എന്റെ തലമുറയിലുള്ളവര്‍ ആഗ്രഹിച്ച കാര്‍ ഇതാണ്; ആദ്യമായി കാര്‍ വാങ്ങിയതിന്റെ കഥ പറഞ്ഞ് നടന്‍ ജയറാം
ആദ്യമായി വാങ്ങിയ വാഹനം സൈക്കിളാണെന്ന് പറഞ്ഞ ജയറാം സ്വപ്നമായിരുന്ന കാറിനെ പറ്റിയും പറയുന്നുണ്ട്...
കഥ പറയുന്ന കാര്യത്തില്‍ ജയറാമിനെ വെല്ലാന്‍ ഒരാളില്ലെന്ന് പറയാം. അത്രയധികം രസകരമായിട്ടാണ് ജയറാം കഥകള്‍ പറയാറുള്ളത്. ഇപ്പോഴിതാ താന്‍ വാങ്ങിയ ആദ്യ കാറിനെ പറ്റി നടന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മുന്‍പ് ദി കാര്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായകനായി അഭിനയിച്ച ജയറാം പുതിയൊരു സിനിമയുടെ പ്രൊമോഷനുമായി എത്തിയതായിരുന്നു.
ആസിഫ് അലി, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷും മാരുതിയും. 1984 മോഡല്‍ മാരുതി 800 കാറും സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. മാരുതി കാറിനേയും ഗൗരി എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ ത്രികോണ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഇതിനിടയിലാണ് താനാദ്യമായി വാങ്ങിയ വാഹനത്തെ കുറിച്ച് പറയുന്ന ജയറാമിന്റെ വീഡിയോയും പുറത്ത് വരുന്നത്. 'ആദ്യമായി ഞാന്‍ സ്വന്തമാക്കുന്ന വാഹനം സൈക്കിളാണ്. ഞാന്‍ ആറാം ക്ലാസിലോ ഏഴിലോ പഠിക്കുമ്പോഴാണ് ആദ്യമായി എനിക്ക് സൈക്കിള്‍ വാങ്ങി തരുന്നത്. ഹെര്‍ക്കുലിസ് സൈക്കിളായിരുന്നു അത്. അതിന് ശേഷം എസ്എസ്എല്‍സി ജയിച്ച സമയത്താണ് അച്ഛന്‍ ലാംപി സ്‌കൂട്ടര്‍ മേടിച്ചു തന്നത്. പിന്നെ കാറിനെ കുറിച്ച് പറയാനുണ്ടോ?

എന്റെ തലമുറയിലുള്ള ആളുകളുടെ കാറിനെ പറ്റിയുള്ള വലിയ സ്വപ്‌നമെന്ന് പറയുന്നത് തന്നെ ഒരു മാരുതി കാറ് സ്വന്തമാക്കുക എന്നതായിരുന്നു. അത് സാക്ഷാത്ക്കരിച്ചത് 1988 ലാണ്. ഞാന്‍ സിനിമയിലേക്ക് വന്നതിന് ശേഷം ഒന്ന് രണ്ട് സിനിമകള്‍ ചെയ്തു കഴിഞ്ഞതിന് ശേഷം കിട്ടിയ പണം സൂക്ഷിച്ച് വെച്ചിട്ടാണ് അന്ന് മാരുതി കാര്‍ വാങ്ങുന്നത്.
ഇന്ന് കുറേ കാറുകള്‍ വാങ്ങിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും കാറുകളോട് വലിയ ക്രേസ് ഉള്ളയാളല്ല ഞാന്‍. പിന്നീട് പല കാറുകള്‍ മേടിക്കാന്‍ സാധിച്ചു. എങ്കിലും ഇന്നും മനസിലുള്ളത് ആ മാരുതി 800 വാങ്ങിയ ദിവസമാണെന്ന്', ജയറാം പറയുന്നു...
ഇതുപോലൊരു കാറിന്റെ കഥയുമായിട്ടാണ് തന്റെ സിനിമ വരുന്നതെന്ന് പറഞ്ഞ് ആസിഫ് അലിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആസിഫ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മഹേഷും മാരുതിയും', എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ജയറാം തന്റെ ആദ്യത്തെ കാറിനെ കുറിച്ചുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
അതേ സമയം ജയറാമിനെ ചുറ്റിപ്പറ്റിയുള്ള ചില കാറുകളുടെ കഥകളും ഇപ്പോള്‍ വൈറലാവുകയാണ്. തന്റെ കാറുമായിട്ടുള്ള ബന്ധത്തെ കുറിച്ച് നടന്‍ സിദ്ദിഖ് മുന്‍പ് സംസാരിച്ചിട്ടുണ്ട്. 'ജയറാം കാറ് വാങ്ങിയതിന് ശേഷമാണ് താന്‍ കാറ് വാങ്ങുന്നത്. സിദ്ദിഖിന് കാറ് വാങ്ങിക്കാന്‍ സഹായിച്ചത് ജയറാമായിരുന്നു. തിരുവനന്തപുരത്ത് ഷൂട്ടിംഗ് ഉള്ളപ്പോള്‍ ജയറാമിന്റെ ആവശ്യപ്രകാരം താന്‍ കാറുമായി അവിടെയെത്തും.

പാര്‍വതിയും ജയറാം തമ്മിലുള്ള ബന്ധം പാര്‍വതിയുടെ വീട്ടില്‍ അറിയുന്നതിനാല്‍ താനാണ് അന്ന് പാര്‍വതിയുടെ വീട്ടിലേക്ക് പോവാറുള്ളതെന്ന് താരം പറയുന്നു. ആ സമയത്ത് കാറിന്റെ പിന്‍ സീറ്റില്‍ ജയറാം ഒളിച്ചിരിക്കും. സിദ്ദിഖിനൊപ്പം അമ്പലത്തില്‍ പോകുന്നതിനായി പാര്‍വതി കാറി കയറും. എന്നാല്‍ അമ്പലത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ തന്നെ കാറില്‍ നിന്നും ഇറക്കി വിട്ട് അവര്‍ ഇരുവരും സംസാരിച്ച് ഇരിക്കുമായിരുന്നു എന്നാണ് സിദ്ദിഖ് മുന്‍പ് പറഞ്ഞിട്ടുള്ളത്.
1992 ലാണ് പാര്‍വതിയും ജയറാമും വിവാഹിതരാവുന്നത്. പിന്നീട് സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ പാര്‍വതി തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് മുപ്പത് വര്‍ഷത്തിന് മുകൡായെങ്കിലും ഇനിയും സിനിമയിലേക്കൊരു തിരിച്ച് വരവിനെ പറ്റി നടി ചിന്തിച്ചിട്ടില്ല. ഇടയ്ക്ക് നൃത്തം ചെയ്ത് കൊണ്ട് പാര്‍വതി വന്നത് ശ്രദ്ധേമായിരുന്നു.
അതേ സമയം ജയറാം പാര്‍വതി ദമ്പതിമാരുടെ മക്കളാണ് ഇപ്പോള്‍ സിനിമയില്‍ സജീവമായി നിലകൊള്ളുന്നത്. മകന്‍ കാളിദാസ് ഇതിനകം നിരവധി സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. വൈകാതെ മകള്‍ മാളവിക ജയറാമിന്റെ സിനിമാ പ്രവേശനം ഉണ്ടായേക്കും എന്നാണ് വിവരം.


Click it and Unblock the Notifications











