ജയറാമും മമ്മൂട്ടിയാവാനുള്ള ശ്രമത്തിലാണ്! താരത്തിന്റെ ഏറ്റവും പുതിയ ലുക്ക് കണ്ടാല്‍ ആരും അതിശയിക്കും!
ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത നടന്‍ ജയറാം തിരിച്ച് വന്നിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് പഴയത് പോലെ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേ സമയം രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തിയ പഞ്ചവര്‍ണതത്ത അടക്കമുള്ള സിനിമകള്‍ തിയറ്ററുകളിലും ബോക്‌സോഫീസിലും ഹിറ്റായതോടെ ജയറാം സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ്.
ഇപ്പോള്‍ പട്ടാഭിരാമന്‍, മാര്‍ക്കോണി മത്തായി എന്നീ സിനിമകളിലാണ് ജയറാം അഭിനയിക്കുന്നത്. പട്ടാഭിരാമന് വേണ്ടി പുതിയൊരു ലുക്കിലാണ് താരമെത്തുന്നത്. ഫേസ്ബുക്കിലൂടെ ജയറാം തന്നെയാണ് ഈ ലുക്ക് പുറത്ത് വിട്ടത്. താടി വടിച്ച് കളഞ്ഞ് നെറ്റിയില്‍ കുറിയുമായി തനി നാടന്‍ ഗെറ്റപ്പിലാണ് ജയാറം. ഈ ലുക്കില്‍ താരത്തെ കണ്ടാല്‍ കൂടുതല്‍ ചെറുപ്പം തോന്നുമെന്നാണ് ആരാധകര്‍ പറയുന്നത്. ഗ്ലാമറ് കൂട്ടി ജയറാമും മമ്മൂട്ടിയെ പോലെ ആവുകയാണോ എന്ന സംശയവും ആരാധകര്‍ക്കിടയിലുണ്ട്.

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പട്ടാഭിരാമന്‍. അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം എബാം റിലീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് സൂചന. ദിനേഷ് പള്ളത്ത് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് എം ജയചന്ദ്രനാണ് സംഗീതം പകരുന്നത്.
തിരുവനന്തപുരമാണ് പട്ടാഭിരാമന്റെ പ്രധാന ലൊക്കേഷന്‍. സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചും സിനിമയുടെ പ്രമേയം എന്താണെന്നുള്ളതിനെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരും. ഇതുവരെ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്തിരിക്കുന്ന നാല് സിനിമകളില്‍ മൂന്നെണ്ണത്തിലും നായകന്‍ ജയറാമായിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ശേഷം ആട് പുലിയാട്ടം, അച്ചായന്‍സ് എന്നീ സിനിമകളും ഇതേ കൂട്ടുകെട്ടില്‍ റിലീസിനെത്തി.


Click it and Unblock the Notifications











