അവരുടെ മൂന്നുപേരുടെ ഇടയില്‍ നില്‍ക്കാന്‍ പാടാണ്! പാര്‍വതിയേയും മക്കളേയും കുറിച്ച് ജയറാം
മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തിയതാണ് ജയറാം. പത്മരാജനായിരുന്നു അപരനിലൂടെ അദ്ദേഹത്തെ സിനിമയില്‍ പരിചയപ്പെടുത്തിയത്. വ്യത്യസ്തമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം ഇതുവരെയായി അവതരിപ്പിച്ചിട്ടുള്ളത്. സിനിമയിലേക്ക് വരുന്നതിന് മുന്നെ മിമിക്രി വേദികളില്‍ സജീവമായിരുന്നു അദ്ദേഹം. ഗാനഗന്ധര്‍വ്വനൊപ്പവും അന്ന് വേദികള്‍ പങ്കിട്ടിട്ടുണ്ട്. എന്റെ കൂടെ പോരുന്നോ എന്ന് ചോദിച്ച് അദ്ദേഹം അവസരം തന്നിരുന്നു.
അദ്ദേഹത്തിന്റെ ഗാനമേളയ്ക്കിടയില്‍ മിമിക്രി ചെയ്യാന്‍ അവസരം തന്നിരുന്നുവെന്ന് ജയറാം പറഞ്ഞിരുന്നു. പാര്‍വതിയുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ചും, മക്കളെക്കുറിച്ചുമെല്ലാം എപ്പോഴും വാചാലനാവാറുണ്ട് അദ്ദേഹം. സ്‌റ്റേജിലൊക്കെ ഒരുപാട് തമാശകളൊക്കെ പറയാറുണ്ടെങ്കിലും വീട്ടില്‍ എല്ലാവരും എന്നെ ട്രോളാറാണ് പതിവ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരുപാട് കഥകളുള്ള ആളാണ് ജയറാമേട്ടന്‍. ഒരിക്കല്‍ ഒരു വെഡ്ഡിംഗ് റിസപക്ഷന് പോയപ്പോള്‍ ജയറാമേട്ടനും ഫാമിലിക്കും ഒപ്പമായിരുന്നു ഞാന്‍ കഴിക്കാന്‍ ഇരുന്നത്.

പാര്‍വതി ചേച്ചിയും, കണ്ണനും ചക്കിയുമൊക്കെ ജയറാമേട്ടനെ ഭയങ്കരമായി ട്രോളുകയായിരുന്നു. എങ്ങനെ ഇവരുടെ ഇടയില്‍ പിടിച്ച് നില്‍ക്കുന്നു എന്നുള്ളതാണ്. അവര് ഒരു രക്ഷയുമില്ല. അമ്മ ഒരു ഡയലോഗ് പറഞ്ഞ് നിര്‍ത്തുമ്പോഴേക്കും മോള് അതില്‍ കയറിപ്പിടിക്കും, അങ്ങനെയായിരുന്നു. നിങ്ങളെങ്ങനെയാണ് വീട്ടില്‍ എന്നായിരുന്നു മിയ മുന്‍പൊരിക്കല്‍ ജയറാമിനോട് ചോദിച്ചത്. ലോകത്തെവിടെ വേണമെങ്കിലും പിടിച്ച് നില്‍ക്കാം. അവര്‍ മൂന്നുപേരുടെയും ഇടയ്്ക്ക് ജീവിച്ച് പോവാന്‍ പറ്റില്ല. മോളുടെ അടുത്ത് സുല്ലിട്ടതാണ്. ഒരു രക്ഷയുമില്ല എന്നായിരുന്നു ജയറാം മിയയോട് പറഞ്ഞത്. അമൃത ടിവിയുടെ പരിപാടിയില്‍ വെച്ചായിരുന്നു രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞത്.
എവിടെ പോവുകയാണെങ്കിലും മുണ്ട് നിര്‍ബന്ധമാണ് അപ്പക്ക്. ഇന്ത്യക്ക് പുറത്ത് പോയാലും മുണ്ടുടുത്ത് നടക്കുന്നത് കാണാം. രാവിലെ എഴുന്നേറ്റാലുടനെ കുളിക്കണം. കുളിച്ച് കുറിയൊക്കെ തൊട്ട് നടക്കാനാണ് ഇഷ്ടം. സ്വിറ്റ്‌സര്‍ലന്‍ഡിലൊക്കെ പോയപ്പോള്‍ അപ്പ ബുദ്ധിമുട്ടിയത് ഇതിലായിരുന്നു. ഞാനും അമ്മയും കണ്ണനുമൊക്കെ എവിടെ വേണമെങ്കിലും അഡ്ജസ്റ്റാവും. രാവിലത്തെ കുളിയും, കൃത്യസമയത്ത് പ്രാതലുമൊക്കെ ഒഴിവാക്കാന്‍ പറ്റാത്തതാണെന്നായിരുന്നു ഇടയ്‌ക്കൊരു അഭിമുഖത്തില്‍ മാളവിക പറഞ്ഞത്. ഇതുംപറഞ്ഞ് ഞങ്ങളെപ്പോഴും അച്ഛനെ കളിയാക്കാറുണ്ടെന്നും മകള്‍ പറഞ്ഞിരുന്നു.
പ്രണയവിവാഹത്തിലൂടെയാണ് ജയറാമും പാര്‍വതിയും ഒന്നിച്ചത്. വിവാഹ ശേഷവും അവസരങ്ങള്‍ വന്നിരുന്നുവെങ്കിലും പാര്‍വതിയായിരുന്നു ഇനി സിനിമയിലേക്കില്ല എന്ന് തീരുമാനിച്ചത്. അച്ഛനൊപ്പമായി ബാലതാരമായി തുടങ്ങിയ കാളിദാസ് മലയാളത്തിലും, തമിഴിലുമായി സജീവമാണ് ഇപ്പോള്‍. അച്ഛനെപ്പോലെ തന്നെ മിമിക്രിയിലെ കഴിവും മകന്‍ പുറത്തെടുക്കാറുണ്ട്. ഇടയ്ക്ക് വേദികളില്‍ ഇരുവരും ഒന്നിച്ച് പെര്‍ഫോമന്‍സ് നടത്താറുണ്ട്. ജയറാമിന്റെ ആനപ്രേമവും, ചെണ്ടയോടുള്ള ഇഷ്ടവും പ്രശസ്തമാണ്. തിരക്കുകള്‍ക്കിടയിലും മേളത്തിന് സമയം കണ്ടെത്താറുണ്ട് അദ്ദേഹം. അച്ഛന്റെ ചെണ്ട മേളം ആസ്വദിച്ചിരിക്കുന്ന മാളവികയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. പാര്‍വതിയും മകളോടൊപ്പമുണ്ടായിരുന്നു.


Click it and Unblock the Notifications











