അന്ന് മുണ്ടുമടക്കികുത്തി മോനെ ദിനേശാ എന്ന് വിളിച്ച് ഞാന്‍ വന്നിട്ട് കാര്യമുണ്ടായിരുന്നില്ല: ജയറാം
കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനായി മലയാളത്തില്‍ തിളങ്ങിയ താരമാണ് ജയറാം. ഒരു കാലത്ത് ജയറാമിന്റെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമുളള ജയറാമിന്റെ സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മുന്‍പ് ഒരു അഭിമുഖത്തില്‍ മലയാളത്തില്‍ തുടരെ തുടരെ സിനിമകള്‍ ചെയ്യുമ്പോള്‍ തനിക്ക് ഒരിക്കലും ടിപ്പിക്കല്‍ ജയറാം ശൈലിയില്‍ നിന്നും പുറത്തുകടക്കണമെന്ന് തോന്നിയിട്ടില്ലെന്ന് നടന്‍ പറഞ്ഞിരുന്നു.

മീശ പിരിച്ച് മോനെ ദിനേശാ എന്ന വിളിയോടെ അന്ന് വന്നിട്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ലെന്നും അതിനൊക്കെയുളള ആളുകള്‍ ഇവിടെ ഉണ്ടായതുകൊണ്ട് സാധാരണക്കാരന്റെ വേഷങ്ങള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിച്ചതെന്നും ജയറാം പറയുന്നു. പണ്ടത്തെ പോലെ ഉണങ്ങി മെലിഞ്ഞ് ഇരുന്നാല്‍ ഒന്നും എനിക്ക് നല്ല കഥാപാത്രം ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ് ഞാന്‍ ആദ്യമായി നായകനായി അഭിനയിക്കുന്നത്.
Recommended Video
ടിപ്പിക്കല്‍ ജയറാം ഫിലിമില്‍ നിന്നും ഒരു മോചനം ഞാന്‍ സിനിമയില്‍ അങ്ങനെ ആഗ്രഹിച്ചിട്ടില്ല. കാരണം ആളുകള്‍ പ്രതീക്ഷിക്കുന്നത് നമ്മള്‍ കൊടുക്കണം. അല്ലാതെ ഞാന്‍ ഒരു സുപ്രഭാതത്തില്‍ മീശയും പിരിച്ച് വെച്ച് മോനെ ദിനേശാ എന്ന് വിളിച്ചുവന്നാല്‍ എന്താകും. അത് കാണിക്കാന്‍ ഒരാള്‍ ഉണ്ടല്ലോ. ഇവിടെ ഞാന്‍ വളരെ തന്മയത്വത്തോടെയുളള സാധാരണക്കാരന്റെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിലാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം, അഭിമുഖത്തില്‍ ജയറാം പറഞ്ഞു. അതേസമയം മനസ്സിനക്കരെ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ പോലെയുളള സിനിമകള്‍ ഇന്നും ജയറാമിന്റെതായി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളാണ്.
ദിലീപിന് മുന്‍പ് മലയാളത്തില്‍ ജനപ്രിയ താരമായി തിളങ്ങിയ നടനാണ് ജയറാം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ജയറാം തിളങ്ങിയിരുന്നു. ജയറാം സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ദിലീപിനെ പോലെ മിമിക്രി വേദികളില്‍ നിന്നുമാണ് ജയറാമും സിനിമയില്‍ എത്തിയത്. പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം തുടര്‍ന്ന് നിരവധി സിനിമകളാണ് മലയാളത്തില്‍ അഭിനയിച്ചത്. ജയറാമിനും പാര്‍വ്വതിക്കും പിന്നാലെയാണ് മകന്‍ കാളിദാസ് ജയറാമും മലയാളത്തില്‍ തിളങ്ങിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയാണ് കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം കുറിച്ചത്.


Click it and Unblock the Notifications