ഒരുമിച്ച് എത്ര അഭിനയിച്ചാലും മതിയാവില്ല, പാര്‍വതിയ്ക്കും അറിയാം; പ്രിയപ്പെട്ട നായികയെ കുറിച്ച് ജയറാം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം. കുടുംബ പ്രേക്ഷകരും യൂത്തും നടനെ നെഞ്ചിലേറ്റുന്നുണ്ട്. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല അന്യഭാഷ പ്രേക്ഷകരുടെ ഇടയിലും നടന് ആരാധകരുണ്ട്. നിലവില്‍ മലയാളത്തിനോടൊപ്പം തന്നെ തെലുങ്ക് സിനിമ ലോകത്ത് സജീവമാണ് ജയറാം.

മിമിക്രിയിലൂടെയാണ് ജയറാം സിനിമയില്‍ എത്തുന്നത്. കൊച്ചിന്‍ കലാഭവന്റെ പ്രധാന മിമിക്രി താരമായിരുന്നു നടന്‍. കലാഭവനില്‍ നില്‍ക്കുമ്പോഴായിരുന്നു പത്മരാജന്‍ സിനിമയിലേയ്ക്ക് കൈപിടിച്ച് കയറ്റുന്നത്. 1988ല്‍ പുറത്തിറങ്ങിയ പത്മരാജന്റെ 'അപരന്‍' ജയറാമിന്റെ സിനിമ ജീവിതം തന്നെ മാറ്റുകയായിരുന്നു. ഒറ്റ സിനിമ കൊണ്ട് തന്നെ നടന്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിന് ശേഷം നിരവധ കഥാപാത്രങ്ങ ജയറാമിനെ തേടി എത്തുകയായിരുന്നു. പത്മരാജന് ശേഷം രാജസേനന്‍, സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ നടന്റെ കരിയര്‍ ഗ്രാഫ് മറ്റി മറിക്കുകയായിരുന്നു.

പ്രിയപ്പെട്ട നടി

മലയാളത്തിലെ ഒട്ടുമിക്ക നടിമാര്‍ക്കൊപ്പവും ജയറാം അഭിനയിച്ചിട്ടുണ്ട്. ശോഭന, ഉര്‍വശി, പാര്‍വതി, മഞ്ജു വാര്യര്‍ , സംയുക്ത വര്‍മ ജോഡികളൊക്കെ പ്രേക്ഷകരുടെ ഇടയില്‍ ഹിറ്റായിരുന്നു. ഇപ്പോഴിത തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് പറയുകയാണ് ജയറാം. കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന ജെബി ജംഗ്ഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ശോഭന, ഉര്‍വശി, പാര്‍വതി, മഞ്ജു വാര്യര്‍, സംയുക്ത വര്‍മ ഇവരില്‍ ഏറ്റവും പ്രിയപ്പെട്ട നടി' ആരാണെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി. ഒരാളെ താന്‍ നേരത്തെ എടുത്തല്ലോ എന്ന് പറഞ്ഞു കൊണ്ടാണ് ഉത്തരം പറഞ്ഞത്.

ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെ

ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെ...'' ഒരാളെ താന്‍ നേരത്തെ എടുത്തല്ലൊ.പിന്നെ പറയുകയാണെങ്കില്‍ എല്ലാവരും നല്ല നടിമാരാണ്. പക്ഷേ അതിനെക്കാളും ഉപരി എടുത്ത് പറയുകയാണെങ്കില്‍ അത് ഉര്‍വശിയാണ്. അതൊരു വേറെ ജന്മം തന്നെയാണ്. എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എത്ര അഭിനയിച്ചാലും മതിയാവില്ല. പാര്‍വതിയോട് ഇതേ ചോദ്യം ചോദിക്കുകയാണെങ്കില്‍ ഉര്‍വശി എന്നായിരിക്കും പറയുക. നടന്മാരെ കുറിച്ചാണെങ്കില്‍ മമ്മൂക്ക എന്ന് പറഞ്ഞേക്കും'', ജയറാം പറയുന്നു.

പാര്‍വതിയുടെ ഇഷ്ടമല്ലാത്ത സ്വഭാവം

ഇതേ അഭിമുഖത്തില്‍ തന്നെ ഭാര്യ പാര്‍വതിയുടെ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ച് ജയറാം പറഞ്ഞിരുന്നു. ബ്രിട്ടാസിന്‌റെ ചോദ്യത്തിനായിരുന്നു മറുപടി. പാര്‍വതിയുടെ എല്ലാ സ്വഭാവവും ഇഷ്ടമാണ്. എന്നാല്‍ ആ സ്വഭാവം മാത്രം മക്കള്‍ക്ക് കിട്ടരുതെന്ന് താന്‍ ആഗ്രഹിക്കുന്നതായി ജയറാം പറഞ്ഞു. നടന്റെ വാക്കുകള്‍ ഇങ്ങനെ...'പാര്‍വതിയുടെ എല്ലാ സ്വഭാവവും മക്കള്‍ക്ക് ഇഷ്ടമാണ്. ഇനി മക്കള്‍ക്ക് പാര്‍വതിയുടെ ഈ സ്വഭാവം ഉണ്ടാവരുത് എന്നാഗ്രഹിച്ച കാര്യമെന്ന് പറയുന്നത്. വല്ലപ്പോഴും മുറുക്കുന്ന ശീലമുണ്ട്, അശ്വതിയുടെ അമ്മ മുറുക്കും, എപ്പോഴുമില്ല. വല്ലപ്പോഴും ഒളിച്ച് ഒന്ന് മുറുക്കിക്കൊട്ടേ എന്ന് എന്റടുത്ത് വന്ന് ചോദിക്കും. കല്യാണത്തിനും മറ്റും പോവുമ്പോള്‍ അവിടെ വെറ്റിലയുണ്ടാവും, ഒരെണ്ണം എടുത്ത് തരാമോ എന്ന് എന്റടുത്ത് ചോദിക്കും. വൃത്തിക്കെടാണ് എടുക്കരുതെന്ന് ഞാന്‍ പറഞ്ഞാല്‍ ഒരെണ്ണം മാത്രമെന്ന് പറയും. പിന്നെ അത് കഴിഞ്ഞാല്‍ തീര്‍ന്നു. വര്‍ഷത്തില്‍ നാലോ അഞ്ചോ തവണയെ ഉണ്ടാവുകയുള്ളു. എങ്കിലും അതൊരു വൃത്തികെട്ട സ്വഭാവമാണ് അനുകരിക്കരുതെന്ന് പിള്ളേരോട് ഞാന്‍ എപ്പോഴും പറയും,' ജയറാം പറഞ്ഞു.

സിനിമ

ലോക്ക് ഡൗണിന് ശേഷം സിനിമയില്‍ സജീവമായിട്ടുണ്ട് ജയറാം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകള്‍' എന്ന ചിത്രമാണ് ജയറാമിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. മീരാ ജാസ്മിന്‍ ആണ് ചിത്രത്തിലെ നായിക. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീര സിനിമയില്‍ എത്തുന്നത്, രാധേശ്യാം ആ്ണ് ഏറ്റവും പുറത്ത് ഇറങ്ങിയ ജയറാം ചിത്രം. നമോ, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങിയ സിനിമകളാണ് ഇനി പുറത്ത് വരാനുള്ള ജയറാമന്റെ അന്യഭാഷ ചിത്രം.

More from Filmibeat

Read more about: jayaram ജയറാം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X