For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമിനെ ജനപ്രിയനാക്കിയതിന്റെ കാരണം അറിയാമോ? അറിയില്ലെങ്കില്‍ ഇത് നോക്കിയാല്‍ മനസിലാവും..

    By Ambili
    |

    ജനപ്രിയ നായകനാണ് ജയറാം. സിനിമയിലെത്തിയിട്ട് 30 വര്‍ഷം പൂര്‍ത്തിയാക്കിയ താരം ഇന്നും സിനിമയില്‍ സജീവമാണ്. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന ജയറാം തനിക്ക് കിട്ടുന്ന വേഷങ്ങള്‍ ഭംഗിയാക്കാന്‍ ശ്രമിക്കാറുണ്ട്. 1987 ല്‍ റിലീസിനെത്തിയ അപരന്‍ എന്ന സിനിമയിലൂടെയായിരുന്നു ജയറാം കരിയര്‍ ആരംഭിച്ചത്.

    സലീം കുമാര്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം റിലീസിനെത്തിയ ദൈവമേ കൈതൊഴാം കെ.കുമാറകേണം എന്ന സിനിമയായിരുന്നു ജയറാം നായകനായി അഭിനയിച്ച അവസാന സിനിമ. വരും കാലങ്ങളില്‍ കാളിദാസ് ജയറാമിന്റെ അച്ഛന്‍ എന്ന പേരില്‍ അറിപ്പെടുമെങ്കിലും ജയറാമിനെ സ്‌നേഹിക്കുന്നവര്‍ക്ക് മറക്കാന്‍ പറ്റാത്ത ചില സിനിമകളുണ്ട്. അതിന് കാരണവുമുണ്ട്..

    നടന്‍

    നടന്‍

    സംവിധായകന്‍ കമല്‍ ജയറാം കൂട്ടുകെട്ടിലെത്തിയ സിനിമയായിരുന്നു നടന്‍. രമ്യ നമ്പീശന്‍ നായികയായി അഭിനയിച്ച സിനിമ 2013 ലായിരുന്നു റിലീസിനെത്തിയത്. ചിത്രത്തിലെ ജയറാമിന്റെ അഭിനയം ഒന്ന് മാത്രമായിരുന്നു സിനിമയുടെ ഏറ്റവും വലിയ വിജയം.

    സ്വപാനം

    സ്വപാനം

    ഷാജി എന്‍ കാരുണുമായി ചേര്‍ന്ന് ജയറാം ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു സ്വപാനം. മാനസിക പ്രശ്‌നമുള്ള ഉണ്ണി എന്ന കഥാപാത്രത്തെയായിരുന്നു ജയറാം അവതരിപ്പിച്ചിരുന്നത്. മാനസിക രോഗമുള്ള ഒരു കഥാപാത്രം ചെയ്യുമ്പോള്‍ അത് ജയറാമിന്റെ കൈയില്‍ ഭദ്രമായിരുന്നു എന്നതാണ് വസ്തുത.

    ശേഷം

    ശേഷം

    മികച്ചൊരു നടന്‍ എന്ന ജയറാമിനുള്ളിലെ കഴിവ് തെളിയിച്ച സിനിമയായിരുന്നു ശേഷം. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത സിനിമ 2002 ലായിരുന്നു റിലീസിനെത്തിയത്. ചിത്രത്തിലെ ലോനപ്പന്‍ എന്ന കഥാപാത്രത്തിലൂടെ ജയറാം ഞെട്ടിച്ചിരുന്നു. ഗീതു മോഹന്‍ദാസായിരുന്നു സിനിമയിലെ നായിക.

    സ്‌നേഹം

    സ്‌നേഹം

    ജയറാം പത്മനാഭന്‍ നായര്‍ എന്ന പേരില്‍ അഭിനയിച്ച സിനിമയായിരുന്നു സ്‌നേഹം. കുടുംബചിത്രമായി നിര്‍മ്മിച്ച സിനിമ കോമഡിയ്ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ചതായിരുന്നില്ല. എന്നാല്‍ ജയറാമിന്റെ അഭിനയം സിനിമ കാണുന്നവരെ ഇമോഷണലായി ബാധിച്ചിരുന്നു.

     ആകാശമിഠായി

    ആകാശമിഠായി

    കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ സിനിമയായിരുന്നു ആകാശമിഠായി. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം. അവതരണം കൊണ്ട് മികച്ച് നിന്നിരുന്നെങ്കിലും ഒപ്പമിറങ്ങിയ സിനിമകള്‍ക്കൊപ്പം നോക്കുമ്പോള്‍ ജയറാമിന്റെ ആകാശമിഠായി ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

    ജയറാം അപരനായിട്ട് 30 വര്‍ഷം, പാര്‍വ്വതിയെ കണ്ട് മുട്ടിയിട്ടും!!!

    സീരിയലുകാരുടെ ലണ്ടനും ദുബായിയും ഫെഌക്‌സില്‍! ദീപ്തി ഐപിഎസിനെ കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!!

    മോഹന്‍ലാല്‍ പാടിയാല്‍ മമ്മൂട്ടിയും പാടും! ഡാന്‍സ് അല്ല പാട്ട് പാടിയും ഇക്കയെ തോല്‍പ്പിക്കാനാവില്ല!

    English summary
    Jayaram's the 5 underrated performances of the actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X