മമ്മൂട്ടിക്ക് പഠിക്കുന്ന ജയറാം! മോനേ കാളിദാസാ നീ തീര്‍ന്നെടായെന്ന് ആരാധകരും! പുതിയ ചിത്രവും വൈറല്‍!
കുടുംബ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ജയറാം. വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളുമായാണ് ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുള്ളത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരേ പോലെ തിളങ്ങിയാണ് അദ്ദേഹം മുന്നേറുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി മേക്കോവറുമായെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. അല്ലു അര്‍ജുന്‍ നായകനായി അഭിനയിക്കുന്ന എഎ19 എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ് താരം മേക്കോവര്‍ നടത്തിയത്. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയറാം തെലുങ്കിലേക്ക് എത്തുന്നത്. തബുവാണ് അദ്ദേഹത്തിന്റെ നായികയായി എത്തുന്നത്. 13 കിലോയാണ് അദ്ദേഹം ഈ ചിത്രത്തിനായി കുറച്ചത്.
മേക്കോവറുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ച് താരം നേരത്തെയും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടായിരുന്നു ശ്രദ്ധേയമായി മാറിയത്. തന്റെ മേക്കോവറിനെക്കുറിച്ച് കാളിദാസന്‍ പോലും അറിഞ്ഞിരുന്നില്ലെന്നും പെട്ടെന്ന് രൂപമാറ്റം കണ്ടപ്പോള്‍ അവന്‍ ഞെട്ടിയെന്നും ജയറാം പറഞ്ഞിരുന്നു. ഹാപ്പി സര്‍ദാറുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് കാളിദാസ് ജയറാം. അപ്പയുടെ മേക്കോവര്‍ പൊളിച്ചുവെന്നായിരുന്നു മകന്‍രെ പ്രതികരണം. മോനേ, കാളിദാസാ നീ തീര്‍ന്നെടാ എന്നുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.

ഈ ലുക്കിന്റെ കാര്യത്തില്‍ മമ്മൂട്ടി പോലും പിന്നിലാണെന്നും, മമ്മൂട്ടിക്ക് പഠിക്കുകയാണോ നിങ്ങളെന്ന തരത്തിലുമൊക്കെയുള്ള ചോദ്യങ്ങളും ചിത്രത്തിന് കീഴിലുണ്ട്. എന്ത് ഭാവിച്ചാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. തനിക്ക് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കിയായിരുന്നു ജയറാം പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തത്. പട്ടാഭിരാമനായിരുന്നു ജയറാമിന്റേതായി തിയേറ്ററുകളിലേക്കെത്തിയ ഒടുവിലത്തെ മലയാള ചിത്രം. മികച്ച സ്വീകാര്യതയായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത്.


Click it and Unblock the Notifications