ശോഭന വല്ലാതെ ദേഷ്യപ്പെട്ട് ചീത്തപറഞ്ഞുവെന്ന് ജയറാം, ഇന്നലെ ലൊക്കേഷനിലെ രസകരമായ സംഭവം ഇങ്ങനെ

നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ജയറാമും ശോഭനയും. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാള്‍ കൂടിയാണ് ശോഭന. നൃത്തത്തിലും സജീവമാണ് താരം. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങിയ താരം ഇടക്കാലത്ത് അഭിനയ രംഗത്തുനിന്നും മാറി നിന്നിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചെത്തിയത്.

ഇന്നലെ സിനിമയ്ക്കിടയിലെ രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ജയറാം. ശോഭനയായിരുന്നു ഈ ചിത്രത്തിലെ നായിക. ആരോ ശോഭനയെ പേടിപ്പിക്കാനായി ശ്രമിച്ചിരുന്നുവെന്നും, താനാണെന്നാണ് അവര്‍ കരുതിയതെന്നും ജയറാം പറയുന്നു. ആ തെറ്റിദ്ധാരണ കാരണം നല്ല ചീത്തയും അന്ന് കേട്ടിരുന്നുവെന്നും ജയറാം പറയുന്നു. ആ സംഭവത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഇന്നലെ

ഇന്നലെ

ഇന്നലെ' എന്ന സിനിമയുടെ സെറ്റിൽ നടന്ന ഒരു സംഭവമുണ്ട്.കൂര്‍ഗില്‍ എന്ന സ്ഥലത്ത് സിനിമ ചിത്രീകരിക്കുമ്പോൾ അവിടെ നല്ല തണുപ്പായിരുന്നു.ഞാനും, ശോഭനയും, പപ്പേട്ടനും, ക്യാമറമാന്‍ വേണുവും, സുരേഷുമൊക്കെ രാത്രിയിൽ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു സംസാരിക്കുന്നതിനിടയിൽ ഞാൻ ഒരു മുണ്ട് എടുത്ത് തലയിൽ കെട്ടി.

ചിരിപ്പിക്കാനായി

ചിരിപ്പിക്കാനായി

നല്ല മഞ്ഞ് ഉണ്ടായിരുന്നു പിന്നെ ഒരു രസത്തിന് വേണ്ടി എല്ലാവരെയും ചിരിപ്പിക്കാനായി അതൊന്ന് മുഖത്തേക്ക് ഇട്ടു ആ സമയം ക്യാമറമാൻ വേണു മുണ്ടിന് മുകളിൽക്കൂടി ഒരു ഗ്ലാസ് എൻ്റെ കണ്ണിലേക്ക് വച്ചു തന്നു. അപ്പോള്‍ മറ്റൊരാൾക്ക് എന്നെ കണ്ടാൽ പേടിക്കുന്ന രൂപമായിട്ട് തോന്നും. ആ സമയം ആരോ എന്തോ ഒരു പ്രേതകഥ പറയുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് റൂമിൽ ഉറങ്ങാൻ പോയി. പിറ്റേ ദിവസം എഴുന്നേൽക്കുമ്പോൾ എന്തോ കാര്യമായ പ്രശ്നം സംഭവിച്ചു എന്ന് മനസ്സിലായി.

അമ്മയാണ്

അമ്മയാണ്

ശോഭനയുടെ മുറിയിലേക്ക് ആളുകൾ പോകുന്നുണ്ട്. സംഭവം എന്താണെന്ന് വച്ചാൽ തലേന്ന് ഞാൻ ചെയ്ത പേടിപ്പെടുത്തുന്ന അതേ രൂപത്തിൽ ആരോ ശോഭനയുടെ റൂമിന്‍റെ വാതിൽ മുട്ടിയെന്ന്. വാതിൽ തുറന്നത് ശോഭനയുടെ അമ്മയായിരുന്നു. കൂടുതൽ പേടിപ്പെടുത്താനായി സിഗരറ്റ് പുകച്ചു കൊണ്ട് വായിൽ നിന്ന് പുകയും വിട്ടു. ശോഭനയ്ക്കിട്ട് ചെയ്തതാണ് പക്ഷേ കെണിയിൽ വീണത് അമ്മയാണ്.

വിശ്വസിക്കുന്നു

വിശ്വസിക്കുന്നു

ഞാൻ അമ്മയെ കാണാൻ റൂമിൽ ചെന്നപ്പോൾ ശോഭന എന്നെ കുറേ ചീത്ത പറഞ്ഞു. തലേന്നത്തെ കാര്യം കണക്കിലെടുത്ത് ഞാൻ തന്നെയാണ് അത് ചെയ്തതെന്നായിരുന്നു അവരുടെ വിശ്വാസം. അതിനൊരു കാരണം കൂടിയുണ്ടായിരുന്നു. എന്‍റെ അതേ നീളവും സൈസുമായിരുന്നു ആ രൂപത്തിന്. പക്ഷേ അത് ഞാനായിരുന്നില്ല.ആ ക്യാമറമാൻ വേണുവാണ് ആ കുസൃതി ഒപ്പിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ജയറാം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X