സുരേഷ് ഗോപിയെക്കുറിച്ച് ജയറാം, കൂടുതലും റൂം പങ്കിട്ടത് അദ്ദേഹത്തിനൊപ്പം, പാര്‍വതിയും രാധികയും നാത്തൂന്‍മാര്‍
താരങ്ങളും സംവിധായകരുമെല്ലാമായി അടുത്ത ബന്ധമുണ്ട് ജയറാമിന്. സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് ഈ താരം. സുരേഷ് ഗോപിയോടുള്ള സൗഹൃദത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ തനിക്ക് ലഭിക്കുമെന്ന് കരുതിയ വേഷം അദ്ദേഹത്തിനാണ് ലഭിച്ചത്. അദ്ദേഹത്തിന് അര്‍ഹിച്ചതാണ് ആ കഥാപാത്രമെന്നാണ് തോന്നിയതെന്ന് താരം പറയുന്നു.
ഒന്ന് മുതൽ പൂജ്യം വരെ' എന്ന സിനിമയിലെ വേഷം എനിക്ക് വാങ്ങി തരാമെന്നു സൈനുദ്ദീൻ പറഞ്ഞെങ്കിലും എനിക്കത് കിട്ടിയില്ല. പിന്നീട് ആ വേഷം ചെയ്ത ആളിനെ നേരിട്ട് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. എന്നിലും അയാൾക്ക് അർഹിച്ചതാണ് ആ റോൾ എന്ന് തോന്നി. അത് ചെയ്തത് എന്റെ പ്രിയപ്പെട്ട സഹോദരനായ സുരേഷ് ഗോപിയായിരുന്നു.
എന്റെ സിനിമയിലെ പ്രതിനായകനായും ഞങ്ങൾ ഒന്നിച്ച് നായകന്മാരായും പിന്നീട് സിനിമകൾ ചെയ്തു. എനിക്കൊപ്പം ഏറ്റവും കൂടുതൽ തവണ റൂം ഷെയർ ചെയ്ത വ്യക്തിയാണ് സുരേഷ്. എന്റെ ആദ്യകാല സിനിമകളായ 'വിറ്റ്നസ്' 'കാലാൾപ്പട' എന്നീ സിനിമകളിൽ എന്റെ വില്ലനായി അദ്ദേഹം അഭിനയിക്കുമ്പോഴെല്ലാം ഞങ്ങൾ ഒരു റൂമിലാണ് താമസിച്ചിരുന്നതെന്നുമായിരുന്നു ജയറാം പറഞ്ഞത്.

ജയറാമും കുടുംബവുമായി തനിക്കുള്ള സൗഹൃദത്തെക്കുറിച്ച് സുരേഷ് ഗോപിയും വാചാലനായിരുന്നു. ദത്ത് പെങ്ങളായാണ് പാര്‍വതിയെ കാണുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിവാഹം ആലോചിക്കുന്ന സമയത്ത് ഭാവിവധുവിനെക്കുറിച്ചൊക്കെയുള്ള സങ്കല്‍പ്പം ആദ്യം പറഞ്ഞത് അവളോടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
താന്‍ കാണാന്‍ പോവുന്നതിന് മുന്‍പ് തന്നെ രാധികയെ കാണാനായി പാര്‍വതി പോയിരുന്നു. എനിക്ക് ചേരുന്ന കുട്ടിയാണ് രാധികയെന്നായിരുന്നു പെങ്ങള്‍ പറഞ്ഞത്. നാത്തൂന്‍മാര്‍ തമ്മിലുള്ള സ്‌നേഹം ഇരുവരും സൂക്ഷിച്ചിരുന്നു. ഇവരുടെ മക്കളായ ഗോകുലും കാളിദാസും അടുത്ത സൗഹൃദമാണ് നിലനിര്‍ത്തുന്നത്.


Click it and Unblock the Notifications