അത് അവന്റെ അമ്മയുടെ തീരുമാനമായിരുന്നു, എന്തുണ്ടെങ്കിലും മക്കൾ ആദ്യം അശ്വതിയോട് പറയും: ജയറാം

കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപാട് കണ്ട നടനാണ് ജയറാം. പരാജയങ്ങളിൽ നടൻ തളർന്നില്ല. ജയറാമിന്റെ സന്തോഷകരമായ കുടുംബ ജീവിതത്തെ സിനിമകളുടെ വിജയ പരാജയങ്ങളൊന്നും ബാധിച്ചിട്ടില്ല. മിക്കപ്പോഴും തന്റെ കുടുംബത്തെക്കുറിച്ച് ജയറാം സംസാരിക്കാറുണ്ട്. മക്കളെക്കുറിച്ച് ജയറാം പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാളിദാസ് ജയറാം ബാലതാരമായി അഭിനയിക്കുന്നത് നിർത്തിയ സമയത്തെക്കുറിച്ച് ജയറാം സംസാരിച്ചു. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയ്ക്ക് ശേഷം ചെെൽഡ് ആർട്ടിസ്റ്റായി കുറേ സിനിമകളിൽ കണ്ണനെ വിളിച്ചിരുന്നു. ഹിന്ദിയിൽ നിന്നും തമിഴിൽ നിന്നും വിളിച്ചു. ഇനി അഭിനയം പഠിത്തം കഴിഞ്ഞിട്ട് മതിയെന്ന് അവന്റെ അമ്മയെടുത്ത തീരുമാനമാണ്. പഠിത്തം കഴിഞ്ഞിട്ട് തമിഴിലാണ് ആദ്യം സിനിമ ചെയ്തത്. മലയാളത്തിൽ പൂമരം എന്ന സിനിമ ചെയ്തു. വീട്ടിൽ ഞങ്ങൾക്ക് സിനിമകളുടെ ചർച്ചകൾ ഉണ്ടാകാറില്ല. സിനിമ കഴിഞ്ഞ് വീട്ടിൽ പോകുമ്പോൾ വേറെന്തെങ്കിലും തമാശകളായിരിക്കും. ‍മക്കൾ രണ്ട് പേരിൽ നന്നായി മിമിക്രി ചെയ്യുക ചക്കിയാണ്.

Jayaram

ചക്കി അനുകരിക്കാത്ത ആൾക്കാരില്ല. പക്ഷെ പബ്ലിക്കായി കാണിക്കാറില്ല. മക്കൾ നമ്മുടെ ഫ്രണ്ട് ആയിരിക്കണം. അങ്ങനെയാണ് വേണ്ടത്. അങ്ങനെയാണ് അശ്വതി (പാർവതി) വളർത്തിയതും. എനിക്കതിൽ വലിയ സന്തോഷമുണ്ട്. എന്റെ രണ്ട് മക്കളും എന്ത് കാര്യമുണ്ടെങ്കിലും അമ്മയോടാണ് ആദ്യം പറയുക. അത് കഴിഞ്ഞിട്ടായിരിക്കും എന്നോട് പറയുക. അതില്ലാത്തപ്പോഴായിരിക്കും സുഹൃത്തുക്കളോട് തുറന്ന് പറയുകയെന്നും ജയറാം പറഞ്ഞു. നടി ആശ ശരത്തും കാളിദാസ് ജയറാമിനെക്കുറിച്ച് സംസാരിച്ചു.

കണ്ണൻ (കാളിദാസ് ജയറാം) എന്ന ആക്ടറിനെക്കുറിച്ച് പറയും മുമ്പ് കണ്ണനെന്ന വ്യക്തിയെക്കുറിച്ച് പറയണം. നല്ല മോനാണ്. നമ്മളോട് മാത്രമല്ല, ചുറ്റുമുള്ളവരോട് സംസാരിക്കുന്നതും പെരുമാറുന്നതും. കേരളത്തിൽ ജനിച്ച് വളർന്ന കുട്ടിയല്ല. ചെന്നെെയിലാണ്. ഡയലോ​ഗ് വായിച്ച് മനസിലാക്കി വളരെ മനോഹരമായി ചെയ്തു. പല സീനുകളും ചെയ്യുമ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. ജയറാമേട്ടനും കാളിദാസും തമ്മിലുള്ള അച്ഛൻ മകൻ ബന്ധം ഓൺസ്ക്രീനിലും ഓഫ് സക്രീനിലും കണ്ടിരിക്കാൻ നല്ല രസമാണ്. നല്ല വെെബുള്ള അച്ഛനും മകനുമാണ്. പാർവതിയും ചക്കിയും ലൊക്കേഷനിൽ വന്നിരുന്നു.

ആ കുടുംബത്തിന്റെ വെെബ് കാണുന്നതും രസമാണ്. ജയറാം, കാളിദാസ് ജയറാം, ആശ ശരത്ത് എന്നിവർ പ്രധാന വേഷം ചെയ്യുന്ന ആശകൾ ആയിരം എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഏറെക്കാലത്തിന് ശേഷം കാളിദാസും ജയറാമും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. മലയാളത്തിൽ ഒസ്ലർ ആണ് ജയറാമിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളത്തിൽ ജയറാം തുടരെ സിനിമകൾ ചെയ്യാത്തത് ചർച്ചയാകുന്നുണ്ട്. തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്യുമ്പോഴും മലയാളത്തിൽ നിന്ന് നടൻ മാറി നിൽക്കുകയായിരുന്നു. മികച്ച സിനിമകൾക്കുള്ള കാത്തിരിപ്പിലായിരുന്നു ജയറാം.

More from Filmibeat

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X