മാളവികയുടെ ഇപ്പോഴത്തെ ഹോബി അതാണ്! ഈ കഷ്ടകാലത്തും ചിരിക്കാന്‍ എന്തെങ്കിലും വേണ്ടേയെന്ന് ജയറാം!

മാളവികയും ജയറാമും ഒരുമിച്ച് അഭിനയിച്ച പരസ്യം അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതാദ്യമായാണ് ചക്കി അച്ഛനൊപ്പം അഭിനയിച്ചത്. അമ്മയ്‌ക്കൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ടെങ്കിലും അച്ഛനൊപ്പം ഇതാദ്യമായാണ് മാളവിക എത്തിയത്. 10 സെക്കന്റ് കൊണ്ട് തന്നെ അപ്പ ഷൂട്ട് പൂര്‍ത്തിയാക്കിയെന്നും എങ്ങനെയുണ്ടെന്ന് പോലും നോക്കിയിരുന്നില്ലെന്നും മാളവിക പറഞ്ഞിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയ ആഘോഷിച്ച പരസ്യങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ട്രോളര്‍മാരും ഇതാഘോഷമാക്കി മാറ്റിയിരുന്നു. രസകരമായ ട്രോളുകള്‍ ഷെയര്‍ ചെയ്ത് മാളവികയും എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ട്രോള്‍ വൈറലായി മാറിയത്.

അച്ഛനും അമ്മയ്ക്കും ചേട്ടനും പിന്നാലെയായി മാളവികയും അഭിനയത്തിലേക്ക് എത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു നേരത്തെ ആരാധകര്‍ ഉന്നയിച്ചത്. സിനിമാപ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോഴൊന്നും കൃത്യമായ മറുപടി താരപുത്രിയും നല്‍കിയിരുന്നില്ല. അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു മാളവിക ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ലോക് ഡൗണ്‍ സമയത്ത് തങ്ങള്‍ രസകരമായ ട്രോളുകള്‍ കുടുംബസമേതമായി ആസ്വദിക്കുകയാണെന്നും ജയറാം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ജയറാമും മാളവികയും

ജയറാമും മാളവികയും

ജയറാമും മാളവികയും ഒരുമിച്ച് അഭിനയിച്ച പരസ്യത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ട്രോളുകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇത് എന്‍റെ ചക്കി, നിങ്ങളുടെ മാളവിക എന്ന് പറഞ്ഞുള്ള പരസ്യത്തെ വിമര്‍ശിച്ചും നിരവധി പേര്‍ എത്തിയിരുന്നു. ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത മകളെ എന്തിനാണ് ഇങ്ങനെ അവതരിപ്പിക്കുന്നതെന്നായിരുന്നു പലരും ചോദിച്ചത്. പരസ്യത്തിന്‍റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ മാളവിക വിവാഹിതയാവുകയാണോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്.

മാളവികയുടെ പണി ഇതാണ്

മാളവികയുടെ പണി ഇതാണ്

തങ്ങള്‍ അഭിനയിച്ച പരസ്യവുമായി ബന്ധപ്പെട്ട് പുതിയ ട്രോളുണ്ടോയെന്ന് പരതുന്ന പരിപാടിയാണ് ജയറാമിനുള്ളത്. മാളവികയാകട്ടെ,​ ആ ട്രോളൊക്കെ ഇൻസ്റ്റാഗ്രാം വഴി ഷെയർ ചെയ്യുന്ന തിരക്കിലും. ഇതൊക്കെയൊരു രസമല്ലേ. ഈ കഷ്ടകാലത്തും ചിരിക്കാൻ എന്തെങ്കിലും വേണ്ടേ?​- ജയറാം ചോദിക്കുന്നു. മാളവിക ഷെയര്‍ ചെയ്ത ട്രോളുകളും വൈറലായി മാറിയിരുന്നു.

ബോറടിയില്ല

ബോറടിയില്ല

വീട്ടിലിരിക്കുന്നത് ബോറടിയേ അല്ലെന്നാണ് ജയറാമിന്റെ പക്ഷം. ജയറാമും പാർവതിയും കാളിദാസും മാളവികയും ഒന്നിച്ചിരുന്ന് പാട്ട് മത്സരവും കാരം കളിയും പരസ്‌പരം ട്രോളലുമായി ലോക്ക് ഡൗൺകാലം ആസ്വദിക്കുകയാണ്.''പരമാവധി വീട്ടിലിരിക്കുന്നതു തന്നെയായിരുന്നു ശീലം. ഞാൻ മാത്രമല്ല,​ ‌ഞങ്ങൾ നാലുപേർക്കും. എല്ലാവരും അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുന്നവർ. ഇപ്പോൾ, അത് കർക്കശമായെന്നു മാത്രം. പിന്നെ, സമൂഹത്തിന്റെയാകെ നന്മയ്ക്കു വേണ്ടിയാണല്ലോ ഈ നിയന്ത്രണം.

 എല്ലാവരും ചേര്‍ന്ന് ചെയ്യും

എല്ലാവരും ചേര്‍ന്ന് ചെയ്യും

ലോക്ക്‌ ഡൗണിന് മുൻപും വീട്ടിലിരുന്ന് ശീലമുള്ളതിനാൽ പുതിയ പതിവുകളൊന്നും തുടങ്ങേണ്ടിവന്നില്ല. വീട്ടിലുള്ള സമയത്ത് പാചകത്തിൽ ഭാര്യയെ സഹായിക്കുന്ന മാതൃകാ ഭർത്താവാണ് ഞാൻ. വീടിനു മുകളിലെ പച്ചക്കറി തോട്ടം നനയ്ക്കൽ, കാർ കഴുകൽ എന്നിവയെല്ലാം എല്ലാവരും ചേർന്നു ചെയ്യും. അതിന് ഈ ലോക്ക് ഡൗൺ കാലത്തും മുടക്കമില്ല.രാവിലെ പത്രങ്ങൾ വായിക്കും. മുമ്പത്തെക്കാൾ വിശാലമായി. ഇടയ്ക്കിടക്ക് ടി.വി.ന്യൂസ് കാണും. എന്തൊക്കെ സംഭവിച്ചു എന്നറിയണമല്ലോയെന്നും ജയറാം പറയുന്നു.

ഞാനും അഭ്യര്‍ത്ഥിക്കുന്നു

ഞാനും അഭ്യര്‍ത്ഥിക്കുന്നു

നമ്മൾ സുരക്ഷിതത്വത്തോടെ വീട്ടിലിരിക്കുമ്പോഴും, പുറത്ത് അങ്ങനയല്ലാത്ത ഒരുപാടുപേരുണ്ട്. നമുക്കു കഴിയാവുന്ന സഹായങ്ങൾ അവർക്കായി ചെയ്യുകയെന്നതു മനുഷ്യരെന്ന നിലയിൽ നമ്മുടെ കടമയാണ്. ലോകത്ത് ഇത്രയൊക്കെ പ്രശ്നങ്ങൾ നടക്കുമ്പോഴും, സർക്കാരും ബന്ധപ്പെട്ട അധികാരികളും കൈകൾ കൂപ്പി അഭ്യർഥിച്ചിട്ടും വെറുതെ പുറത്തിറങ്ങുന്നവരെ കാണുമ്പോൾ സങ്കടം തോന്നും. ഇതു നമുക്ക് ഓരോരുർത്തർക്കും വേണ്ടിയാണെന്ന് എല്ലാവരും മനസിലാക്കണം. ദയവായി കാഴ്ച കാണാൻ പുറത്തിറങ്ങരുത് എന്നത് എന്റേയും അഭ്യർത്ഥനയാണെന്നും ജയറാം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X