തബുവിനെ ചേര്‍ത്ത് നിര്‍ത്തി ജയറാം! പാര്‍വ്വതി കാണാതിരിക്കട്ടേ എന്ന് ആരാധകരും, വൈറലാവുന്ന ചിത്രമിതാ..
1988 ല്‍ സിനിമയിലെത്തി തൊണ്ണൂറുകളില്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനായി ജയറാം മാറിയിരുന്നു. ഇടക്കാലത്ത് ജയറാം അഭിനയിച്ച സിനിമകളെല്ലാം പൂര്‍ണ പരാജയമായി മാറിയിരുന്നു. എന്നാല്‍ ശക്തമായ തിരിച്ച് വരവിന്റെ പാതയിലാണ് താരമിപ്പോള്‍. മലയാളത്തില്‍ ഒട്ടനവധി സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നതിനനൊപ്പം തെലുങ്കിലും അഭിനയിക്കാന്‍ പോയിരിക്കുകയാണ് ജയറാം.
തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ നായകനാവുന്ന സിനിമയിലൂടെയാണ് ജയറാം വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച് വമ്പന്‍ മേക്കോവറായിരുന്നു താരം നടത്തിയത്. ഫ്രീക്കന്‍ ലൂക്കിലെത്തിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മറ്റൊരു ഫോട്ടോ കൂടി ഫേസ്ബുക്കിലൂടെ ജയറാം പങ്കുവെച്ചിരിക്കുകയാണ്.

കോട്ടും സ്യൂട്ടുമണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലെത്തിയ ജയറാമിനൊപ്പം നടി തബുവാണ് ചിത്രത്തിലുള്ളത്. അല്ലു അര്‍ജുന്റെ സിനിമില്‍ തബുവിന്റെ നായകനായിട്ടാണ് താന്‍ അഭിനയിക്കുന്നതെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ജയറാം ഫോട്ടോ പങ്കുവെച്ചത്. നിരവധി ആളുകളാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയത്. അക്കൂട്ടത്തില്‍ നടന്‍ ജോജു ജോര്‍ജുമുണ്ട്. എല്ലാവര്‍ക്കും ജയറാമിന്റെ ലുക്കിനെ കുറിച്ചാണ് പറയാനുള്ളത്.
എന്നാല്‍ മറ്റ് ചിലര്‍ തബുവിനെ കെട്ടിപിടിച്ച് നില്‍ക്കുന്നത് പാര്‍വ്വതി ചേച്ചി കാണാതിരിക്കട്ടേ.. എന്നും പറയുന്നു. ശഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛന്‍ വേഷത്തിലാണ് ജയറാം അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയാണ് നായിക.


Click it and Unblock the Notifications











