ദിലീപ് ചെയ്ത സിനിമകള്‍ ഞാന്‍ ചെയ്തിരുന്നേല്‍ ആളുകള്‍ കൂവിയേനെ! തുറന്നുപറഞ്ഞ് ജയറാം

By Prashant V R

മലയാളത്തില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ ജനപ്രിയതാരമായി ഉയര്‍ന്ന നടനാണ് ദീലിപ്. ഒരുകാലത്ത് ദിലീപിന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കോമഡി മാസ് എന്റര്‍ടെയ്‌നറുകളിലൂടെയാണ് ദിലീപ് പ്രേക്ഷകരുടെ ഇഷ്ട താരമായത്. മിമിക്രി വേദികളില്‍ നിന്ന് ലഭിച്ച അനുഭവങ്ങള്‍ സിനിമയിലെത്തിയപ്പോള്‍ ദിലീപിന് ഗുണകരമായി മാറിയിരുന്നു. ദിലീപിന് മുന്‍പ് മലയാളത്തില്‍ ജനപ്രിയ താരമായി തിളങ്ങിയ നടനാണ് ജയറാം.

ഒരുകാലത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനായി ജയറാം മോളിവുഡില്‍ മുന്നേറിയിരുന്നു. ജയറാമിന്റെ സിനിമകള്‍ക്കെല്ലാം അന്ന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മനസ്സിനക്കരെ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ പോലെയുളള സിനിമകള്‍ ഇന്നും ജയറാമിന്റെതായി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളാണ്.

അതേസമയം

അതേസമയം ദിലീപ് ജനപ്രിയ താരമായ സമയത്ത് ജയറാമിന്റെ പിന്നിലോട്ട് പോക്ക് ഏറെ ചര്‍ച്ചയായിരുന്നു. ജയറാമില്‍ നിന്നും ജനപ്രിയ സ്ഥാനം ദിലീപ് നേടിയതോടെ ജയറാമിനെ വെച്ച് ആലോചിച്ചിരുന്ന മിക്ക പ്രോജക്ടുകളും ദിലീപില്‍ എത്തിയെന്നായിരുന്നു അന്നത്തെ അണിയറ സംസാരം. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് പിന്നീട് ജയറാം തന്നെ രംഗത്തെത്തിയിരുന്നു.

തനിക്ക് ലഭിക്കേണ്ട

തനിക്ക് ലഭിക്കേണ്ട വേഷങ്ങള്‍ ദിലീപിന് കിട്ടിയെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്നാണ് ജയറാം പറഞ്ഞത്. ദിലീപിന് യോജിക്കുന്ന വേഷങ്ങള്‍ തന്നെയാണ് ലഭിച്ചത്. എനിക്ക് ലഭിക്കേണ്ട വേഷങ്ങള്‍ ദിലീപിന് കിട്ടിയെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് ജയറാം പറയുന്നു. അവന് ചേരുന്ന വേഷങ്ങള്‍ തന്നെയാണ് ലഭിച്ചത്. അവന്റെ ശരീര ഭാഷയ്ക്ക് യോജിക്കുന്ന ടൈപ്പ് വേഷങ്ങള്‍ ആണ് ചെയ്തത്.

കുഞ്ഞിക്കൂനന്‍

കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട് പോലെയുളള സിനിമകള്‍ ഞാന്‍ ചെയ്താല്‍ ആളുകള്‍ കൂവിയേനെ. എനിക്ക് ലഭിക്കേണ്ട കഥാപാത്രങ്ങള്‍ എനിക്കും ദിലീപിന് ലഭിക്കേണ്ട കഥാപാത്രങ്ങള്‍ ദിലീപിനും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് അത്തരമൊരു ആരോപണത്തിന് പ്രസക്തിയില്ല. ജയറാം പറഞ്ഞു. അതേസമയം കല്യാണ രാമന്‍ എന്ന സിനിമയാണ് ദിലീപിനെ ജനപ്രിയ നായകനെന്നെ നിലയില്‍ അടയാളപ്പെടുത്തി തുടങ്ങിയത്.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
തുടര്‍ന്നും നിരവധി

തുടര്‍ന്നും നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ദിലിപീന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുളള താരമാണ് ദിലീപ്. അഭിനയത്തിന് പുറമെ നിര്‍മ്മാണം രംഗത്തും തിളങ്ങിയിരുന്നു താരം. ദിലീപിന്റെ മിക്ക സിനിമകളും ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങള്‍ തന്നെയാണ്. ടെലിവിഷന്‍ ചാനലുകളില്‍ എല്ലാം നടന്റെ സിനിമകള്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.

ദിലീപും ജയറാമും

ദിലീപും ജയറാമും ഒന്നിച്ച നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ ജയറാം നായകനായ സിനിമകളില്‍ ദിലീപ് അഭിനയിച്ചിരുന്നു. പിന്നീട് മള്‍ട്ടിസ്റ്റാര്‍ സിനിമകളിലൂടെയും ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ജയറാം നല്‍കിയ പിന്തുണയെക്കുറിച്ചൊക്കെ ദിലീപ് മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ജയറാമും ദിലീപും.

Read more about: dileep jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X