ഫാസിൽ എന്തുകൊണ്ട് തന്നെ നായകനാക്കിയില്ല, സംവിധായകൻ നൽകിയ മറുപടി പങ്കുവെച്ച് ജയറാം
മലയാളികുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം. പത്മരാജൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനെ ജനപ്രിയ നടൻ എന്നാണ് അറിയപ്പെടുന്നത്. സത്യൻ അന്തിക്കാട്, കമൽ ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ജയറാമിന്റെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഏറെ കാഴ്ചക്കാരും ചിത്രത്തിനുണ്ട്.

മമ്മൂട്ടിക്കും മോഹൻലാലിനും സുരേഷ് ഗോപിക്കുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. എന്നാൽ ജയറാമിനെ വെച്ച് ഫാസിൽ സിനിമ ചെയ്തിട്ടില്ല. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ഫാസിൽ. എന്നിട്ടും ജനപ്രിയതാരമായിരുന്ന ജയറാമിന് അദ്ദേഹം ഒരു വേഷം നൽകിയിട്ടില്ല. എന്നാൽ ഇതിനുളള കാരണം ജയറാം വെളിപ്പെടുത്തുകയാണ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ...
ഞാൻ ഒരുപാടു കുടുംബ സിനിമകളിലെ നായകനായി അഭിനയിച്ചെങ്കിലും നിരവധി കുടുംബ ചിത്രങ്ങൾ എടുത്തു ഹിറ്റാക്കിയ ഫാസിൽ എന്ന സംവിധായകന്റെ സിനിമയിൽ എനിക്ക് അഭിനയിക്കാൻ സാധിച്ചിട്ടില്ല. ഒന്ന്, രണ്ടു തവണയൊക്കെ അത് നടക്കുമെന്ന് കരുതിയെങ്കിലും അത് കൈവിട്ടു പോയി.
പക്ഷെ അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും എന്ത് കൊണ്ട് ജയറാമിനെ നായകനാക്കി സിനിമ ചെയ്യുന്നില്ല എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി മതി അദ്ദേഹത്തിന്റെ നൂറു സിനിമകളിൽ അഭിനയിച്ചതിന് തുല്യമാണ്. എന്ത് കൊണ്ട് ജയറാമിനെ നായകനാക്കി സിനിമ ചെയ്യുന്നില്ല? എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. കമലും, സത്യൻ അന്തിക്കാടുമൊക്കെ പറഞ്ഞത്രേ ഒരു സിനിമ ജയറാമിനെ വച്ച് ചെയ്‌താൽ എല്ലാ സിനിമയും ജയറാമിനെവെച്ച് തന്നെ ചെയ്യാൻ തോന്നുമെന്ന് അത് കൊണ്ടാണ് താൻ ചെയ്യാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഫാസിൽ സാർ അങ്ങനെ പറഞ്ഞത് എന്നിലെ നടനെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. ജയറാം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
Recommended Video
മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് ജയറാം. മലയാളത്തിലെ പോലെ തെലുങ്കിലും അദ്ദേഹം സജീവമാണ്. ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് താരം.


Click it and Unblock the Notifications