എന്റെയും മക്കളുടെയും സക്‌സസിന് പിന്നിലെ പ്രധാന കാരണക്കാരി അശ്വതിയാണ്, തുറന്നുപറഞ്ഞ് ജയറാം

By Midhun Raj

കുടുംബ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായകന്മാരില്‍ ഒരാളാണ് ജയറാം. ഒരുകാലത്ത് ജയറാമിന്‌റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ നടന്റെ സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തിയ ജയറാമിന് പദ്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെ മികച്ച തുടക്കമാണ് ലഭിച്ചത്. പിന്നീട് നായകനായും സഹനടനായുമുളള വേഷങ്ങളില്‍ ജയറാം സിനിമയില്‍ നിറഞ്ഞു.

ബിക്കിനിയില്‍ ഹോട്ടായി നിഖിത ശര്‍മ്മ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

നായകവേഷങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് പാര്‍വ്വതിയുമായി ജയറാം പ്രണയത്തിലായത്. സിനിമാ സുഹൃത്തുക്കളുടെ പിന്തുണയോടെയായിരുന്നു താരദമ്പതികള്‍ പ്രണയം മുന്നോട്ടുകൊണ്ടുപോയത്. ഇതേകുറിച്ച് ജയറാമിന്‌റെ അടുത്ത സുഹൃത്തുക്കളായ സിദ്ധിഖ്, ഉര്‍വ്വശി തുടങ്ങിയവരെല്ലാം മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്.

വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും

വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിന്നീട് ഇവരുടെ വിവാഹം നടന്നു. വിവാഹ ശേഷം പാര്‍വ്വതി സിനിമ വിട്ടപ്പോള്‍ ജയറാം വീണ്ടും മോളിവുഡിലെ സൂപ്പര്‍ താരമായി തിളങ്ങി. ജയറാമിനും പാര്‍വ്വതിക്കും പിന്നാലെ മകന്‍ കാളിദാസ് ജയറാമിന്‌റെ സിനിമാ അരങ്ങേറ്റവും ശ്രദ്ധേയമായിരുന്നു. ബാലതാരമായിട്ടായിരുന്നു കാളിയുടെ തുടക്കം.

സത്യന്‍ അന്തിക്കാടിന്‌റെ കൊച്ചു കൊച്ചു

സത്യന്‍ അന്തിക്കാടിന്‌റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കാളി തുടര്‍ന്ന് എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും ബാലാതാരമായി അഭിനയിച്ചു. തുടര്‍ന്ന് നായകനടനായി പൂമരം എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി താരപുത്രന്‍. ഇപ്പോള്‍ പാവകഥൈകള്‍ എന്ന ആന്തോളജി ചിത്രത്തിലൂടെ സിനിമയില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് കാളിദാസ് ജയറാം.

കാളിദാസിന് പിന്നാലെ അനിയത്തി മാളവികയും

കാളിദാസിന് പിന്നാലെ അനിയത്തി മാളവികയും മോഡലിംഗ് രംഗത്ത് തുടക്കം കുറിച്ചിരുന്നു. അതേസമയം സിനിമാതിരക്കുകള്‍ കഴിഞ്ഞാല്‍ കുടുംബവുമൊത്ത് യാത്രകള്‍ക്കായും സമയം കണ്ടെത്താറുളള താരമാണ് ജയറാം. കുടുംബത്തിനൊപ്പമുളള യാത്രാ ചിത്രങ്ങള്‍ മുന്‍പ് നടന്റെതായി സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. ജയറാമിന് പുറമെ കാളിയും മാളവികയുമെല്ലാം ചിത്രങ്ങള്‍ പങ്കുവെച്ചു.

അതേസമയം തന്‌റെയും മക്കളുടെയും

അതേസമയം തന്‌റെയും മക്കളുടെയും സക്‌സസിന് പിന്നിലെ പ്രധാന കാരണക്കാരി പാര്‍വ്വതിയാണെന്ന് ഒരഭിമുഖത്തില്‍ ജയറാം തുറന്നുപറഞ്ഞിരുന്നു. ഭര്‍ത്താവിന് വേണ്ടിയും മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന വീട്ടമ്മയാണ് പാര്‍വ്വതിയെന്നും നടന്‍ പറഞ്ഞു. അഭിനയ രംഗത്തേക്ക് അശ്വതി വീണ്ടും മടങ്ങിവരണമെങ്കില്‍ മികച്ച ഒരു കഥാപാത്രം മുന്നില്‍ വരണം.

Recommended Video

Bigg Boss Malayalam Season 3 : ആദ്യമായി ഏറ്റുമുട്ടി ഡിംപലും സായിയും | FilmiBeat Malayalam
അശ്വതിയും അതാണ് ആഗ്രഹിക്കുന്നതെന്നും

അശ്വതിയും അതാണ് ആഗ്രഹിക്കുന്നതെന്നും അഭിമുഖത്തില്‍ ജയറാം പറഞ്ഞു. ഫാമിലി ഒന്നിച്ചുളള യാത്രകള്‍ മുന്‍കൂട്ടി നിശ്ചയിക്കാനാകില്ല ഇപ്പോളെന്നും ജയറാം പറഞ്ഞു. കാരണം മോന്‍ ഒരിടത്താണ്, മകള്‍ മറ്റൊരിടത്ത്, ഞാന്‍ മറ്റൊരു സ്ഥലത്ത്. പാവം അശ്വതി മാത്രമാണ് വീട്ടിലുളളത്. ഞങ്ങളുടെ മൂന്ന് പേരുടെയും സമയം ഒത്തുവന്നാല്‍ മാത്രമേ ഇപ്പോള്‍ യാത്രകള്‍ നടക്കൂ. നേരത്തെ അങ്ങനെ ഒരു പ്രശ്‌നമില്ലായിരുന്നു. മക്കള്‍ ചെറുതായിരുന്നപ്പോള്‍ ഞാന്‍ എന്റെ സമയം കണ്ടെത്തിയാല്‍ മതിയായിരുന്നു, എന്റെയും മക്കളുടെയും സക്‌സസിന് പിന്നിലെ പ്രധാന കാരണക്കാരി അശ്വതിയാണ്, അഭിമുഖത്തില്‍ ജയറാം പറഞ്ഞു.

Read more about: jayaram parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X