അങ്ങനൊരു തീരുമാനം ഞങ്ങൾ രണ്ടുപേരും എടുത്തിട്ടില്ല, വീടിനുള്ളിൽ സിനിമയെ സംസാരിക്കാറില്ല; അന്ന് ജയറാം പറഞ്ഞത്!

സ്വഭാവിക അഭിനയശൈലിയും സൗന്ദര്യവും കൊണ്ട് ഒരു സമയത്ത് മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ അഭിനേത്രിയാണ് പാർവതി. ജയറാമുമായുള്ള വിവാഹത്തോടെയാണ് സിനിമയോട് നടി ​ഗുഡ്ബൈ പറഞ്ഞത്. സിനിമാ താരത്തെയാണ് വിവാഹം ചെയ്തത് എന്നതുകൊണ്ട് ഭാര്യയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ചുള്ള ചോദ്യങ്ങൾ നിരന്തരം ജയറാമിന് നേരിടേണ്ടി വരാറുണ്ട്.

വർഷങ്ങൾക്ക് മുമ്പ് ഈ ചോദ്യത്തിന് ജയറാം നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. കാളിദാസ് സിനിമയിലേക്ക് വരാൻ തീരുമാനിച്ചതിനെ കുറിച്ച് സംസാരിക്കവെയാണ് ഭാര്യയുടെ തിരിച്ച് വരവ് വൈകുന്നതിന് പിന്നിലെ കാരണവും നടൻ വെളിപ്പെടുത്തിയത്. അഭിനയം കാളി​ദാസിന് കുട്ടിക്കാലം മുതൽ ഭയങ്കര ഇഷ്ടമാണ്.

Jayaram  Parvathy Jayaram

അവൻ തന്നെ സത്യൻ അന്തിക്കാടിനോട് പോയി സംസാരിച്ചാണ് കൊച്ചു കൊച്ചു സന്തോഷങ്ങളിലെ വേഷം വാങ്ങി ചെയ്തത്. അവന് പിന്തുണയാണ് ഞാനും അശ്വതിയും മോളുമെല്ലാം. ജനിച്ച് വളർന്നത് ചെന്നൈയിലായതുകൊണ്ട് തമിഴിൽ ‍ഡബ്ബ് ചെയ്യാൻ കണ്ണന് എളുപ്പമാണ്. മലയാളത്തിലേക്ക് തിരികെ വരാൻ അവനൊരു റീ എൻട്രി വേണ്ടല്ലോ. അവന്റെ തുടക്കം തന്നെ മലയാള സിനിമയിൽ നിന്നും അല്ലേ.

അന്ന് അവൻ ആ അവാർഡ് വേദിയിൽ മിമിക്രി ചെയ്തശേഷം അവിടെ വെച്ച് തന്നെ കിട്ടിയ ഓഫറാണ് ആദ്യ തമിഴ് സിനിമ. ‍ഡി​ഗ്രി അവൻ പൂർത്തിയാക്കിയിരുന്നു. അതുകൊണ്ട് അവന്റെ ഇഷ്ടത്തിന് ഒപ്പം ‍ഞങ്ങളും നിന്നു. എംബിഎ കൂടി അവൻ എടുത്ത് കാണാൻ ആ​ഗ്ര​ഹിച്ചിരുന്നു. പിന്നെ നമുക്ക് ആ​ഗ്രഹിക്കാനല്ലേ പറ്റൂ ജയറാം പറഞ്ഞ് തുടങ്ങി.

ശേഷമാണ് പാർവതി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് നടൻ സംസാരിച്ചത്. ഞാൻ അഭിനയിക്കരുത്... നീ അഭിനയിക്കരുത് എന്നൊരു തീരുമാനം ഞങ്ങൾ രണ്ടുപേരും എടുത്തിട്ടില്ല. ഞങ്ങൾക്കുള്ളിൽ അങ്ങനൊരു വിഷയം തന്നെയില്ല. ഒന്നാമത് വീടിനുള്ളിൽ ഞങ്ങൾ സിനിമയെ സംസാരിക്കാറില്ല. ഞാൻ ഒരു സിനിമക്കാരനേയല്ല. നൂറ് ശതമാനം സിനിമാക്കാരനല്ലാത്ത വ്യക്തിയാണ് ഞാൻ. അത് എന്റെ വലിയൊരു മൈനസ് പോയിന്റാണ്.

നല്ലൊരു പിആർ വർക്ക് എനിക്കില്ല. നല്ല ബിസിനസ്മാനുമല്ല. ഇപ്പോൾ കല മാത്രം പോര. കല പകുതി വേണം ബിസിനസും പകുതി വേണം. അമ്പത് ശതമാനം മത‍ി കല. ബാക്കി അമ്പത് ശതമാനം അത് എങ്ങനെ കച്ച‌വടമാക്കാം എന്നതിൽ വേണം. ഒരാളെപ്പോലും വിളിക്കാത്ത ആളാണ് ഞാൻ. ജയറാം എന്നും വിളിക്കാറുണ്ടെന്ന് ഏതെങ്കിലും നിർമാതാവോ ഡയറക്ടറോ എന്റെ സഹതാരങ്ങളോ പറയില്ല.

Parvathy Jayaram

ഞാൻ ആരുമായും കോൺടാക്ട് എപ്പോഴും വെക്കാറില്ല. ഇതൊന്നും നല്ല ക്വാളിറ്റിയായല്ല ഞാൻ പറയുന്നത്. അതുകൊണ്ട് തന്നെ വീട്ടിൽ‌ ചെന്നാലും ഭാര്യയുമായി എന്തായി സിനിമയെന്നോ പുതിയ സിനിമയുടെ കാര്യങ്ങളോ ഒന്നും തന്നെ സംസാരിക്കാറില്ല. എന്റെ മോനും മോളും പോലും അതേ കുറിച്ച് സംസാരിക്കാറില്ല. ഞങ്ങളുടേത് മാത്രമായ ലോകമാണ്.

എപ്പോൾ അഭിനയിക്കണമെന്ന് തോന്നുന്നുവോ അപ്പോൾ അശ്വതിക്ക് അഭിനയിക്കാം. അതിനേക്കാൾ ഉപരി ഡാൻസിന് വേണ്ടി പോലും അശ്വതിക്ക് സമയം തികയുന്നില്ല. അത് സ്റ്റേജിൽ അവതരിപ്പിക്കുന്നതിൽ അവൾ ഭയങ്കരമായി സന്തോഷം കണ്ടെത്തുന്നുണ്ട്. പിന്നെ രണ്ട് മക്കൾക്കും അച്ഛൻ അടുത്തില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ അമ്മ ഒപ്പം വേണമെന്ന് ഭയങ്കര നിർബന്ധമാണ്.

കണ്ണൻ വലുതായി സിനിമകൾ ചെയ്ത് തുടങ്ങിയിട്ടും അമ്മയെന്ന് വിളിച്ച് എപ്പോഴും അശ്വതിക്ക് പിറകെയാണ്. പിന്നെ കുട്ടികൾ വളരുന്ന പ്രായത്തിൽ അമ്മയുടെ സാന്നിധ്യമാണ് അവർക്ക് ഏറ്റവും കൂടുതൽ വേണ്ടത്. വീട്ടിൽ മറ്റാരൊക്കയുണ്ടെങ്കിലും സ്വന്തം അമ്മയുടെ സാന്നിധ്യം വളരുന്ന പ്രായത്തിൽ ആൺകുട്ടിക്ക് ആയാലും പെൺകുട്ടിക്ക് ആയാലും വളരെ അത്യാവശ്യമാണ്.

Read more about: jayaram parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X