അങ്ങനെയുള്ള കണ്ണിൽ നോക്കിയാണ് ശോഭനയോട് ഇഷ്ടമാണെന്ന് പറയുന്നത്; അവൾക്കിട്ടൊന്ന് പെടയ്ക്കണ്ടേയെന്ന് ഉർവശി
മലയാളികൾ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എബ്രഹാം ഒസ്ലർ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറമാണ് നായകനായെത്തുന്നത്. ജയറാമിന്റെ ശക്തമായ തിരിച്ച് വരവായിരിക്കും സിനിമയെന്ന് ഏവരും പ്രതീക്ഷിക്കുന്നു. മലയാള സിനിമയിൽ ഏറെക്കാലമായി മാറി നിൽക്കുകയായിരുന്നു ജയറാം. നടന്റെ താര പദവി നഷ്ടപ്പെട്ടെന്നും ഇനിയൊരു തിരിച്ച് വരവ് സാധ്യമല്ലെന്നും പലരും വിധിയെഴുതി. ഇതിനെല്ലാമുള്ള മറുപടിയായി ഒസ്ലർ വൻ വിജയമാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
ഒരു കാലത്ത് മലയാള സിനിമാ രംഗത്ത് ജയറാമുണ്ടാക്കിയ ആരാധക വൃന്ദം ചെറുതല്ല. കുടുംബപ്രേക്ഷകരുടെ പ്രിയനായകനായിരുന്നു ജയറാം. കരിയറിലെ തുടക്കകാലം മുതൽ പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ നടൻ. ഇന്നും നടന് ലഭിക്കുന്ന ജനപിന്തുണയ്ക്ക് കാരണം മുമ്പ് ചെയ്ത സിനിമകളാണ്. ഇപ്പോഴിതാ പഴയ സിനിമാ ഓർമ്മകൾ പങ്കുവെക്കുകയാണ് ജയറാം.

പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയിലെ അനുഭവങ്ങൾ ജയറാം പങ്കുവെച്ചു. ആ സിനിമയുടെ അവസാന ഭഗം ഷൂട്ട് ചെയ്യുമ്പോൾ കുറേനേരം ചർച്ച നടന്നു. തിരക്കഥയിൽ ഉർവശിക്കിട്ട് ഞാൻ ഒരാെറ്റയടി കൊടുക്കുന്നുണ്ട്. ഉർവശി ആ അടിക്ക് കാത്തിരിക്കുന്നുണ്ട്. പിന്നെ സത്യേട്ടൻ ചോദിച്ചു, എന്തിനാണ് അടിക്കുന്നത്, ക്ഷമിച്ച് കളയുന്നതല്ലേ നല്ലതെന്ന്. അടിക്കേണ്ട ജയറാം അത് വിട്ടേക്കെന്ന് സത്യേട്ടൻ പറഞ്ഞു. ഇവൾക്കിട്ട് രണ്ട് പെടയ്ക്കെണ്ടേ, അതല്ലേ കറക്ട് എന്ന് ഉർവശി തന്നെ പറഞ്ഞു. പക്ഷെ അടിച്ചില്ലെന്ന് ജയറാം ഓർത്തു.
സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അന്തരിച്ച സംവിധായകരായ ഭരതൻ, പത്മരാജൻ തുടങ്ങിയവരെക്കുറിച്ചും ജയറാം സംസാരിച്ചു. ഭരതേട്ടന്റെ കൂടെയുള്ള എക്സ്പീരിയൻസ് പറഞ്ഞാൽ തീരില്ല. അത്രയും വലിയ കലാകാരൻമാരാണ്. ഭരതേട്ടൻ ഒരു പെയ്ന്ററാണ്. ഓരോ ഷോട്ടും പെയ്ന്റിംഗ് പോലെയാണ്. ഭരതേട്ടന്റെ സിനിമകളിലാണ് നായികമാർ ഏറ്റവും ഭംഗിയായി കാണുന്നത്.

എത്രയോ സിനിമകളിൽ അഭിനയിച്ച ശോഭന പുടമുറിക്കല്ല്യാണം എന്ന ഗാനത്തിൽ ശോഭനയങ്ങ് തിരിയും. എന്തൊരു ഭംഗിയാണെന്ന് അറിയാമോ. മിന്നിമിനുങ്ങിന്റെ നുറങ്ങുവെട്ടം എന്ന സിനിമയിൽ മെല്ലെ മെല്ലെ മുഖപടം എന്ന ഗാനത്തിൽ എന്റെ ഭാര്യ എന്ത് സുന്ദരിയായിരിക്കുന്നെന്ന് ഞാൻ പറയും.
പത്മരാജൻ സാറുടെ കൂടെ തുടങ്ങിയപ്പോൾ ഒരു 2 സി ക്യാമറ മാത്രമാണുള്ളത്. ഐ 2 സി ക്യാമറയുടെ സൈഡിൽ സാർ നിൽക്കും. അദ്ദേഹത്തിന്റെ കണ്ണിൽ നോക്കി ഒരു മിനുട്ടിൽ കൂടുതൽ സംസാരിക്കാൻ പറ്റില്ലെന്ന് മോഹൻലാൽ പോലും പറഞ്ഞിട്ടുണ്ട്. ആ കണ്ണിലേക്ക് ഒരുപാട് നേരം നോക്കിയാൽ നമ്മൾ തന്നെ താഴോട്ട് നോക്കും. അങ്ങനെയൊരു കണ്ണിൽ നോക്കിയാണ് ഇന്നലെയിലെ ശോഭനയോട് ഇഷ്ടമാണെന്ന് പറയുന്നതും മൂന്നാം പക്കത്തിലെ ഒരുപാട് ഡയലോഗുകൾ പറഞ്ഞതും.
കാലഘട്ടം മാറിയപ്പോൾ സംവിധായകൻ ആ വശത്ത് നിന്ന് മാറി സ്ക്രീനിനടുത്തായി. അക്കാലഘട്ടത്തിലും സത്യൻ അന്തിക്കാട്, സിബി മലയിൽ, രാജസേനൻ തുടങ്ങി സൂക്ഷ്മമായ ഭാവങ്ങൾ നോക്കുന്ന സംവിധായകർക്കൊപ്പം തനിക്ക് അഭിനയിക്കാൻ സാധിച്ചു. അതുപോലൊരു സംവിധായകനാണ് മിഥുൻ മാനുവൽ തോമസെന്നും ജയറാം അഭിപ്രായപ്പെട്ടു. ജനുവരി 11 നാണ് എബ്രഹാം ഒസ്ലർ റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ.


Click it and Unblock the Notifications