അന്ന് പാര്‍വതിക്ക് മുന്‍പില്‍ ഒരു മണിക്കൂര്‍ തൊഴുതു നിന്നു! ആദ്യമായി കണ്ട അനുഭവം പങ്കുവച്ച് ജയറാം
മലയാളി പ്രേക്ഷകരുടെ മാത്യക ദമ്പതിമാരാണ് പാർവതിയും ജയറാമും. എന്നെന്നും ഓർമയിൽ നിൽക്കുന്ന മികച്ച ഒരുപിടി കഥാപാത്രങ്ങളായിരുന്നു ഇവർ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇവരുടെ ഓൺ സ്ക്രീൻ പ്രണയവും ഓഫ് സ്ക്രീൻ പ്രണയവും നേരിൽ കാണാൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നു, വിവാഹ ശേഷം പാർവതി സിനിമയോട് വിടപറഞ്ഞുവെങ്കിലും നടിയുടെ വിശേഷങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. സിനിമയിൽ ജയറാമിനേക്കാൾ സീനിയറായിരുന്നു പാർവതി. ഇപ്പോഴിത പാർവതിയെ ആദ്യമായി നേരിൽ കണ്ട അനുഭവത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ജയറാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

"അപരന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ അശ്വതിയെ ആദ്യമായി കാണുന്നത്. സുകുമാരി ചേച്ചിയാണ് എന്നോട് പറഞ്ഞത്. അകത്ത് പാര്‍വതിയുണ്ട്, നിങ്ങളുടെ മിമിക്രിയൊക്കെ പുള്ളിക്കാരിക്ക് വലിയ ഇഷ്ടമാണ്. അത് കൊണ്ട് ഒന്ന് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്നു, അങ്ങനെ ഞാന്‍ അശ്വതിയെ റൂമില്‍ ചെന്ന് കണ്ടു. അശ്വതിക്ക് മുന്നില്‍ കൈ തൊഴുതു കുറെ നേരം നിന്നു. അശ്വതി ഇരിക്കാന്‍ പറഞ്ഞിട്ടും ഞാന്‍ ഇരുന്നില്ല. ഇപ്പോള്‍ മക്കള്‍ എന്നെ കളിയാക്കാറുണ്ട്. അമ്മയ്ക്ക് മുന്‍പില്‍ ഒരു മണിക്കൂര്‍ കൈ കൂപ്പി തൊഴുത് നിന്നതല്ലേ എന്ന് പറഞ്ഞു. അത് ശരിയാണ് ഏറെ ബഹുമാനത്തോടെയാണ് അന്ന് ഞാന്‍ അശ്വതിക്ക് മുന്നില്‍ നിന്നത്". ജയറാം പറയുന്നു.
പാർവതിയുടേയും ജയറാമിന്റേയും ആദ്യത്തെ ചിത്രമാണ് അപരൻ. ഈ ചിത്രത്തിൽ ആരംഭിച്ച ബന്ധമാണ് ഒടുവിൽ വിവാഹത്തിൽ എത്തിയത്. പാർവതി- ജയറാം പ്രണയകഥ സിനിമ കോളങ്ങിൽ പരസ്യമായ രഹസ്യമാണ്. വളരെ രഹസ്യമായി കൊണ്ട് നടന്ന പ്രണയമായിരുന്നു ഇവരുടേത്. എന്നാൽ ഇവരുടെ ബന്ധം ശ്രീനിവാസൻ കൈയോടെ കണ്ടു പിടിക്കുകയായിരുന്നു. ഈ കഥ ജയറാം പള അഭിമുഖത്തിലും വെളിപ്പെടുത്തിയിട്ടുമുണ്ട്. . തലയണമന്ത്രത്തിന്റെ സെറ്റിൽവെച്ചാണ് ശ്രീനിവാസൻ ഇത് കൈയോടെ കണ്ടു പിടിച്ചത്.
വെറും പത്ത് മിനിട്ട് കൊണ്ടാണ് ശ്രീനിവാസൻ ഇവരുടെ പ്രണയം കണ്ടു പിടിച്ചത്. പിന്നീട് ഇതിനെ കുറിച്ച് ശ്രീനിവാസനോട് ചോദിച്ചപ്പോഴാണ് ആ ടെക്നിക് വെളിപ്പെടുത്തിയത്,കാരണം ഒരുമനുഷ്യനും ഇക്കാര്യം അറിയില്ലായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു. അശ്വതിയൊഴികെ സെറ്റിലുളള ബാക്കിയെല്ലാവരോടും നീ സംസാരിക്കുന്നുണ്ട്. , അശ്വതിയുമായി മാത്രം സംസാരിക്കുന്നില്ല. അവരും അങ്ങനെ തന്നെയാണ്. നിന്നോട് മാത്രം സംസാരിക്കുന്നില്ല. ശ്രീനിവാസന്റെ ആ ഒരു നിരീക്ഷണം ശരിയായിരുന്നെന്ന് ജയറാം അഭിമുഖത്തിൽ പറഞ്ഞു,


Click it and Unblock the Notifications











