അച്ഛനല്ല അമ്മയാണ് വഴക്ക് പറയാറുള്ളത്! തരിണിയുമായിട്ടുള്ള വിവാഹം അടുത്ത വര്‍ഷമെന്ന് കാളിദാസ് ജയറാം

ജയറാമിന്റെ മകന്‍ എന്ന ലേബലില്‍ മലയാളം സിനിമയിലേക്ക് എത്തിയ താരപുത്രനാണ് കാളിദാസ് ജയറാം. ബാലതാരമായി കാളിദാസ് അഭിനയിച്ച സിനിമകളെല്ലാം ജനപ്രിയമായിരുന്നു. പിന്നീട് നായകനായിട്ടുള്ള അരങ്ങേറ്റവും ഗംഭീരമായി. വീണ്ടും കാളിദാസ് പ്രധാന കഥാപാത്രത്തിലെത്തുന്ന രജനി എന്ന സിനിമയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.

ഇതിനിടയില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന കാളിദാസിന്റെ വിവാഹ വിശേഷങ്ങളും പുറത്തുവന്നു. താന്‍ പ്രണയത്തില്‍ ആണെന്ന് നേരത്തെ നടന്‍ തുറന്നു പറഞ്ഞിരുന്നു. പ്രതിശ്രുത വധുവായ തരിണിയെ പുറംലോകത്തിന് കാണിക്കുകയും ചെയ്തു. ഇരുവരുടെയും വിവാഹമെന്നാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

kalidas

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കാളിദാസിന്റെ വിവാഹനിച്ഛയത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇനി വിവാഹം എന്താണെന്ന് ചോദിച്ചാല്‍ അടുത്ത വര്‍ഷമായിരിക്കും എന്നാണ് താരപുത്രന്‍ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് വിവാഹത്തെക്കുറിച്ചും കാമുകി തരിണിയുമായിട്ടുള്ള കെമിസ്ട്രിയെ കുറിച്ചും കാളിദാസ് സംസാരിച്ചത്.

'തനിക്കായി കുറച്ച് സമയം കിട്ടുകയാണെങ്കില്‍ ചെയ്യുന്നത് ഭക്ഷണം കഴിക്കുകയാണ്. പിന്നെ കിടന്ന് ഉറങ്ങും. ഇനിയതുമല്ലെങ്കില്‍ സിനിമ കാണും. ഒടിടിയില്‍ പുതിയതായി ഇറങ്ങുന്ന ചിലതൊക്കെ കാണാന്‍ ശ്രമിക്കുമെന്നാണ് കാളിദാസ് പറയുന്നത്. മാത്രമല്ല തനിക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണം ബിരിയാണിയാണെന്നാണ് പറയുന്നത്. എത്ര കഴിച്ചാലും മടുക്കാത്തതും ബിരിയാണിയാണ്.

ബിരിയാണി ഉണ്ടാക്കി നോക്കാറുണ്ട്. ചില സമയത്ത് ചീറ്റി പോകും, ചിലപ്പോള്‍ നല്ല രീതിയില്‍ വിജയിക്കാറുമുണ്ട്. ചീറ്റി പോയാല്‍ അച്ഛനല്ല, അമ്മയാണ് വഴക്ക് പറയാറുള്ളത്. ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ അമ്മ കുറച്ച് സ്ട്രിക്ടാണ്. അടുക്കളയില്‍ കയറി ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല, അവിടെ മൊത്തം കുളമാക്കിയിട്ടുണ്ടാവും.

ഗേള്‍ഫ്രണ്ടിന് ഫുഡ് ഉണ്ടാക്കി കൊടുത്തിട്ടില്ല. പക്ഷേ ഞങ്ങള്‍ രണ്ട് പേരും ഫുഡ്ഡിസാണ്. പുറത്ത് നിന്നും ഭക്ഷണങ്ങള്‍ ഓരോന്നും കഴിക്കാറുണ്ടെന്ന് പറഞ്ഞ കാളിദാസ് വിവാഹത്തെ കുറിച്ചും സംസാരിച്ചു. എന്നായിരിക്കും വിവാഹമെന്ന് ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ അടുത്ത വര്‍ഷം വിവാഹമുണ്ടായേക്കും. അങ്ങനൊരു ഡേറ്റ് തീരുമാനിച്ചിട്ടില്ലെന്നാണ്', താരപുത്രന്‍ പറയുന്നത്.

തനിക്കൊരു കാമുകിയുണ്ടെന്ന് പുറത്ത് പറഞ്ഞതിന് പിന്നാലെ നിരവധി മെസേജുകള്‍ വന്നിരുന്നു. കൂടുതല്‍ പേരും ആശംസകള്‍ അറിയിച്ചാണ് വന്നത്. ബാക്കി ചിലര്‍ ഹൃദയം തകര്‍ന്ന വാര്‍ത്തയാണെന്നൊക്കെ പറഞ്ഞു. അപ്പോഴാണ് എനിക്ക് വേണ്ടി ഇത്രയധികം പേരുണ്ടായിരുന്നുവെന്ന കാര്യം അറിയുന്നത്. ഇടയ്ക്ക് ഗേള്‍ഫ്രണ്ടുമായി വഴക്ക് കൂടുമ്പോള്‍ ഈ മെസേജുകളൊക്കെ കാണിച്ച് കൊടുക്കും.

kalidas

പിന്നെ ആരാധകര്‍ എനിക്കൊരു മെസേജ് അയക്കുമ്പോഴും വിളിക്കുമ്പോഴുമെല്ലാം ഞാന്‍ വളരെ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് തോന്നും. കാരണം അവരുടെ സമയം മാറ്റിവെച്ചിട്ടാണല്ലോ എന്നെ ഓര്‍മ്മിക്കുന്നത്.

അഭിനയം അല്ലാതെ നിര്‍മാണമടക്കമുള്ള മേഖലയിലേക്ക് ജയറാം എത്താത്തതിനെ കുറിച്ചും കാളിദാസ് സംസാരിച്ചു. 'തന്റെ ഭാഗത്ത് നിന്ന് ഇതിനെ കുറിച്ച് മറുപടി പറയാം. നമ്പറുകളുടെ കാര്യത്തില്‍ ഞാന്‍ വളരെ മോശമാണ്. എനിക്ക് ബിസിനസ് അറിയില്ല. എന്റെ അടുത്ത് ഒരു സാധാനം തന്നിട്ട് അതെങ്ങനെ എങ്കിലും വില്‍ക്കണമെന്ന് പറഞ്ഞാല്‍ അതെനിക്ക് സാധിക്കില്ല.

സിനിമ എന്ന് പറയുന്നത് എത്രയോ പേരുടെ കഷ്ടപ്പാടാണ്. എല്ലാവരും ചെയ്യുന്നത് പോലെ എന്നാല്‍ നമുക്കും സിനിമ നിര്‍മിക്കാമെന്ന് വിചാരിക്കാറില്ല. പിന്നെ അതിന് വേണ്ടി എല്ലാം സമര്‍പ്പിച്ചിട്ടുള്ള ഒരു ടീം ഉണ്ടാവുകയാണെങ്കില്‍ പിന്നെയും ഭാവിയില്‍ നോക്കാം. പക്ഷേ എന്റെ പദ്ധതികളിലൊന്നും അതില്ല.

അപ്പയാണെങ്കില്‍ പോലും നിര്‍മാണത്തിനോട് അത്ര താല്‍പര്യമുള്ള ആളല്ല. ഷൂട്ടിങ്ങിന് പോയി, അത് കഴിഞ്ഞ ഉടനെ തിരികെ വരിക. എന്നിട്ട് ഞങ്ങളുടെ കൂടെ അടിച്ച് പൊളിച്ച് ജീവിക്കുക. തിരിച്ച് വീണ്ടും ഷൂട്ടിന് പോവുക, അതാണ് അപ്പയുടെ സ്ഥിരം പരിപാടിയെന്നും കാളിദാസ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X