ചിത്രം കണ്ട് ഒരു മണിക്കൂറായിട്ടും മമ്മുക്കയുടെ മറുപടി വന്നില്ല, മാസ് കമന്റിനെ കുറിച്ച് ജയറാം
മലയാളത്തിൽ മാത്രമല്ല സൗത്തിന്ത്യയിലെ ഏല്ലാ ഭാഷകളിലും കൈനിറയെ ആരാധകരുള്ള താരമാണ ജയറാം. 1988 ൽ അപരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി താരം വളരെ വേഗം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് പ്രേക്ഷകരുടേയും ജനപ്രി താരമായി മാറുകയായിരുന്നു. തെലുങ്കിലും താരം ചുവട് വെച്ചിട്ടുണ്ട്. അടുത്ത കാലത്ത് ജയറാമിന്റെ ലുക്ക് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങ് വൈകുണ്ഠപുരത്ത് എന്ന അല്ലു അർജുൻ ചിത്രത്തിലാണ് ഗംഭീര ലുക്കിൽ നടൻ എത്തിയത്. ജയറാമിന്റെ ലുക്ക് ഇന്ന് വളരെ ചർച്ചയായിരുന്നു

ഇപ്പോഴിത അതുമായി ബന്ധപ്പെട്ട ഒരു രസകരമായ കഥ വെളിപ്പെടുത്തുകയാണ് ജയറാം. തന്റെ മേക്കോവർ ചിത്രം ആദ്യം അയച്ചു നൽകിയത് നടൻ മമ്മൂട്ടിക്കാണ് .പക്ഷേ താൻ മെസേജ് അയച്ചിട്ടും മമ്മൂട്ടി ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് മറുപടി നൽകിയതെന്നും അതൊരു ഗംഭീരമായ മറുപടിയായിരുന്നുവെന്നും തുറന്നു പറയുകയാണ് നടൻ ജയറാം . കാളിദാസൻ്റെ ഉടലിൽ നീ നിൻ്റെ തല വെട്ടി കയറ്റി യോ എന്ന ചോദ്യമാണ് മമ്മൂട്ടി യിൽ നിന്ന് വന്നതെന്നും ജയറാം പറയുന്നു
'എന്‍റെ മേക്കോവർ ചിത്രം ഞാൻ ആദ്യം അയയ്ക്കുന്നത് മമ്മുക്കയ്ക്കാണ്. ഒരു മണിക്കൂറായിട്ടും മമ്മുക്കയുടെ മറുപടി വന്നില്ല. ഷൂട്ടിങ്ങിന്‍റെ തിരക്ക് കൊണ്ടാണെന്ന് ഞാൻ കരുതി. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ മമ്മുക്കയുടെ മറുപടി വന്നു, 'കാളിദാസന്‍റെ ഉടലിൽ നീ നിന്‍റെ തല വെട്ടി കയറ്റിയോ?' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ഞാൻ പറഞ്ഞു പത്തറുപത് ദിവസത്തിന്‍റെ കഠിന പ്രയത്നമാണെന്ന്. സംഗതി സത്യമാണെങ്കിൽ ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞു. അത് വലിയൊരു അംഗീകാരമാണ്. മമ്മുക്കയൊക്കെ തന്‍റെ ശരീരം അത്ര ശ്രദ്ധയോടെ സൂക്ഷിക്കുന്ന ആളാണ്. അങ്ങനെയൊരു വ്യക്തി അത്തരമൊരു അഭിപ്രായം പറയുമ്പോൾ അത് പത്ത് അവാർഡുകൾക്ക് തുല്യമാണ്'. ജയറാം പറയുന്നു.
തെലുങ്കിലെ പോലെ തന്നെ മലയാളത്തിലും ചിത്രം വിജയമായിരുന്നു. അല്ലു അർജുന്റെ അച്ഛൻ വേഷത്തിലായിരുന്ന ജയറാം ചിത്രത്തിൽ എത്തിയത്. 2020 ൽ പുറത്തിറങ്ങിയ ജയറാമിന്റെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു അങ്ങ് വൈകുണ്ഠപുരത്ത് . പുത്തം പുതു കാലൈയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജയറാം ചിത്രം. ഉർവശിയാണ് ചിത്രത്തിൽ ജയറാമിന്റെ നായികയായി എത്തിയത്. മകൻ കാളിദാസ് ജയറാമും കല്യാണി പ്രിയദർശനും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഓടിടി റിലീസായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്. 2019 ൽ പുറത്തിറങ്ങിയ പട്ടാമ്പിരാമനാണ് മലയാളത്തിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ജയറാം ചിത്രം. മണിരത്നത്തിന്റെ പൊന്നിയൻ സെൽവത്തിലും ഒരു പ്രധാനകഥാപാത്രത്തെ താരം അവതരിപ്പിക്കുന്നു.


Click it and Unblock the Notifications