ദിലീപ് തന്‍റെ അവസരങ്ങള്‍ തട്ടിയെടുത്തോ? ജയറാമിന്‍റെ മറുപടി കലക്കി! വൈറലാവുന്ന വീഡിയോ കാണൂ!
Recommended Video

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരങ്ങളിലൊരാളാണ് ദിലീപ്. സൂപ്പര്‍ താരങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലും ജനപ്രിയ നായകനെന്ന ടാഗ് ഈ താരത്തിന്റെ കൈയ്യില്‍ ഭദ്രമാണ്. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ ദിലീപിന് മികച്ച സ്വീകാര്യതയും പ്രേക്ഷക പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തിലെ കടുത്ത പ്രതിസന്ധിക്കിടയിലും സിനിമയില്‍ നിന്നും മികച്ച നേട്ടമാമ് താരം സ്വന്തമാക്കിയത്. കരിയരിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറിയിരുന്നു രാമലീല. മിമിക്രിയില്‍ നിന്നും തന്നെ സിനിമയിലേക്കെത്തിയതാണ് ജയറാമും. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്.
മൂന്നര പതിറ്റാണ്ടിനിടയിലെ സൗഹൃദത്തില്‍ ദിലീപിന്റെ ഓരോ വളര്‍ച്ചയും അടുത്തുനിന്നും നോക്കിക്കണ്ട വ്യക്തിയാണ് താനെന്ന് ജയറാം നേരത്തെ പറഞ്ഞിരുന്നു. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയത് മാത്രമല്ല വേറെയും സമാനതകള്‍ ഇവരുടെ ജീവിതത്തിനുണ്ട്. ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഇരുവരും സിനിമാജീവിതം തുടങ്ങിയത്. മാത്രമല്ല ഓണ്‍സ്‌ക്രീനിലെ മികച്ച ജോഡിയെയാണ് ഇരുവരും ജീവിതസഖിയാക്കിയതും. ജയറാമിന്റെ പല അവസരങ്ങളും ദിലീപ് തട്ടിയെടുത്തുന്നുവെന്ന തരത്തിലുള്ള പ്രചാരണം ഒരുകാലത്ത് വ്യാപകമായിരുന്നു. ഇതേക്കുറിച്ച് താരത്തിന്റെ മറുപടി ഇതായിരുന്നു. ദിലീപ് ഓണ്‍ലൈന്‍ ഷെയര്‍ ചെയ്ത വീഡിയോയിലൂടെ തുടര്‍ന്നുവായിക്കാം.

ദിലീപിനെ സിനിമയിലേക്ക് കൊണ്ടുവന്നു
ദിലീപ് എന്ന നടനെ സിനിമയിലേക്ക് കൈ പിടിച്ചുയര്‍ത്തിയവരില്‍ ഒരാളാണ് ജയറാം. മിമിക്രിയില്‍ നിന്നും തുടങ്ങിയ സൗഹൃദം ഇന്നും ഇരുവരും തുടരുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തെ സന്ദര്‍ശിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനുമായും ജയറാം ഓടിയെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് താരത്തെ അറസ്റ്റ് ചെയ്തപ്പോള്‍ ജയിലിലെത്തി ജയറാം അദ്ദേഹത്തെ കണ്ടിരുന്നു. ഓണക്കോടിയും സമ്മാനിച്ചായിരുന്നു അന്നദ്ദേഹം തിരിച്ചുപോയത്.

വേഷങ്ങള്‍ തട്ടിയെടുത്തു?
ജയറാമിനായി കരുതി വെച്ച വേഷം ദിലീപ് തട്ടിയെടുത്തുവെന്ന തരത്തിലുള്ള ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയറാം നല്‍കിയ മറുപടി രസകരമായിരുന്നു. ജോണി ലൂക്കോസായിരുന്നു താരത്തോട് ഇതേക്കുറിച്ച് ചോദിച്ചത്. അതൊക്കെ വെറുതെ പറയുന്നതല്ലേ, അതൊക്കെ അവന് പറ്റുന്ന കഥാപാത്രമാണ്, മുടിയും നീട്ടി ചാന്തുപൊട്ടായി താനെത്തിയാല്‍ ആള്‍ക്കാര്‍ കൂവുമെന്നും താരം പറയുന്നു. അവന് പറ്റുന്ന കഥാപാത്രങ്ങളാണ് അവന്‍ അവതരിപ്പിക്കുന്നതെന്നും താരം പറയുന്നു.

ഒരുപാട് കഷ്ടപ്പെടാറുണ്ട്
ഒരുപാട് കഷ്ടപ്പെടാറുണ്ട് അവന്‍. പുലര്‍ച്ചെ രണ്ട് മണിക്കൊക്കെ ഇരുന്ന് സ്‌കിറ്റ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ വളര്‍ച്ചയെന്നുമായിരുന്നു താരത്തിന്റെ മറുപടി. ജയറാം ലൈവില്‍ പോസ്റ്റ് ചെയ്ത ദിലീപ് ഓണ്‍ലൈും ഷെയര്‍ ചെയ്തതോടെയാണ് വൈറലായി മാറിയത്. ഇതിനോടകം തന്നെ നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

സിനിമയിലെ മാര്‍ഗദര്‍ശി
തനിക്ക് മുന്‍പേ സിനിമയിലേക്കെത്തിയ ജയറാമേട്ടന്‍ എന്നും തന്റെ മാര്‍ഗദര്‍ശിയാണെന്ന് നേരത്തെ ദിലീപും പറഞ്ഞിരുന്നു. തനിക്ക് പിന്നാലെയെത്തിയ ദിലീപിന് മികച്ച പിന്തുണയായിരുന്നു അദ്ദേഹം നല്‍കിയത്. സിനിമയിലെത്തിയതിന് ശേഷവും സ്റ്റേജ് പരിപാടികളില്‍ ഇരുവരും ഒരുമിച്ച് മിമിക്രി അവതരിപ്പിച്ചിരുന്നു.

അഭിനയത്തിലും ഒരുമിച്ചു
വേദികളില്‍ മാത്രമല്ല സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരന്‍, വൃദ്ധന്‍മാരെ സൂക്ഷിക്കുക, ട്വന്റി ട്വന്റി, ചൈനാടൗണ്‍ തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. നമുക്കിനിയും ഒരുമിച്ച് സിനിമകള്‍ ചെയ്യേണ്ടെയെന്ന് ദിലീപ് ജയറാമിനോട് ചോദച്ചിരുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വീഡിയോ കാണാം
സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











