twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാളിദാസിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എറ്റവും വലിയ അഭിമാന നിമിഷം അതായിരുന്നു! തുറന്നുപറഞ്ഞ് ജയറാം

    By Prashant V R
    |

    ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരപുത്രനാണ് കാളിദാസ് ജയറാം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസ് മലയാളത്തില്‍ എത്തിയത്. ജയറാം നായകനായ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാളിദാസും കാഴ്ചവെച്ചത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്ക് പിന്നാലെ സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പുന്റേം എന്ന ചിത്രത്തിലും ബാലതാരമായി കാളിദാസ് അഭിനയിച്ചിരുന്നു.

    എന്റെ വീട് അപ്പൂന്റേം ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരം കാളിദാസ് ജയറാമിന് ലഭിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നായകനായും കാളിദാസ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെയായിരുന്നു നായകനടനായി താരപുത്രന്‍ കരിയര്‍ തുടങ്ങിയത്.

    തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര

    തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം കാളിദാസ് സിനിമകള്‍ ചെയ്തിരുന്നു. പൂമരത്തിന് പിന്നാലെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്, ഹാപ്പി സര്‍ദാര്‍ തുടങ്ങിയ ചിത്രങ്ങളും കാളിദാസിന്റെതായി പുറത്തിറങ്ങിയിരുന്നു. അതേസമയം കാളിദാസിനെ കുറിച്ച് പിതാവ് ജയറാം പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    ഒരു അപ്പന്‍ എന്ന നിലയില്‍

    ഒരു അപ്പന്‍ എന്ന നിലയില്‍ തനിക്ക് വലിയ അഭിമാനം തന്നെയാണ് കാളിദാസ് എന്ന നടന്‍ സിനിമയിലെത്തിയത് എന്ന് ജയറാം പറയുന്നു. ഒരിക്കലും ജയറാമിന്റെയും പാര്‍വതിയുടെയും പേരില്‍ ഒരു റോള്‍ അവന് ചോദിച്ചുവാങ്ങേണ്ടി വന്നിട്ടില്ലെന്നും ജയറാം പറഞ്ഞു. എന്റെ വീട് അപ്പുന്‌റെം എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ചതാണ് അവനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എറ്റവും വലിയ അഭിമാനം.

    Recommended Video

    Remaster Old Footages to 4K UHD
    ജയറാമിന്റെയും പാര്‍വതിയുടെയും

    ജയറാമിന്റെയും പാര്‍വതിയുടെയും പേരില്‍ ഒരു റോള്‍ അവന് ഒരിക്കലും ചോദിച്ചുവാങ്ങേണ്ടി വന്നിട്ടില്ല. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയില്‍ മറ്റൊരു കുട്ടി ശരിയാകാതെ വന്നപ്പോള്‍ സത്യന്‍ അന്തിക്കാട് ഇങ്ങോട്ട് ആവശ്യപ്പെട്ട് അഭിനയിപ്പിച്ചതാണ്. എന്റെ വീട് അപ്പൂന്റെം അവന്‍ കഥ കേട്ട് സെലക്റ്റ് ചെയ്ത സിനിമയാണ്.

    അത് പോലെ തന്നെയാണ്

    അത് പോലെ തന്നെയാണ് അവന്‍ ആദ്യമായി നായകനായി അഭിനയിച്ച പൂമരവും. എബ്രിഡ് ഷൈന്‍ എന്ന ഒരു മികച്ച സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് അവന്റെ ഭാഗ്യമാണ്, അഭിമുഖത്തില്‍ ജയറാം പറഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ച താരമാണ് കാളിദാസ് ജയറാം. മീന്‍കുഴമ്പും മണ്‍പാനെയും എന്ന ചിത്രത്തിലൂടെയാണ് നായകനടനായി കാളിദാസ് തമിഴിലും അരങ്ങേറ്റം കുറിച്ചത്.

    തുടര്‍ന്ന് ഒരു പക്ക കഥൈ

    തുടര്‍ന്ന് ഒരു പക്ക കഥൈ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നെങ്കിലും സിനിമ റിലീസ് ചെയ്തിരുന്നില്ല. മലയാളത്തില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍, ജയരാജ് സംവിധാനം ചെയ്യുന്ന ബാക്ക് പാക്കേഴ്‌സ് തുടങ്ങിയവയാണ് കാളിദാസ് ജയറാമിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

    Read more about: jayaram kalidas jayaram
    English summary
    Jayaram reveals about his son kalidas's cinema career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X