പൂച്ചെടികളില്‍ തൊട്ടാല്‍ കൈവെട്ടുമെന്ന് പാര്‍വതി പറഞ്ഞു, ഒരുപാട് ചെടികളൊക്കെ പറിച്ചുകളയേണ്ടി വന്നു:

By Prashant V R

മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ജയറാമിന്റെത്. ജയറാമിനൊപ്പം തന്നെ ഭാര്യ പാര്‍വതി, മക്കളായ കാളിദാസ്, മാളവിക തുടങ്ങിയവരും എല്ലാവര്‍ക്കും സുപരിചിതരാണ്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെക്കാറുളള താരമാണ് ജയറാം. നടന്റെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്.

jayaramfamily

അതേസമയം ലോക്ഡൗണ്‍ കാലം കൃഷി ചെയ്യാനും സമയം കണ്ടെത്തിയ താരമാണ് ജയറാം. കൃഷിയിലിറങ്ങി ഇപ്പോള്‍ വന്‍വിജയം നേടിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം. ഇത്തവണ സ്വന്തം തോട്ടത്തില്‍ നിന്നും വിളവെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ചാണ് താരത്തിന്റെ ഓണസദ്യ. കൂടാതെ അയല്‍ക്കാര്‍ക്ക് കൊടുക്കാനുളള പച്ചക്കറിയും തങ്ങളുടെ കൈവശമുണ്ടെന്നും നടന്‍ പറയുന്നു. മകന്‍ കാളിദാസിനൊപ്പമാണ് ജയറാം പച്ചക്കറി കൃഷി ആരംഭിച്ചത്.

മകനാണ് എന്നോട് ചെന്നൈയിലെ വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി ചെയ്യാമെന്ന് ആദ്യം പറയുന്നതെന്ന് ജയറാം പറയുന്നു. സ്ഥലം കുറവായിരുന്നു. ഉളള സ്ഥലത്ത് ഭാര്യയുടെ പൂന്തോട്ടമായിരുന്നു. അത് കളഞ്ഞിട്ട് പച്ചക്കറി ചെയ്ത് നോക്കിയാലോ എന്ന് ആലോചിച്ചു. ഭാര്യ ആദ്യം സമ്മതിച്ചില്ല. പൂച്ചെടികളില്‍ തൊട്ടാല്‍ കൈവെട്ടുമെന്ന് പറഞ്ഞു. ഒരുപാട് ചെടികളൊക്കെ പറിച്ചുകളയേണ്ടി വന്നു. വേറെ സ്ഥലം ഇല്ലാത്തതുകൊണ്ട് മേയ് പകുതി മുതല്‍ കൃഷിപ്പണി തുടങ്ങി. നടാവുന്നത്രയും നട്ടു. അതെല്ലാം വിജയം കണ്ടു, ഓണത്തിന് ഇഷ്ടം പോലെ പച്ചക്കറി ലഭിച്ചു. എഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറഞ്ഞു.

അതേസമയം മുന്‍പ് ഒരു അപ്പന്‍ എന്ന നിലയില്‍ തനിക്ക് വലിയ അഭിമാനം തന്നെയാണ് കാളിദാസ് എന്ന നടന്‍ സിനിമയിലെത്തിയത് എന്ന് ജയറാം പറഞ്ഞിരുന്നു. ഒരിക്കലും ജയറാമിന്റെയും പാര്‍വതിയുടെയും പേരില്‍ ഒരു റോള്‍ അവന് ചോദിച്ചുവാങ്ങേണ്ടി വന്നിട്ടില്ലെന്നും ജയറാം പറഞ്ഞു. എന്റെ വീട് അപ്പുന്റെം എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ചതാണ് അവനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എറ്റവും വലിയ അഭിമാനം.

ജയറാമിന്റെയും പാര്‍വതിയുടെയും പേരില്‍ ഒരു റോള്‍ അവന് ഒരിക്കലും ചോദിച്ചുവാങ്ങേണ്ടി വന്നിട്ടില്ലെന്നും ജയറാം തുറന്നുപറഞ്ഞിരുന്നു. കാളിദാസ് ജയറാമിന് പിന്നാലെ മാളവികയുടെ സിനിമാ അരങ്ങേറ്റത്തിനായും എല്ലാവരും ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. അടുത്തിടെ മാളവിക ജയറാം പങ്കുവെച്ച മോഡലിംഗ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

Read more about: jayaram onam 2023 ഓണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X