ജയറാമിന്റെ അഭിനയ ജീവിതത്തിലെ തീരാനഷ്ടം ഇതാണ്! വെളിപ്പെടുത്തലുമായി താരം, ഇനി സാധ്യതയുണ്ടോ?

ഒരു കാലത്തെ മലയാള സിനിമയിലെ നായക നടന്മാരില്‍ പ്രധാനിയായിരുന്നു ജയറാം. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന ജയറാം ഇപ്പോഴും നായകനായി തുടരുകയാണ്. ഇടക്കാലത്ത് ജയറാം തിരഞ്ഞെടുത്ത സിനിമകളെല്ലാം പരാജയത്തിലേക്ക് കൂപ്പുകുത്തിയതോടെ ആരാധകരും നിരാശയിലായിരുന്നു. എന്നാല്‍ പഞ്ചവര്‍ണതത്ത എന്ന സിനിമയിലൂടെ ശക്തമായൊരു തിരിച്ച് വരവ് നടത്തി ജയറാം ഞെട്ടിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ ഏറ്രവും വലിയ നഷ്ടത്തെ കുറിച്ച് ജയറാം തുറന്ന് സാംസാരിച്ചിരിക്കുകയാണ്. ജയറാമിന്റെ ഏറ്റവും പുതിയ സിനിമയായ ലോനപ്പന്റെ മാമ്മോദീസയുടെ പ്രചാരണ പരിപാടികള്‍ക്കായി ദുബായില്‍ എത്തിയപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകരോടായി അക്കാര്യം താരം വെളിപ്പെടുത്തിയത്.

അഭിനയ ജീവിതത്തിലെ തീരാനഷ്ടം

അഭിനയ ജീവിതത്തിലെ തീരാനഷ്ടം

കുഞ്ചന്‍ നമ്പ്യാരുമായി എന്റെ രൂപം വച്ച് ഭരതേട്ടന്‍ വരച്ച പടങ്ങള്‍ വീട്ടില്‍ ഇപ്പോഴുമുണ്ട്. തിരക്കഥ തയ്യാറായപ്പോള്‍ അദ്ദേഹത്തിന്റെ മദ്രാസിലെ വീട്ടിലേക്ക് ഞാന്‍ പോയി. കഥാപാത്രത്തിന് വേണ്ടി നല്ലവണ്ണം മെലിയണമെന്ന് എന്നോട് നിര്‍ദ്ദേശിച്ചു. കുഞ്ചന്‍ നമ്പ്യാര്‍ പഠിപ്പിച്ച ആയിരക്കണക്കിന് കുട്ടികള്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ പേപ്പട്ടി കടിച്ച് രോഗബാധിതനായ കുഞ്ചന്‍ നമ്പ്യാര്‍ എത്തുന്നതും ഇതിനിടയില്‍ മരണമെത്തുന്നതുമെല്ലാം വളരെ മനോഹരമായി ഭരതേട്ടന്‍ എഴുതി വച്ചിരുന്നു.

  ഭരതേട്ടന്‍ നമ്മെ വിട്ടു

ഭരതേട്ടന്‍ നമ്മെ വിട്ടു

പക്ഷെ ഇടയ്ക്ക് വച്ച് ഭരതേട്ടന്‍ നമ്മെ വിട്ടു പോയി. തിരക്കഥ ഇപ്പോഴുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കെപിഎസി ലളിത പറഞ്ഞതെന്നും ജയറാം പറയുന്നു. മലയാള സിനിമയിലെ നവതരംഗങ്ങള്‍ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഭരതന്‍, പത്മരാജന്‍ എന്നിവര്‍ ഒരു കാലത്ത് മലയാള സിനിമയെ ഞെട്ടിപ്പിക്കുന്ന സിനിമകളാണ് സമ്മാനിച്ചത്. അപരനൊക്കെ അപരമായ പരീക്ഷണമായിരുന്നു. അത്തരം പരീക്ഷണങ്ങളാണ് പുതുതലമുറ നടത്തി കൊണ്ടിരിക്കുന്നത്.

തിരിച്ച് വരാന്‍ സാധിച്ചു

തിരിച്ച് വരാന്‍ സാധിച്ചു

ആ കൂട്ടത്തിന്റെ ഒരരികിലൂടെ പോവാന്‍ സാധിക്കുന്നത് തന്നെ ഭാഗ്യമായി കരുതുന്നു. തിരഞ്ഞെടുപ്പുകളിലെ പാളിച്ചകളും മറ്റുമാണ് എന്നെ അടുത്ത കാലത്ത് പിന്നിലേക്ക് നയിച്ചത്. എങ്കിലും ഏറ്റവും ഒടുവില്‍ അഭിനയിച്ച രമേഷ് പിഷാരടിയുടെ പഞ്ചവര്‍ണതത്ത, ലിയോ തദോവൂസിന്റെ ലോനപ്പന്റെ മാമ്മോദീസ എന്നിവയില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച തിരിച്ച് വരാന്‍ സാധിച്ചു. ദുബായില്‍ വന്ന കാലത്ത് അന്തരിച്ച നടന്‍ പ്രേം നസീറിനെ പരിചയപ്പെട്ട ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചു.

 ലോനപ്പന്റെ മാമ്മോദീസ

ലോനപ്പന്റെ മാമ്മോദീസ

ലോനപ്പന്റെ മാമ്മോദീസ ഗള്‍ഫിലെ പ്രേക്ഷകരെയും ഏറെ സ്വാധീനിക്കുമെന്ന് കരുതുന്നതായി സംവിധായകന്‍ ലിയോ തദേവൂസ് പറയുന്നു. മധ്യ വര്‍ഗത്തിലെ കുടുംബത്തിലെ ഒരു യുവാവിന്റെ ജീവിതത്തിലെ പ്രധാന ഏടുകളാണ് ചിത്രം പറയുന്നത്. മമ്മൂട്ടി മോഹന്‍ലാല്‍, ജയറാം, തുടങ്ങിയ താരങ്ങളോടൊപ്പം തുടക്കത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവുണ്ടെന്ന് നായിക അന്ന രേഷ്മ രാജന്‍ പറയുന്നു. സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ്, നിര്‍മാതാവ് ഷിനയ് മാത്യൂ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X