിശ്ശേരി ഹരിയുടെ ഒപ്പമായിരുന്നു. അവന്റെ കയ്യിൽ നിന്നാണ് ഞാൻ കണ്ണനെ വാങ്ങിയത്. സർക്കസിൽ പെൺകുട്ടിയെ തുമ്പി കൈയിൽ ഇരുത്തി സ്റ്റേജിൽ റൗണ്ട് അടിച്ചൊക്കെ അവന് നല്ല ശീലമാണ്. അതുകൊണ്ട് തന്നെ അവന്റെ കൊമ്പിൽ നമ്മൾ പിടിച്ച് തൂങ്ങിയാൽ അവൻ നമ്മളെ പൊക്കുകയും താഴ്ത്തുകയും ഊഞ്ഞാലാട്ടുകയും എല്ലാം ചെയ്യും. അവൻ അൾട്ടിമേറ്റായിരുന്നു.
അത്രത്തോളം സ്നേഹം ഞങ്ങൾക്ക് തന്നിട്ടാണ് പോയത്. അതുകൊണ്ട് തന്നെ പിന്നീട് ഒരു ആനയെ കുറിച്ച് ചിന്തിച്ചിട്ടില്ല. വേറൊരാൾ വന്നാലും ആ സ്നേഹം ഉണ്ടായിക്കൊള്ളണമെന്നില്ല. അതുപോലെ അശ്വതിക്ക് വളരെ പെറ്റായ ഗോൾഡൻ റിട്രീവർ ഡോഗുണ്ടായിരുന്നു. അത് ചത്തുപോയശേഷം അതിനെ കുഴിച്ചിട്ട സ്ഥലത്ത് പോയി എല്ലാ ദിവസവും കരഞ്ഞിട്ട് വരും. വേറൊരു പട്ടിക്കുട്ടിയെ മേടിച്ച് തരട്ടേയെന്ന് ഞാൻ ചോദിക്കും.
വേണ്ട അവന്റെ ഓർമ പോയിപ്പോകുമെന്ന് പറയും ജയറാം പറഞ്ഞു. പിന്നീട് പ്രിയ സുഹൃത്ത് മണിയെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചുമാണ് നടൻ സംസാരിച്ചത്. വളരെ ഡൗൺ ടു എർത്തായിട്ടുള്ള മനുഷ്യനായിരുന്നു മണി. മണ്ണിന്റെ മണമുള്ള മകൻ. മലയാളിത്തമുള്ള മണ്ണിനോട് ഇഴുകി ജീവിച്ച പച്ചയായ മനുഷ്യൻ. ഒരു കള്ളത്തരവുമില്ല. മനസിലുള്ളത് തുറന്ന് പറയും. ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മണിയെ കുറിച്ച് ഒരുപാട് നല്ല ഓർമകളുണ്ട്.
മണിയൊന്നും നമ്മളെ വിട്ടുപോകേണ്ട ആളല്ല. ഒരുപാട് അച്ചീവ്മെന്റ്സ് നേടേണ്ട ആളായിരുന്നു. പക്ഷെ ദൈവം മണിയെ നേരത്തെ കൊണ്ടുപോയി താരം പറഞ്ഞു. കൊച്ചു കൊച്ചു സന്തോഷങ്ങളും എന്റെ വീട് അപ്പുവിന്റേയും എന്നീ സിനിമകൾ ചെയ്യണമെന്ന് കരുതി ഞങ്ങൾ ചെയ്തതല്ല. കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് വേറൊരു കുട്ടിയെ സത്യൻ അന്തിക്കാട് കണ്ടെത്തി വെച്ചിരുന്നു. പക്ഷെ ഷൂട്ട് അടുത്തപ്പോഴേക്കും പനിയായി ആ കുട്ടിക്ക് അഭിനയിക്കാൻ പറ്റിയില്ല. പിന്നീട് വേറൊരു പയ്യനെ കൊണ്ടുവന്നു. അവനേയും ഒരു ദിവസം അഭിനയിപ്പിച്ച് നോക്കി. അതും നടന്നില്ല.

ഒരുപാട് കുട്ടികളെ കൊണ്ടുവന്ന് അഭിനയിപ്പിച്ച് നോക്കി. ഒന്നും ശരിയായില്ല. ഇങ്ങനെ പോയാൽ ഷൂട്ട് നിന്ന് പോകുമെന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് കണ്ണൻ അഭിനയിച്ചത്. ആശകൾ ആയിരവും ഞങ്ങൾ ഒരുമിച്ച് അഭിനയിക്കാൻ വേണ്ടി ക്രീയേറ്റ് ചെയ്ത സിനിമയല്ല. ഫുൾ സ്ക്രിപ്റ്റുമായി വന്ന് നിങ്ങൾ ചെയ്താൽ നന്നാകുമെന്ന് ജൂഡ് പറഞ്ഞതുകൊണ്ട് കേട്ടപ്പോൾ ഇഷ്ടപ്പെട്ടതുകൊണ്ടും ചെയ്യാൻ തീരുമാനിച്ച സിനിമയാണ്. കുട്ടിക്കാലത്തെ കുറുമ്പ് കണ്ണനും ചക്കിക്കും ഒരുപോലെയായിരുന്നു. തത്തുല്യമായിരുന്നു. ആര് മുന്നിട്ട് നിൽക്കുന്നുവെന്ന് പറയാനാവില്ല.
പക്ഷെ അവർ തമ്മിൽ വഴിക്കിടാറില്ല. ഭയങ്കര അടുപ്പമാണ്. മാളവികയെ ചൊറിയുന്നത് കണ്ണന് ഇഷ്ടമാണ്. അവൾ അതിന് നിന്ന് കൊടുക്കുകയും ചെയ്യും. അന്നും ഇന്നും അങ്ങനെയാണ്. രണ്ടുപേരുടെയും കല്യാണം കഴിഞ്ഞെങ്കിലും കുട്ടിക്കളി മാറിയിട്ടില്ല. നരച്ച താടിയുമായി ഞാൻ കണ്ണന്റെ കല്യാണത്തിന് നിന്നാൽ കുഴപ്പമുണ്ടോയെന്ന് മക്കളോടും ഭാര്യയോടുമെല്ലാം ചോദിച്ചിരുന്നു. ഇപ്പോഴും നരയുണ്ട്. സിനിമയൊക്കെ ചെയ്യുന്നതുകൊണ്ട് നരപ്പിച്ചല്ലേ പറ്റൂ.
നരയാണ് എനിക്കും ഇഷ്ടം. അവരും പറഞ്ഞു ഇഷ്ടമുള്ളതുപോലെ ചെയ്തോളാൻ. എനിക്ക് ഇപ്പോൾ ഒരു മകനും മകളും കൂടിയുണ്ട്. താരണിയെ ഞങ്ങൾ ലിറ്റിൽ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് തന്നെ താരിണി എന്ന പേര് പലപ്പോഴും മറന്ന് പോകും. താരിണിയുടെ മുഴുവൻ പേര് പറയാൻ ബുദ്ധിമുട്ടാണ്. മൈസൂരാണ് താരിണിയുടെ കുടുംബം. അകത്തൂർ ചാമുണ്ഡി എന്നാണ് അവരുടെ ഫാമിലി നെയിം. അത് എല്ലാ സ്ത്രീകളുടേയും പേരിനൊപ്പം വെയ്ക്കും.
അകത്തൂർ ചാമുണ്ഡി താരിണി കലിംഗയാർ എന്നാണ് മുഴുവൻ പേര്. പാസ്പോർട്ട് നോക്കുന്നവർ പേര് കണ്ട് ആളെ ഒന്ന് വിശദമായി നോക്കും. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. മക്കളുടെ വിവാഹമൊക്കെയാണ് എന്റെ സന്തോഷം. അതിലൊക്കെ ഞാൻ ഇമോഷണലാണെന്നും നടൻ പറയുന്നു.


Click it and Unblock the Notifications