പൃഥ്വിരാജിന്റെ ബ്ലൂടൂത്ത് കൂളിങ് ഗ്ലാസ് അടിച്ച് മാറ്റി ജയറാം! പൊതുവേദിയില്‍ നടന്ന പ്രതികാരം; വീഡിയോ
വനിതാ ഫിലിം അവാര്‍ഡ്‌സില്‍ ഏറ്റവും മികച്ച നടനുള്ള അംഗീകാരം ലഭിച്ചത് പൃഥ്വിരാജ് സുകുമാരനായിരുന്നു. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിലൂടെയായിരുന്നു ഈ നേട്ടം പൃഥ്വിയ്ക്ക് ലഭിച്ചത്. നടന്‍ ജയറാം ആയിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. നടി നവ്യ നായര്‍ പൃഥ്വിയ്ക്ക് പുരസ്‌കാരം സമ്മാനിക്കുകയും ചെയ്തിരുന്നു.
വിജയിയായ പൃഥ്വിരാജിനെ വേദിയിലേക്ക് വിളിച്ചതിന് ശേഷം പഴയൊരു കഥ പറഞ്ഞിരിക്കുകയാണ് ജയറാം. പൃഥ്വിയുടെ പിതാവും അന്തരിച്ച നടന്‍ സുകുമാരന്‍ തന്റെ കൈയില്‍ നിന്നും കൂളിങ് ഗ്ലാസ് ചോദിച്ച് വാങ്ങിയ കഥയായിരുന്നു. അതിന്റെ പ്രതികാരമെന്നോണം പൃഥ്വിയുടെ ബ്ലൂടൂത്തുള്ള കൂളിങ് ഗ്ലാസ് ജയറാം വേദിയില്‍ നിന്ന് തന്നെ പിടിച്ച് വാങ്ങിയിരിക്കുകയാണ്. രസകരമായ ഈ വീഡിയോ വീണ്ടും വൈറലാവുകയാണ്.

ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ സുകുവേട്ടനെ വീട്ടിലെത്തിക്കാന്‍ ഞാനാണ് പോയത്. തിരിച്ച് പോകാന്‍ നേരം സുകുവേട്ടന്‍ പറഞ്ഞു, കുട്ടികള്‍ സ്‌കൂൡ നിന്നും വരാറായി. കുറച്ച് വെയിറ്റ് ചെയ്താല്‍ കുട്ടികള്‍ക്ക് കാണാമായിരുന്നു. എന്നിട്ട് പോവാമെന്ന് പറഞ്ഞു. അങ്ങനെ കുട്ടി നിക്കറും ടൈ ഒക്കെ കെട്ടി രണ്ട് പേര്‍ വന്നു. അവരെ പൊക്കിയെടുത്ത് ഫോട്ടോയൊക്കെ എടുത്തു. ഇറങ്ങാന്‍ നേരം സുകുവേട്ടന്റെ ഡയലോഗ്. 'അങ്ങനെയങ് പോയാല്‍ എങ്ങനെയാണ്, തരാനുള്ളത് തന്നിട്ട് പോയാല്‍ മതി' എന്താ സുകുവേട്ടാ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു.

അപ്പോഴാണ് അദ്ദേഹം പറഞ്ഞത് മമ്മൂട്ടി, മോഹന്‍ലാല്‍, അങ്ങനെ ആര് ഇവിടെ വന്ന് പോയാലും അവരുടെ കൈയിലുള്ള എന്താണെങ്കിലും അത് ഇവിടെ തന്നിട്ടേ പോകൂ. ഒരു ചടങ്ങ് ആണത്. എന്റെ കൈയില്‍ അങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ വെച്ചിരിക്കുന്ന കൂളിങ് ഗ്ലാസ് തന്നിട്ട് പോവണമെന്നായി സുകുവേട്ടന്‍. ഞാന്‍ ഒത്തിരി പൈസ മുടക്കി ആശിച്ച് മോഹിച്ച് വാങ്ങിയ കൂളിങ് ഗ്ലാസ് ആയിരുന്നു അത്. ആ കൂളിങ് ഗ്ലാസ് ഇന്ന് ഇവിടെ എനിക്ക് തിരിച്ച് തന്നിട്ട് പൃഥ്വി പോയാല്‍ മതിയെന്നായിരുന്നു ജയറാം പറഞ്ഞത്. മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൂളിങ് ഗ്ലാസ് വെക്കുന്നത് പൃഥ്വിരാജ് ആണെന്നും ജയറാം പറഞ്ഞതോടെ കാണികളെല്ലാം കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.

പിന്നാലെ പൃഥ്വിയുടെ പോക്കറ്റിലിരുന്ന കൂളിങ് ഗ്ലാസ് ജയറാം കൈയിലെടുത്തു. അയ്യോ ഇതെന്റെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ആണെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. ആഹാ ബ്ലൂടൂത്തുള്ള കൂളിങ് ഗ്ലാസ് കിട്ടിയെന്ന സന്തോഷത്തില്‍ ജയറാം അത് വെച്ചു. പിന്നാലെ അടുത്ത സിനിമയില്‍ എന്നെ വിളിക്കുക. ആ സമയത്ത് ഞാനിത് തിരിച്ച് തരുമെന്ന് ജയറാം പറയുന്നു. ജയറാമേട്ടന്‍ പറഞ്ഞ കഥ ശരിയാണ്. കൂളിങ് ഗ്ലാസ് അച്ഛന്‍ എടുത്തോ എന്ന് എനിക്ക് അറിയില്ല. പക്ഷേ വീട്ടില്‍ വന്നതും ഫോട്ടോ എടുത്തതെല്ലാം ഓര്‍മ്മയുണ്ട്. വിറ്റ്‌നെസ് എന്ന സിനിമയുടെ സമയത്തായിരുന്നു അതെന്ന് തോന്നു എന്നും പൃഥ്വി പറയുന്നു.

ആദ്യ സംവിധാന സംരംഭത്തിലൂടെ മികച്ച സംവിധായകനായ പൃഥ്വിരാജിന് നവ്യ നായരായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്. ശേഷം മറുപടി പ്രസംഗത്തില്‍ ലൂസിഫറിലേക്ക് എത്തിയതിനെ കുറിച്ച് താരം സംസാരിച്ചിരുന്നു. മോഹന്‍ലാലും മുരളി ഗോപിയുമടക്കമുള്ളവര്‍ നല്‍കിയ പിന്തുണയെ കുറിച്ചെല്ലാണ് പൃഥ്വി സംസാരിച്ചത്. ഇതിനിടെ നവ്യയുടെ ആവശ്യപ്രകാരം ഒരു പാട്ട് കൂടി പാടിയിട്ടാണ് പൃഥ്വി വേദിയില്‍ നിന്നും പോയത്.


Click it and Unblock the Notifications