ജയറാമിന്റെ ബെന്‍ യാത്രയായി! നിന്നെ ഒരുപാട് മിസ് ചെയ്യുമെന്ന് പറഞ്ഞ് വികാരഭരിതനായി താരം
തെലുങ്കില്‍ അല്ലു അര്‍ജുനൊപ്പം അഭിനയിച്ച ജയറാമിന്റെ സിനിമ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. എല്ലായിടത്ത് നിന്നും സിനിമയ്ക്ക് നല്ല അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതിനിടെ തന്റെ വീട്ടിലെ വലിയൊരു നഷ്ടത്തെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ജയറാമിന്റെ വളര്‍ത്ത് നായയുടെ മരണവിവരമാണ് താരം പങ്കുവെച്ചത്.
കഴിഞ്ഞ എട്ട് വര്‍ഷമായി ജയറാമിനും കുടുംബത്തിനും കാവലായി ഉണ്ടായിരുന്ന ബെന്‍ എന്ന നായക്കുട്ടിയാണ് മരിച്ചത്. ബെന്നിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട് ജയറാം ബെന്നിനെ ഇനി മിസ് ചെയ്യുമെന്നും പറഞ്ഞിരിക്കുകയാണ്. ബെന്നിനൊപ്പമുള്ള ജയറാമിന്റെ മാത്രമല്ല പാര്‍വതിയുടെയും ഫോട്ടോസ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

നിലവില്‍ വിജേഷ് മണി സംവിധാനം ചെയ്യുന്ന നമോ എന്ന സംസ്‌കൃത സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ജയറാം. ഈ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച് തലമുടി മൊട്ടയടിച്ച് അതിഗംഭീര മേക്കോവറായിരുന്നു താരം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സിനിമയില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ അല്ലു അര്‍ജുന്റെ സിനിമയുമെത്തി. അല്ലുവിന്റെ അച്ഛന്‍ വേഷത്തിലാണ് ജയറാം അഭിനയിച്ചിരിക്കുന്നത്.


Click it and Unblock the Notifications