പാര്‍വതിയുടെ മോശം സ്വഭാവമാണ് അത്! കണ്ടുപഠിക്കരുതെന്ന് മക്കളോട് താന്‍ പറഞ്ഞിരുന്നുവെന്ന് ജയറാം!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ജയറാമിന്റേത്. അപരനെന്ന ചിത്രത്തിലൂടെയാണ് ജയറാം അരങ്ങേറിയത്. പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച പ്രതിഭകളിലൊരാള്‍ കൂടിയാണ് അദ്ദേഹം. മിമിക്രിയിലും ചെണ്ടയിലുമെല്ലാം കഴിവ് തെളിയിച്ച താരം കടുത്ത ആനപ്രേമി കൂടിയാണ്. ജയറാമിന്റെ ഈ ഇഷ്ടങ്ങളെല്ലാം മകന്‍ കണ്ണനും പിന്തുടരുന്നുണ്ട്. അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് മകനും സിനിമയിലേക്ക് എത്തിയത്. ബാലതാരമായുള്ള വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ഈ താരം സ്വന്തമാക്കിയിരുന്നു. ഭാവിയില്‍ കാളിദാസ് നായകനായെത്തുമെന്ന തരത്തിലുള്ള പ്രവചനങ്ങളും അന്ന് പുറത്തുവന്നിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പൂമരത്തിലൂടെ കാളിദാസ് നായകനാവുകയായിരുന്നു. തമിഴ് സിനിമയില്‍ നിന്നുള്ള അവസരങ്ങളും താരപുത്രന് ലഭിച്ചിരുന്നു. കാളിദാസിന് പിന്നാലെയായി മാളവികയും സിനിമയിലെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജെബി ജംഗ്ക്ഷനിലെ പരിപാടിക്കിടയില്‍ പാര്‍വതിയെക്കുറിച്ച് ജയറാം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ജയറാമും പാര്‍വതിയും

ജയറാമും പാര്‍വതിയും

മലയാള സിനിമയിലെ മാതൃകാ താരദമ്പതികളായി വിശേഷിപ്പിക്കപ്പെടുന്നവരിലൊരാളാണ് ജയറാമും പാര്‍വതിയും. ആദ്യ സിനിമയുടെ ഷൂട്ടിംഗിനിടയില്‍ വെച്ചാണ് ജയറാം പാര്‍വതിയെ കണ്ടത്. ആദ്യകാഴ്ചയില്‍ത്തന്നെ ഇരുവരും ഇഷ്ടത്തിലായിരുന്നു. പാര്‍വതിയുടെ കുടുംബത്തിന് ഈ ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. അമ്മയുടെ കണ്ണുവെട്ടിച്ച് ജയറാം പാര്‍വതിയോട് സംസാരിക്കുന്നതിനായി തങ്ങളും സൗകര്യം ഒരുക്കിയിരുന്നതായി സംവിധായകരും പറഞ്ഞിരുന്നു.

 പാര്‍വതിയുടെ സ്വഭാവം

പാര്‍വതിയുടെ സ്വഭാവം

അച്ഛനും മകനും സിനിമയുമായി മുന്നേറുമ്പോള്‍ മറ്റ് കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നത് പാര്‍വതിയാണ്. ശക്തമായ പിന്തുണയാണ് പാര്‍വതി ഇവര്‍ക്ക് നല്‍കുന്നത്. പാര്‍വതിയുടെ ഏത് സ്വഭാവമാണ് മക്കള്‍ക്ക് വേണം എന്നാഗ്രഹിക്കുന്നതെന്ന് ജെബി ജംഗക്ഷനില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ജയറാമിനോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പരിപാടി കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും വീഡിയോ ഇപ്പോഴും തരംഗമാണ്.

ഇത് ഇഷ്ടമല്ല

ഇത് ഇഷ്ടമല്ല

പാര്‍വതിയുടെ എല്ലാ സ്വഭാവങ്ങളും മക്കള്‍ക്ക് വേണമെന്നാണ് അഗ്രഹിക്കുന്നതെന്ന മറുപടിയായിരുന്നു ജയറാം നല്‍കിയത്. എന്നാല്‍ ഏത് സ്വഭാവമാണ് വേണ്ട എന്നാഗ്രഹിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചിരുന്നു. വിശേഷ ദിവസങ്ങളില്‍ മുറുക്കുന്ന സ്വഭാവമുണ്ട് പാര്‍വതിക്ക്. അത് വേണ്ട, ആ സ്വഭാവം കണ്ടുപഠിക്കരുതെന്ന് താന്‍ മക്കളോട് പറയാറുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.

Recommended Video

പട്ടാഭിരാമൻ സിനിമ വിശേഷങ്ങൾ പങ്കുവച്ച് നടൻ ജയറാം | FilmiBeat Malayalam
 മകള്‍ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട്

മകള്‍ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട്

കാളിദാസിന് പിന്നാലെയായി മാളവികയും സിനിമയിലേക്കാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. അടുത്തിടെ ബ്രൈഡല്‍ ഫോട്ടോ ഷൂട്ടില്‍ തിളങ്ങിയിരുന്നു താരപുത്രി. ഹല്‍ദി ആഘോഷത്തിലാണോ മകളെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആദ്യം ഉയര്‍ന്നത്. പിന്നാലെയായാണ് വീഡിയോയില്‍ ജയറാമിനേയും കണ്ടത്. പരസ്യവീഡിയോയിലായിരുന്നു ഇരുവരും പ്രത്യക്ഷപ്പെട്ടത്.

Read more about: jayaram ജയറാം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X