ഷൂട്ട് നിര്‍ത്താനായില്ല! ശ്രീനിയെ അവസാനമായി കാണാന്‍ പറ്റിയില്ല! വേദന പങ്കിട്ട ജയറാമിന് രൂക്ഷവിമര്‍ശനം

ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവര്‍ത്തകരെയെല്ലാം വേദനയിലാഴ്ത്തിയിരുന്നു. തിരക്കുകളെല്ലാം മാറ്റിവെച്ച് അദ്ദേഹത്തെ അവസാനമായി കാണാന്‍ മിക്കവരും എത്തിയിരുന്നു. ശ്രീനിയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ പലരും വികാരഭരിതരാവുന്ന കാഴ്ചയായിരുന്നു. സംസാരം മുഴുമിപ്പിക്കാനാവാതെ മാറിപ്പോയവരുമുണ്ടായിരുന്നു. വന്നവരെക്കുറിച്ചും, വരാത്തവരെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില് സജീവമായി നടക്കുന്നുണ്ടായിരുന്നു. ശ്രീനിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നിട്ടും ജയറാം എന്താണ് വരാതിരുന്നതെന്നായിരുന്നു ചോദ്യങ്ങള്‍. മാറ്റിവെക്കാനും പറ്റാത്തത്ര എന്ത് തിരക്കാണോ അദ്ദേഹത്തിന് എന്നായിരുന്നു വിമര്‍ശനങ്ങള്‍. പാര്‍ത്ഥിപനും സൂര്യയും അടക്കം തമിഴകത്ത് നിന്ന് വരെ താരങ്ങള്‍ എത്തിയും ചര്‍ച്ചയായിരുന്നു.

കല്യാണങ്ങള്‍ക്ക് മാത്രമേ പോവുള്ളൂ എന്ന് തോന്നുന്നു. ഇതെന്തൊരു കുടുംബമാണ്, തുടങ്ങി ജയറാമിനും കുടുംബത്തിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. കാര്യങ്ങളറിയാതെയാണ് പലരും വിമര്‍ശിക്കുന്നത്. മാറ്റിവെക്കാന്‍ പറ്റാത്ത എന്തെങ്കിലും കാര്യങ്ങളുണ്ടാവും അദ്ദേഹത്തിന്. അല്ലായിരുന്നുവെങ്കില്‍ പ്രിയപ്പെട്ട ശ്രീനിയെ കാണാനും, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം എത്തിയേനെ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇപ്പോഴിതാ ജയറാമിന്റെ പ്രതികരണമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവിടെ ഈ ഷൂട്ടിംഗ് നടക്കുന്നതിനിലാണ് എനിക്ക് പോവാന്‍ പറ്റാത്തത്. ചെന്നൈയില്‍ ആയിരുന്നതിനാല്‍ ഈ ഷൂട്ട് നിര്‍ത്തി പോവാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അല്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പോയെനെ. മനസുകൊണ്ട് ഒരുപാടൊരുപാട് പ്രാര്‍ത്ഥനകള്‍. സത്യം പറഞ്ഞാല്‍ എന്താണ് പറയേണ്ടത് എന്നത് എനിക്കറിയില്ല. അത്രയും സങ്കടമാണ് എന്നുമായിരുന്നു ജയറാം പറഞ്ഞത്.

Jayaram about Sreenivasan
Photo Credit: filmibeat

24 മണിക്കൂറും ഷൂട്ടിംഗ് ഉണ്ടാവില്ല. വിചാരിച്ചാല്‍ കൊച്ചിയിലേക്ക് ഫ്‌ളൈറ്റ് പിടിക്കാമായിരുന്നു. വരണമെന്ന് തീരുമാനിച്ചാല്‍ വരാന്‍ പറ്റുമായിരുന്നു. പാര്‍ത്ഥിപന്‍ എങ്ങനെയാണ് വന്നതെന്ന് കണ്ടുപഠിക്ക്. നന്ദികെട്ടവന്‍ എന്ന പ്രയോഗം നേരത്തെ കേട്ടിരുന്നു. അത് ശരിയാണെന്ന് വ്യക്തമായി. അടുത്ത ബന്ധുക്കള്‍ ആരെങ്കിലുമാണ് മരിച്ചതെങ്കില്‍ ഷൂട്ടിംഗ് നിര്‍ത്തി താങ്കള്‍ വരില്ലായിരുന്നോ, മോഹന്‍ലാലിനും മമ്മൂട്ടിക്കും തിരക്കില്ലാഞ്ഞിട്ടാണോ അവരൊക്കെ വന്നത്, അദ്ദേഹത്തിന് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കേണ്ട കാര്യമില്ല. ഇതുവരെയായിട്ടും ഒരു മരിച്ച വീട്ടിലും അദ്ദേഹം പോയിട്ടില്ല, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ വന്നത്.

ഡയാലിസിസിനായി ആശുപത്രിയിലേക്ക് പോവുന്നതിനിടയിലായിരുന്നു ശ്രീനിവാസന് അസ്വസ്ഥത തോന്നിയത്. പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ചെന്നൈയിലേക്ക് പോവുന്നതിനിടയിലായിരുന്നു വിനീത് അച്ഛന്റെ വിയോഗം അറിഞ്ഞത്. നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കോഴിക്കോട്ടെ ലൊക്കേഷനില്‍ നിന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ എത്തിയത്. ഇടയ്‌ക്കൊന്ന് വീണുവെങ്കിലും സര്‍ജറിയൊക്കെ കഴിഞ്ഞ് വാക്കറില്‍ നടന്ന് തുടങ്ങിയിരുന്നു അദ്ദേഹം. ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടുപോവുമെന്ന് കരുതിയില്ലെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്.

സന്ദേശം പൊലെയൊരു പൊളിറ്റിക്കല്‍ സിനിമ ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇടയ്ക്ക് അങ്ങനെ ചില ചര്‍ച്ചകളും നടന്നിരുന്നതായി സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ ശ്രീനിയെ കാണാന്‍ പോവാറുണ്ടായിരുന്നു. എനിക്ക് മടുത്ത് തുടങ്ങിയെന്നായിരുന്നു ഒടുവിലായി കണ്ടപ്പോള്‍ എന്നോട് പറഞ്ഞത്. അങ്ങനെ പറഞ്ഞാലൊന്നും ശരിയാവില്ലെന്നായിരുന്നു സത്യന്‍ അന്തിക്കാട് തിരിച്ച് പറഞ്ഞത്. സത്യന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഹൃദയപൂര്‍വ്വം ലൊക്കേഷനിലേക്ക് ശ്രീനിവാസനും പോയിരുന്നു. കുടുംബസമേതാമായണ് അന്ന് ലൊക്കേഷനിലേക്ക് പോയത്. കഥയെക്കുറിച്ചും, കഥാപാത്രങ്ങളെക്കുറിച്ചുമൊക്കെ അന്ന് ഞങ്ങള്‍ സംസാരിച്ചിരുന്നു. മോഹന്‍ലാലും ശ്രീനിക്കൊപ്പമുണ്ടായിരുന്നു. ആ കൂടിക്കാഴ്ച ഇരുവരും ശരിക്കും ആസ്വദിച്ചിരുന്നു എന്നും സത്യന്‍ അന്തിക്കാട് സാക്ഷ്യപ്പെടുത്തിയിരുന്നു.

More from Filmibeat

Read more about: jayaram sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X