For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാളിദാസിന് ഇതൊരു വെല്ലുവിളിയാണ്, യൂത്തന്മാരായി മോഹന്‍ലാലും മമ്മൂട്ടിയും ജയറാമും! അടപടലം ട്രോള്‍ മഴ!

  |

  തൊണ്ണൂറുകളില്‍ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു ജയറാം. ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്ന താരം ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാല്‍ സിനിമകളിലൂടെ വലിയൊരു തരംഗമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ പഞ്ചവര്‍ണതത്തയില്‍ ഗംഭീര മേക്കോവറായിരുന്നു നടത്തിയത്.

  എന്നാല്‍ അതൊന്നും ഒന്നുമല്ലെന്ന് തെളിയിച്ച് കൊണ്ടുള്ള ഒരു ചിത്രം തരംഗമായിരിക്കുകയാണ്. ജയറാമിന്റെതായി ഇതുവരെ കണ്ടിട്ടുള്ള ചിത്രങ്ങളില്‍ നിന്നും ഏറ്റവും കിടിലന്‍ എന്ന് പറയാവുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്ക് സിനിമയില്‍ അല്ലു അര്‍ജുനൊപ്പം അഭിനയിക്കാന്‍ പോവുന്നതിനുള്ള മുന്നൊരുക്കമായിട്ടാണ് ഈ ചിത്രമെത്തിയത്. മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ മലയാളത്തിലെ അടുത്ത യൂത്തന്‍ ജയറാമാണെന്നാണ് ട്രോളന്മാരുടെ കണ്ടുപിടുത്തം.

  തെലുങ്ക് സൂപ്പര്‍ നായകന്‍ അല്ലു അര്‍ജുനൊപ്പം അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നടന്‍ ജയറാം. ഈ സിനിമയുടെ ഷൂട്ടിംഗില്‍ ജയറാമും ജോയിന്‍ ചെയ്തിരിക്കുകയാണ്. ചിത്രത്തില്‍ അല്ലുവിന്റെ അച്ഛന്‍ വേഷത്തിലാണ് ജയറാം അഭിനയിക്കുന്നത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയാണ് നായികയായിട്ടെത്തുന്നത്. താന്‍ അല്ലു അര്‍ജുന്റെ സിനിമയില്‍ ജോയിന്‍ ചെയ്ത കാര്യം പറഞ്ഞാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ജയറാം പുതിയ ചിത്രം പങ്കുവെച്ചത്.

  ഫേസ്ബുക്കിലൂടെ വൈറലായ ജയറാമിന്റെ ചിത്രം കണ്ട് ആരാധകരും ഒന്ന് ഞെട്ടി. അത്രയധികം പ്രായം കുറഞ്ഞ ലുക്കിലാണ് താരമെത്തിയത്. മുപ്പത് വയസിന് താഴെയുള്ള ഒരു യുവാവിന്റെ ശരീര പ്രകൃതി തോന്നിപ്പിക്കുന്ന ചിത്രമായിരുന്നിത്. ഇതോടെ ട്രോളന്മാര്‍ സജീവമായി രംഗത്ത് എത്തി. ജയറാമിനെ പുകഴ്ത്തി പറയുന്നതിനൊപ്പം കാളിദാസിനെ അടക്കം ട്രോളി കൊണ്ടുള്ള പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ജയറാമിന്റെ മേക്കോവറിനെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് പറയാനുള്ളത്. ഏറെ കാലത്തിന് ശേഷം ജയറാം അതിശയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചിലര്‍ പറയുന്നു.

  ഇന്നത്തെ പരാജയമാണ് നാളത്തെ വിജയം എന്ന് ഒരൊറ്റ ചിത്രത്തിലൂടെ ജയറാം തെളിയിച്ചിരിക്കുകയാണ്. നടനെന്ന നിലയില്‍ ശക്തമായ തിരിച്ച് വരവാണിതെന്നും പലരും സൂചിപ്പിക്കുന്നു.

  ജയറാമിന്റെ ലുക്ക് കണ്ട് കാളിദാസും ആശങ്കയിലാണ്. ഇപ്പോള്‍ പലര്‍ക്കും കാളിദാസിനെ സഹോദരനെ പോലെ തോന്നുന്നുവെന്നാണ് കമന്റ്.

  മാമാങ്കത്തിലെ മാസ് നായിക, ക്ലാസ് പോസ്റ്റര്‍ പുറത്ത് വിട്ട് മെഗാസ്റ്റാര്‍!വിസ്മയ ചിത്രമെന്ന് ആരാധകര്‍

  ലുക്കിന്റെ കാര്യത്തില്‍ മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ജയറാമിനെയും തോല്‍പ്പിക്കാന്‍ മറ്റുള്ളവര്‍ ഇനിയും ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും. കാരണം ഓരോ മേക്കോവറുകള്‍ക്ക് ശേഷവും ഇവര്‍ മൂന്ന് പേരും കൂടുതല്‍ ചെറുപ്പക്കാരായി വരികയാണെന്നാണ് ആരാധകര്‍ പറയുന്നത്.

  അടുത്ത ജന്മത്തില്‍ തനിക്ക് സിനിമ നടി ആവേണ്ട! മറ്റൊരു ആഗ്രഹം ഉണ്ടെന്ന് നടി ഷീല

  ഡെഡിക്കേഷന്റെ കാര്യത്തില്‍ ജയറാമിനെ കുറിച്ച് അധികം ആരും പറയാറില്ലെങ്കിലും അദ്ദേഹം അതിശയിപ്പിക്കുന്ന നടാണ്. കഴിഞ്ഞ വര്‍ഷം പഞ്ചവര്‍ണതത്തയ്ക്ക് വേണ്ടി കുടവയര്‍ വെച്ചു. ഇപ്പോള്‍ തെലുങ്ക് ചിത്രത്തിന് വേണ്ടി തടി കുറച്ച് ഞെട്ടിച്ചുവെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

  ദേവരകൊണ്ടയിലെ വിജയ് വീണ്ടും! എക്സലൻറ് മൂവി, 'കോമ്രേഡ്' എന്നതിന്റെ നിർവചനം - ശൈലന്റെ റിവ്യു

  Read more about: jayaram ജയറാം
  English summary
  Jayaram's New Look Viral On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X