അശ്വതിയും അപരനുമെത്തിയ ദിവസം! ജയറാമിനും പാര്‍വതിക്കും സര്‍പ്രൈസുമായി കാളിദാസും മാളവികയും!
വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ താരമാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. താരത്തിന്റെ ചെണ്ട പ്രേമത്തെക്കുറിച്ചും മിമിക്രിയിലെ മികവിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സജീവമാണ് അദ്ദേഹം. ഫെബ്രുവരി 18ലെ പ്രത്യേകതകളെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. 32 വര്‍ഷം മുന്‍പ് ഈ ദിനത്തിലാണ് അശ്വതിയും അപരനും തന്റെ ജീവിതത്തിലേക്ക് എത്തിയതെന്ന് താരം പറയുന്നു. അശ്വതിക്കൊപ്പമുള്ള മനോഹരമായ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്മരാജന്‍ ചിത്രമായ അപരനിലൂടെയായിരുന്നു ജയറാം തുടക്കം കുറിച്ചത്.
പത്മരാജന്റെ പ്രിയപ്പെട്ട നായകന്‍മാരിലൊരാള്‍ കൂടിയാണ് ജയറാം. അപരനില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു പാര്‍വതിയെ പരിചയപ്പെട്ടത്. 1992 സെപ്റ്റംബര്‍ 7നായിരുന്നു ഇവരുടെ പ്രണയം വിവാഹത്തിലേക്ക് എത്തിയത്. പ്രണയം ആരേയും അറിയിക്കാതെ രഹസ്യമായി കൊണ്ടുനടക്കുകയായിരുന്നു ഇരുവരും. ശ്രീനിവാസനായരുന്നു ഇത് കണ്ടുപിടിച്ചത്. തലയണമന്ത്രമെന്ന ചിത്രത്തിനിടയില്‍ വെച്ചായിരുന്നു സത്യന്‍ അന്തിക്കാടും ഇത് മനസ്സിലാക്കിയത്. ഇരുവരും പ്രണയത്തിലാണോയെന്ന തരത്തിലുള്ള സംശയങ്ങള്‍ നേരത്തെയുണ്ടായിരുന്നു. ജയറാമിനേയും പാര്‍വതിയേയും നിരീക്ഷിച്ച് ശ്രീനിവാസനായിരുന്നു പ്രണയമാണെന്നുറപ്പിച്ചതും അതേക്കുറിച്ച് സത്യന്‍ അന്തിക്കാടിനോട് പറഞ്ഞതും.

സിനിമയിലെത്തിയതിന്റേയും അശ്വതിയെ കണ്ടുമുട്ടിയതിന്റേയും വാര്‍ഷികം ആഘോഷിക്കുന്ന ജയറാമും പാര്‍വതിയും കുടുംബസമേതം യാത്രയിലാണ്. മാളവികയാണ് കുടുംബസമേതമുള്ള യാത്രയുടെ ചിത്രം പങ്കുവെച്ചത്. കാളിാസന്റെ കൈയ്യിലിരിക്കുന്ന ഫ്‌ളൈറ്റ് ടിക്കറ്റിന്റെ ചിത്രവും മാളവിക പോസ്റ്റ് ചെയ്തിരുന്നു. അച്ഛനും അമ്മയ്ക്കും മക്കളാണോ ഇത്തവണ സര്‍പ്രൈസ് നല്‍കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. മാളവികയുടെ സ്റ്റാറ്റസ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications