അത് പറയാനുള്ള അർഹത എനിക്കില്ല, കാളിദാസിന്റെ വാക്ക് കേട്ട് കണ്ണീർ വന്നു: വെെകാരികമായി ജയറാം

കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്ന താരമാണ് ജയറാം. മിക്ക അഭിമുഖങ്ങളിലും ജയറാം കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. മലയാളികളുടെ പ്രിയ നടിയായിരുന്നു പാർവതിയാണ് ജയറാമിന്റെ ഭാര്യ. മകൻ കാളിദാസ് ജയറാം ഇന്ന് സിനിമാ രം​ഗത്ത് സജീവമാണ്. കാളിദാസിന്റെ കുട്ടിക്കാലത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ജയറാം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എന്നെ കാെല്ലാക്കൊല ചെയ്യരുത്, ​ഗർഭിണിയാണെന്ന പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ; തുറന്ന് പറഞ്ഞ് സജ്ന നൂർ
എന്നെ കാെല്ലാക്കൊല ചെയ്യരുത്, ​ഗർഭിണിയാണെന്ന പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ; തുറന്ന് പറഞ്ഞ് സജ്ന നൂർ

പാരന്റിം​ഗിൽ സംസാരിക്കാനുള്ള അർഹത ഒരു ശതമാനം പോലും എനിക്കില്ല. മുഴുവൻ ക്രെഡിറ്റും പാർവതിക്കാണ്. അവൻ വളർന്ന് വരുന്ന സമയത്ത് ഒരുമിച്ച് ചെലവഴിക്കാൻ എനിക്ക് സമയം കിട്ടിയിട്ടില്ല. മലയാള സിനിമകളിൽ തിരക്കായതിനാൽ വീട്ടിൽ വന്ന് പോകുന്ന അതിഥിയായിരുന്നു ഞാൻ. സാലി​ഗ്രാമത്തിൽ ഒരു ഫ്ലാറ്റിലാണ് ഞങ്ങളക്കാലത്ത് താമസിക്കുന്നത്. ഒരു ഞായറാഴ്ച ഞാൻ ഫ്ലാറ്റിലെത്തി. കാളി ഒന്നാം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. എന്റെ കെെ പിടിച്ച് അവൻ സുഹൃത്തുക്കളുടെ ഫ്ലാറ്റുകളിലേക്ക് കൊണ്ട് പോയി. എനിക്ക് അച്ഛനുണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ, ഇതാണ് എന്റെ അച്ഛൻ, കാണ് എന്ന് കാളി. എനിക്ക് കണ്ണിൽ നിന്ന് വെള്ളം വന്നു. പാവം തോന്നി. അവർക്കെല്ലാം അച്ഛൻ വീട്ടിലുണ്ടെന്ന് കാളിദാസ് തന്നോടന്ന് പറഞ്ഞെന്നും ജയറാം ഓർത്തു. സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

Jayaram  Kalidas Jayaram

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X