സരിതയ്ക്ക് ഇന്നും അങ്ങനൊരു ഭാഗ്യം കിട്ടിയില്ല; ഓര്‍ക്കുമ്പോള്‍ വേദനയുള്ള കാര്യമാണെന്ന് നടന്‍ ജയറാം

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷകരമായ കാര്യങ്ങളിലൂടെ കടന്നു പോവുകയാണ് നടന്‍ ജയറാം. മകള്‍ മാളവിക ജയറാമിന്റെ വിവാഹം കഴിഞ്ഞത് മാസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു. ഈ വര്‍ഷം തന്നെ മകന്‍ കാളിദാസിന്റെ വിവാഹവും ഉണ്ടാവും. മക്കളുടെ കാര്യം ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ് നടന്‍ പറഞ്ഞിരുന്നത്.

വിവാഹിതരാകുന്ന മക്കളോട് തനിക്ക് ഉപദേശം ഒന്നും പറയേണ്ടതില്ല. കാരണം അവരില്‍ നിന്നു തന്നെ താന്‍ ഓരോ കാര്യങ്ങളും പഠിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ജയറാമിപ്പോള്‍ പറയുന്നത്. അടുത്തിടെ തമിഴിലെ ഒരു അവാര്‍ഡ് വേദിയില്‍ സംസാരിക്കുകയായിരുന്നു നടന്‍. ഇതിനൊപ്പം നടി സരിതയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തതില്‍ തനിക്കിപ്പോഴും വേദനയുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു...

jayaram-parvathy

അതിഥിയായിട്ടാണ് നടന്‍ ജയറാം തമിഴിലെ പുരസ്‌കാരനിശയില്‍ എത്തിയത്. ഇതിനിടെ നടന്റെ സിനിമയിലെ ചിത്രങ്ങളും വീഡിയോസുമൊക്കെ സ്‌ക്രീനില്‍ കാണിച്ചിരുന്നു. അതിലുള്ള ഫോട്ടോ കാണുമ്പോള്‍ ഓര്‍മ്മ വരുന്നൊരു അനുഭവം പങ്കുവെക്കാനായിരുന്നു അവതാരകര്‍ ആവശ്യപ്പെട്ടത്. അതുപോലെ ജയറാമിനൊരു ടാസ്‌കും കൊടുത്തിരുന്നു.

അഭിനയ ജീവിതം തുടങ്ങിയിട്ട് 40 വര്‍ഷമായി. ഇത്രയും കാലത്തിനിടയില്‍ കൂടെ അഭിനയിച്ച നടിമാരുമായി കിസ്സ് സീനുകള്‍ ഒന്നും കാര്യമായി ഇല്ലല്ലോ എന്നാണ് അവതാരക ജയറാമിനോട് ചോദിച്ചത്. ഇവിടെ ആര്‍ക്കെങ്കിലും ഒരു കിസ്സ് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ജയറാം അത് നടി അഭിരാമിക്കാണ് കൊടുത്തത്. ഞാനും അഭിരാമിയും ഒരുമിച്ച് നായിക നായകന്മാരായി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് കൊടുക്കുന്നു എന്നാണ് നടന്‍ പറഞ്ഞത്. നടന്റെ സ്‌നേഹത്തോടെയുള്ള ചുംബനം നടി സ്വീകരിക്കുകയും ചെയ്തു.

ഇതിനുശേഷം ജയറാം അഭിനയിച്ച സിനിമകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സ്‌ക്രീനില്‍ കാണിച്ചത്. അതിലൊന്ന് നടി സരിതയുടെ കൂടെയുള്ള സിനിമയിലെ സീനായിരുന്നു. ജയറാം, സരിത, രമ്യ കൃഷ്ണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂലി ഗണപതി എന്ന സിനിമയിലെ ഒരു രംഗമാണ് കാണിച്ചത്.

saritha3

''ഇത് കാണുമ്പോള്‍ എനിക്ക് വല്ലാത്ത ഒരു വിഷമം ഉണ്ട്. എപ്പോഴും എനിക്ക് ഫീല്‍ ഉണ്ടാവുന്ന കാര്യം എന്താണെന്ന് ചോദിച്ചാല്‍ സരിത മേമ്മിന്റെ കാര്യമാണ്. അവര്‍ എന്താണെന്ന് എനിക്ക് പറയേണ്ടതില്ല, അവര്‍ക്ക് എന്തുമാത്രം കഴിവുകളാണുള്ളതെന്നും പറയേണ്ടതില്ല. അത്രയും കഴിവുള്ള നടിയാണ്.

എന്നിരുന്നാലും സരിതയ്ക്ക് ഒരിക്കല്‍ പോലും നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ടില്ല. അത് കേള്‍ക്കുമ്പോള്‍ വളരെ വിഷമം ഉണ്ട്. ജൂലി ഗണപതി എന്ന സിനിമയില്‍ ഓരോ ഷോട്ടിലും അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തെല്ലാം ഞാന്‍ അവരോട് അവാര്‍ഡിനെ കുറിച്ച് പറയും.

ഈ സിനിമ ഇന്ത്യയിലെ ഒന്നാമത് എത്തുമെന്നും നിങ്ങള്‍ക്ക് തീര്‍ച്ചയായും നാഷണല്‍ അവാര്‍ഡ് കിട്ടുമെന്നും പറയുമായിരുന്നു. പക്ഷേ അവസാനം നോക്കിയപ്പോള്‍ അവാര്‍ഡ് ഒന്നും കിട്ടിയില്ല. അതെന്താണ് കിട്ടാത്തത് എന്ന് അന്വേഷിച്ചപ്പോഴാണ് അവര്‍ സിനിമ അവാര്‍ഡിനു വേണ്ടി അയച്ചിട്ട് പോലും ഉണ്ടായിരുന്നില്ലെന്ന് അറിയുന്നത്. വലിയൊരു നഷ്ടമാണ് ഇവിടെ സംഭവിച്ചത്. അതുകൊണ്ട് ആ സിനിമയും അതിലെ രംഗങ്ങളും കാണുമ്പോള്‍ മനസ്സിന് ഇപ്പോഴും ഒരു വേദനയാണെന്ന്'', ജയറാം പറയുന്നു

More from Filmibeat

Read more about: jayaram saritha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X