twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതാണ് എനിക്ക് ലഭിച്ച ഭാഗ്യം!! അത് തന്നെയാണ് കാളിദാസിന്റെ നിർഭാഗ്യവും, തുറന്ന് പറഞ്ഞ് ജയറാം

    |

    പ്രേം നസീറിനെ നിരവധി വേദികളിൽ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് ജയറാം. ഇന്നും ജയറാം വേദികളിൽ എത്തുമ്പോൾ പ്രേക്ഷകർ ആവശ്യപ്പെടുന്നത് നിത്യഹരിത നായകൻ ശ്രീ പ്രേം നസ്സീറിനെ ശബ്ദത്തിലൂടെ പുനർ ജീവിപ്പിക്കാനാണ്. മിമിക്രിയും സിനിമയും ഒരു പോലെ കൊണ്ടു നടക്കുന്ന താരമാണ് ജയറാം. സിനിമയിൽ എത്തിയ കാലം മുതൽ ഇപ്പോൾ വരെ അടുത്ത വീട്ടിലെ പയ്യൻ എന്ന പരിഗണനയാണ് ജയറാമിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

    jayaram-kalidas jayaram

    ആ രംഗത്ത് മോഹൻലാലിന്റേയും ജഗതിയുടേയും ടൈമിങ്ങാണ് ഹൈലൈറ്റ്!! കട്ട് പറയാൻ തന്നെ മറന്നു പോയി, കിലുക്കത്തെ കുറിച്ച്  പ്രിയദർശൻആ രംഗത്ത് മോഹൻലാലിന്റേയും ജഗതിയുടേയും ടൈമിങ്ങാണ് ഹൈലൈറ്റ്!! കട്ട് പറയാൻ തന്നെ മറന്നു പോയി, കിലുക്കത്തെ കുറിച്ച് പ്രിയദർശൻ

    മിമിക്രിയിൽ നിന്ന് സിനിമയിലേയ്ക്ക് എത്തിയ താരമാണ് ജയറാം. 1980 കളിൽ കലാഭവനിൽ എത്തുകയും പിന്നീട് 1988 ൽ പത്മരാജൻ ചിത്രമായ അപരനിലൂടെ സിനിമയിൽ ചുവട് വയ്ക്കുകയായിരുന്നു. പിന്നീട് മികച്ച സംവിധായകന്മാർക്കൊപ്പവും കലകാരന്മാർക്കൊപ്പവും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്ൻ ചിത്രങ്ങളിലും ജയറാം സജീവമാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഭാഷകളിൽ 33 വർഷമായി സിനിമയിൽ സജീവമായി തിളങ്ങി നിൽക്കുകയാണ് ജയറാം. ഇപ്പോഴിത തനിയ്ക്ക് സിനിമയിൽ നിന്ന് ലഭിച്ച ഭാഗ്യത്തെ കുറിച്ചും മകൻ കാളിദാസിന്റെ നിർഭാഗ്യത്തെ കുറിച്ചും തുറന്നു പറയുകയാണ് ജയറാം. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം തുറന്നു പറഞ്ഞത്.

    പാർവതിയെ അപമാനിക്കാനല്ല, തെറ്റിദ്ധാരണ മാറ്റാൻ മാത്രം, സനൽ ശശിധരന്റെ കുറിപ്പ് വൈറലാകുന്നുപാർവതിയെ അപമാനിക്കാനല്ല, തെറ്റിദ്ധാരണ മാറ്റാൻ മാത്രം, സനൽ ശശിധരന്റെ കുറിപ്പ് വൈറലാകുന്നു

     മികച്ച സംവിധായകർക്കൊപ്പം

    മികച്ച സംവിധായകർക്കൊപ്പം

    കഴിഞ്ഞ 33 വർഷമായി തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവമാണ് ജയറാം. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 33 വർഷത്തിനുളളിൽ മികച്ച സിനിമകളുടേയും മികച്ച അണിയറ പ്രവർത്തകർക്കൊപ്പവും പ്രവർത്തിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നടൻ, വില്ലൻ കോമഡി എന്നിങ്ങനെ ഏത് തരം കഥാപാത്രങ്ങളും ജയറാമിന്റെ കൈകളിൽ ഭഭ്രമാണ്.

    സിനിമയിൽ  നിന്ന് ലഭിച്ച  ഭാഗ്യം

    സിനിമയിൽ നിന്ന് ലഭിച്ച ഭാഗ്യം

    മികച്ച സംവിധായകർക്കൊപ്പവും മികച്ച സഹതാരങ്ങൾക്കൊപ്പവും ജോലി ചെയ്യാൻ സാധിച്ചത് തനിയ്ക്ക് ലഭിച്ച ഏറ്റവും വലിയ ഫ്ലാസ് പോയ്ന്റ് ആയി കാണുന്നെന്ന് ജയറാം പറഞ്ഞു. മാത്യഭൂമി സ്റ്റാർ ആന്റ് സ്റ്റൈൽ മാഗസീനു നൽകിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇതു തന്നെയാണ് കാളിദാസിന് ലഭിച്ച നിർഭാഗ്യവും. കാളിദാസ് സിനിമയിൽ എത്തിയപ്പോൾ തന്നെ പ്രഗത്ഭരായ പല താരങ്ങളും കലയവനികയിൽ നിന്ന് മാഞ്ഞ് പോയി. അത് കാളിദാസിന്റെ നിർഭാഗ്യമാണെന്നും ജയറാം പറയുന്നു.

    കാളിദാസിന്റെ സങ്കടം

    കാളിദാസിന്റെ സങ്കടം

    സിനിമയിൽ ഭാഗ്യവും നിർഭാഗ്യവും അവനുണ്ടായിട്ടുണ്ട്. ഞാൻ സിനിമയിൽ എത്തിയപ്പോൾ നമ്മളെ സപ്പോർട്ട് ചെയ്ത താരങ്ങളായിരുന്നു കുതിരവട്ടം പപ്പു, ശങ്കരാടി, ഫിലോമിന തുടങ്ങിയവർ. തങ്ങൾ സീനിൽ ഒന്ന് നിന്ന് കൊടുത്താൽ മതി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് അവർ ആ സീൻ പൊലിപ്പിക്കും. അത്തരത്തിലുള്ള താരങ്ങളോടൊപ്പം അഭിനയിക്കാൻ സാധിച്ചില്ലല്ലോ എന്നതാണ് അവന്റെ സങ്കടം. ഇവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് തനിയ്ക്ക് ലഭിച്ച ഭാഗ്യമെന്നും ജയറാം പറഞ്ഞു.

    മലയാള സിനിമയുടെ  ഭാഗ്യം

    മലയാള സിനിമയുടെ ഭാഗ്യം

    താര സമ്പന്നമാണ് മലയാള സിനിമ. സൂപ്പർ താരങ്ങളെ കൂടാതെ കഴിവുറ്റ നിരവധി താരങ്ങളും മലയാള സിനിമയിലുണ്ട്. ഇത് തന്നെയാണ് മറ്റ് സിനിമ മേഖലയിൽ നിന്ന് മലയാള സിനിമയെ വ്യത്യസ്തമാക്കുന്നത്. മലയാള സിനിമ മേഖലയെ കുറിച്ച് സംവിധായകൻ മണിരത്നം പറഞ്ഞതിനെ കുറച്ചും ജയറാം വെളിപ്പെടുത്തി. സൂപ്പര്‍ താരങ്ങള്‍ക്കപ്പുറം സമ്പന്നമായ സഹതാരങ്ങളാണ് മലയാള സിനിമയോട് അസൂയ തോന്നിക്കുന്നതെന്ന് സംവിധായകന്‍ മണിരത്‌നം പലപ്പോഴും പറഞ്ഞിട്ടുണ്ടത്രേ.

    English summary
    jayaram say about his Luck and kalidas jayaram unluck
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X