ഇന്ദ്രന്റെ കാര്യത്തിൽ അന്നേ എനിക്ക് തോന്നിയിരുന്നു; കോസ്റ്റ്യൂമറായിരുന്ന കാലം; നടനെക്കുറിച്ച് ജയറാം
മലയാള സിനിമാ രംഗത്ത് കരിയർ ഗ്രാഫിൽ വലിയ കുതിച്ച് ചാട്ടമുണ്ടായ നടനാണ് ഇന്ദ്രൻസിനുണ്ടായത്. കോസ്റ്റ്യൂമറായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന ഇന്ദ്രൻസ് കോമഡി വേഷങ്ങളാണ് തുടക്ക കാലത്ത് ചെയ്തത്. മിനുട്ടുകൾ മാത്രമുള്ള കഥാപാത്രങ്ങൾ ചെയ്ത് സന്തോഷം കണ്ടെത്തിയ ഇന്ദ്രൻസ് കുറേക്കാലം കോമഡി നടനായി മാത്രം സിനിമാ ലോകത്ത് അറിയപ്പെട്ടു. ജഗതി ശ്രീകുമാർ, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവരെല്ലാം കരിയറിൽ തിളങ്ങി നിൽക്കുന്ന കാലഘട്ടമായിരുന്നു അത്.
അന്ന് ഇവരുടെ നിരയിലേക്ക് ഉയരാൻ ഇന്ദ്രൻസിന് കഴിഞ്ഞില്ല. എന്നാൽ പിൽക്കാലത്ത് ഇവരുടെ സ്ഥാനത്തേക്ക് ഇന്ദ്രൻസ് വന്നു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ഇന്ദ്രൻസിന് തുടരെ ലഭിക്കുന്നു. ഹോം എന്ന സിനിമയിലൂടെ ഇന്ദ്രൻസിന് ലഭിച്ച ജനപ്രീതി ചെറുതല്ല. ഇന്ന് നടന് കൈനിറയെ അവസരങ്ങളാണ്. പേരും പ്രശസ്തിയും വന്നെങ്കിലും ഇന്ദ്രൻസെന്ന വ്യക്തിയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ആരാധകരും സഹപ്രവർത്തകരും ചൂണ്ടിക്കാട്ടാറുണ്ട്. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഇന്ദ്രൻസിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജയറാം.

ജയറാം നായകനായി തിളങ്ങി നിന്ന കാലത്ത് ഇദ്ദേഹത്തിനൊപ്പം നിരവധി സിനിമകളിൽ കോമഡി വേഷങ്ങൾ ഇന്ദ്രൻസ് ചെയ്തിട്ടുണ്ട്. ഇന്ദ്രൻസിൽ നല്ലൊരു നടനുണ്ടെന്ന് അന്നേ തനിക്ക് അറിയാമായിരുന്നെന്ന് ജയറാം പറയുന്നു. ബിഹൈന്റ്വുഡ്സിനോടാണ് പ്രതികരണം. അപരൻ സിനിമയുടെ സമയത്തെല്ലാം ഇന്ദ്രൻ കോസ്റ്റ്യൂമറാണ്. അതിലൊക്കെ ചെറിയ വേഷങ്ങളിൽ അഭിനയിക്കും. അപ്പോഴൊക്കെ ഭയങ്കര ആക്ടറായി വരുമെന്ന് പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തോട് എപ്പോഴെങ്കിലും ചോദിച്ച് നോക്കാം. എത്രയോ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചുണ്ട്. ആ സമയത്തും അകത്ത് വേറൊരു ആക്ടറുണ്ടെന്ന് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. നന്നായിട്ട് പുസ്തകം വായിക്കുന്ന ആളാണ്. ഇന്റലക്ച്വലായുള്ള കാര്യങ്ങളെല്ലാം മനസിലാക്കുന്ന ആളാണ് ഇന്ദ്രൻസെന്നും ജയറാം വ്യക്തമാക്കി. ജഗതി ശ്രീകുമാർ, തിലകൻ തുടങ്ങിയ പ്രഗൽഗർക്കൊപ്പമെല്ലാം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നെന്നും ജയറാം പറഞ്ഞു.

തിലകൻ ചേട്ടൻ, നെടുമുടി വേണു ചേട്ടൻ തുടങ്ങിയവരെയാെക്കെ കാണുമ്പോൾ ഇവരുടെ കൂടെയൊന്നും അഭിനയിക്കാൻ പറ്റിയില്ലല്ലോ എന്ന് മകൻ പറയാറുണ്ടെന്ന് ജയറാം ചൂണ്ടിക്കാട്ടി. ജയറാം കരിയറിൽ തിളങ്ങി നിന്ന കാലത്ത് ഇന്ദ്രൻസ് ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിൽ ഇന്ന് ഇന്ദ്രൻസ് തിരക്കേറിയ നടനാണ്. എന്നാൽ ഇന്ദ്രൻസിന്റെ ഈ മാറ്റങ്ങൾക്കിടെ ജയറാമിന്റെ കരിയറിൽ വീഴ്ച സംഭവിച്ചു.
ഏറെക്കാലമായി ജയറാമിന് മലയാളത്തിൽ ഹിറ്റ് സിനിമയില്ല. മോളിവുഡിൽ നിന്നും ഒരു ഇടവേളയിലേക്കും നടൻ കടന്നു. എബ്രഹാം ഒസ്ലർ എന്ന സിനിമയിലൂടെ വീണ്ടും മലയാളി പ്രേക്ഷകരിലേക്ക് മുമ്പിലെത്തുകയാണ് ജയറാം. മിഥുൻ മാവുവൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 11 ന് തിയറ്ററുകളെത്തും.
ജയറാമിന്റെ ശക്തമായ തിരിച്ച് വരവ് ഈ ചിത്രത്തിലൂടെ സാധ്യമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തുടരെ പരാജയ സിനിമകൾ വന്നതോടെയാണ് മാറി നിൽക്കാൻ നടൻ തീരുമാനിച്ചത്. മികച്ച സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു നടൻ. അതേസമയം തമിഴിലും തെലുങ്കിലും നടൻ സജീവമായിരുന്നു. പൊന്നിയിൻ സെൽവൻ എന്ന തമിഴ് ചിത്രത്തിൽ ജയറാം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications