ഇടയ്ക്കിടെ ബോംബെയ്ക്ക് പോകും, തിരിക്കിയപ്പോൾ ഹിന്ദി പ്രൊഡ്യൂസർമാർ വിളിച്ചിട്ടുണ്ടെന്ന് മറുപടി!

2024 ഡിസംബറിൽ ​ഗുരിവായൂർ കണ്ണന്റെ തിരുനടയിൽ വെച്ചാണ് താരിണി കലിം​ഗരായർ കാളിദാസ് ജയറാമിന് സ്വന്തമായത്. പ്രണയ വിവാഹമായിരുന്നു. അത്യാഢംബരപൂർവം നടന്ന വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും വൈറലായിരുന്നു. മൂന്ന്, നാല് മാസം താരിണിയെ വീട്ടുകാരിൽ നിന്നെല്ലാം കാളിദാസ് ഒളിപ്പിച്ച് പിടിച്ചിരുന്നു. പിന്നീട് മകന്റെ ചില പ്രവൃത്തികളിൽ സംശയം തോന്നി മകൾ മാളവികയുടെ സഹായത്തോടെ കണ്ണന്റെ പ്രണയം ജയറാമും പാർവതിയും കണ്ടുപിടിച്ചു.

ഇപ്പോഴിതാ മകൻ പ്രണയത്തിലാണെന്ന് മനസിലാക്കാൻ കാരണമായ രസകരമായ സംഭവം പേളി മാണി ഷോയിൽ അതിഥിയായി എത്തിയപ്പോൾ ജയറാം വിവരിച്ചു. കല്യാണം കഴിക്കണമെന്ന് കാളിദാസ് പറഞ്ഞപ്പോഴുള്ള ആ​ദ്യ റിയാക്ഷൻ എന്തായിരുന്നു എന്ന പേളിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയറാം.

Jayaram  Kalidas Jayaram

നിരന്തരമായുള്ള ബോംബെ യാത്രകളാണ് സംശയത്തിന് ഇടയാക്കിയതെന്ന് ജയറാം പറയുന്നു. നാല്, അഞ്ച് മാസത്തേക്ക് കണ്ണനും താരിണിയും പ്രണയത്തിലാണെന്ന് എനിക്കും അശ്വതിക്കും അറിയില്ലായിരുന്നു. പക്ഷെ മോൾക്ക് അറിയാമായിരുന്നു. അവൾക്ക് ചെറിയ ചെറിയ ഡൗട്ടുകൾ ഉണ്ടായിരുന്നു. ഞങ്ങൾ കണ്ടുപിടിച്ചത് അടുപ്പിച്ചുള്ള കണ്ണന്റെ ബോംബെ ട്രിപ്പുകൾ കാരണമാണ്. ഇടയ്ക്കിടെ കണ്ണൻ പറയും ബോംബെയ്ക്ക് ഒന്ന് പോണമെന്ന്.

എന്താണ് ബോംബെയിലെന്ന് ഞാൻ ഒരിക്കൽ ചോദിച്ചു. രണ്ട്, മൂന്ന് ഹിന്ദി പ്രൊഡ്യൂസർമാരൊക്കെ വിളിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. ആരാണ് ആ ഹിന്ദി പ്രൊഡ്യൂസേഴ്സ് എന്ന് ‍അൽപ്പം സംശയത്തോടെ ഞാൻ വീണ്ടും ചോദിച്ചു. അങ്ങനെ ഒരു പ്രാവശ്യം കണ്ണൻ ബോംബെയ്ക്ക് പോയി വന്നു. അടുത്ത ആഴ്ച ആയപ്പോൾ ഞാൻ ചോദിച്ചു ഇന്ന് കണ്ണന് പ്രോ​ഗ്രാമുകൾ ഒന്നും ഇല്ലല്ലോയെന്ന്.

അപ്പോഴും ഈ ആഴ്ചയും ബോംബെ‌യ്ക്ക് ഒന്ന് പോകണമെന്നുള്ള മറുപടി വന്നു. മൂന്നാമത്തെ പ്രാവശ്യവും കണ്ണൻ ബോംബെയ്ക്ക് തനിക്ക് ഒറ്റയ്ക്ക് യാത്ര പോകേണ്ടതുണ്ടെന്നും നിർമാതാക്കളുമായി തുടർ ചർച്ചകളുണ്ടെന്നും ആവർത്തിച്ചു. അതിനുശേഷമുള്ള ആഴ്ച വന്നപ്പോഴും ഞാൻ ചോദിച്ചു... കണ്ണൻ ഈ ആഴ്ച ഫ്രീയായിരിക്കുമല്ലോ അല്ലേയെന്ന്. അല്ല അപ്പാ... ബോംബയ്ക്ക് ഒന്ന് പോകാനുണ്ട് എന്നായിരുന്നു മറുപടി. താരിണി ബോംബെയിലേക്ക് വരുമായിരുന്നു.

മൂകാംബികയ്ക്ക് ഒന്ന് പോകണമെന്ന് പറയുന്നത് പോലെയായിരുന്നു ആ സമയത്ത് കണ്ണന്റെ ഇടയ്ക്കിടെ ഉള്ള ബോംബെ യാത്ര എന്നും ജയറാം പറയുന്നു. ഇതിലെ ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ ഇവർക്ക് എന്നെ ഒന്നും പറയാൻ പറ്റില്ല എന്നതായിരുന്നു. കാരണം അപ്പയും അമ്മയും ലവ് മാരേജ് ആയിരുന്നല്ലോ എന്നായിരുന്നു ജയറാമിന്റെ മറുപടി കേട്ടശേഷം കാളിദാസ് പറഞ്ഞത്.

Jayaram  Kalidas Jayaram

തമിഴ്‌നാട്ടിലെ നീലഗിരിയിൽ നിന്നുള്ള തരിണി മിസ് യൂണിവേഴ്‌സ് ഇന്ത്യ 2021 മത്സരത്തിൽ മൂന്നാം റണ്ണറപ്പ് ആയിരുന്നു. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദവും നേടിയ താരം പതിനാറാമത്തെ വയസ് മുതൽ മോഡലിങ് രംഗത്ത് സജീവമാണ്. കോളേജ് പഠനത്തിനിടെ ചലച്ചിത്ര നിര്‍മാണവും താരിണി പഠിച്ചിട്ടുണ്ട്. അറിയപ്പെടുന്ന കുടുംബമാണ് താരിണിയും അം​ഗമായ കലിം​ഗരായർ ഫാമിലി.

ചെന്നൈയിൽ ആഢംബര വസതിയും കോടികളുടെ ആസ്തിയും താരിണിക്കുണ്ട്. ഇരുവരും തമ്മിൽ ഏഴ് വയസിന്റെ വ്യത്യാസമുണ്ട്. ഇരുവരുടേയും വിവാഹനിശ്ചയം ചെന്നൈയിൽ വെച്ചായിരുന്നു. താലികെട്ട് ചടങ്ങ് ​ഗുരുവായൂരിൽ വെച്ചും. ശേഷം വിവാഹസൽക്കാരം ചെന്നൈയിലാണ് ജയറാം സംഘടിപ്പിച്ചത്. മകൾ മാളവികയുടെ വിവാഹം കേരളത്തിൽ ആഘോഷമായാണ് ജയറാം നടത്തിയത്.

ഒരാഴ്ച നീണ്ടുന്ന ചടങ്ങുകളായിരുന്നു. മലയാള സിനിമ മുഴുവൻ മാളവികയെ അനു​ഗ്രഹിക്കാൻ ഒഴുകി എത്തിയിരുന്നു. വിവാഹശേഷം ഭർത്താവിനൊപ്പം വിദേശത്ത് സെറ്റിൽഡാണ് മാളവിക. അതേസമയം കാളിദാസ്-ജയറാം സിനിമ ആശകൾ ആയിരം റിലീസിന് ഒരുങ്ങുകയാണ്.

More from Filmibeat

Read more about: jayaram kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X