എന്റെ അച്ഛന്റെ പിറന്നാളാണ്, മാളവിക ജയറാമിന്റെ ആശംസ വൈറലാകുന്നു...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം. 1988 ൽ പദ്മരാജൻ ചിത്രമായ അപരനിലൂടെ വെള്ളിത്തിരയിൽ എത്തിയ നടൻ പിന്നീട് തെന്നിന്ത്യൻ സിനിമയുടെ ഭാഗ്യതാരമായി മാറുകയായിരുന്നു. മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളായ തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങി നിൽക്കാൻ ജയറാമിന് കഴിഞ്ഞിരുന്നു. കോമഡിയും സീരിയസ് വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന ജയറാം യൂത്തിന്റേയും കുടുംബപ്രേക്ഷകരുടേയും പ്രിയങ്കരനായി മാറുകയായിരുന്നു. തെന്നിന്ത്യൻ പ്രേക്ഷകരുടേയും ഹൃദയം കീഴടക്കാൻ നടന് കഴിഞ്ഞിരുന്നു. മലയാളത്തെ പോലെ തമിഴ്,തെലുങ്ക് ഭാഷ ചിത്രങ്ങളിൽ ഇന്നും സജീവമാണ് ജയറാം.

Malavika, Jayaram , kalidas,

ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജയറാമിന്റെ 56ാം പിറന്നാളാണ്. താരത്തിന് ജന്മദിനാശംസകൾ നേർന്ന് സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. പ്രിയപ്പെട്ട അച്ഛന് ആശംസയുമായി മക്കളായ കാളിദാസ് ജയറാമും മാളവികയും രംഗത്തെത്തിയിട്ടുണ്ട്. അച്ഛനോടൊപ്പമുളള മനോഹരമായി ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇരുവരും പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ജ്വല്ലറി പരസ്യത്തിലെ ചിത്രം പോസ്റ്റ് ചെയ്താണ് മാളവിക അച്ഛന് പിറന്നാൾ ആശംസ നേർന്നത്. ഇന്ന് എന്റെ അച്ഛന്റെ പിറന്നാളാണ് എന്ന് കുറിച്ചു കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്. മാളവികയ്ക്ക് ഹൃദയത്തിന്റെ ഇമോജിയാണ് താരം മറുപടിയായി നൽകിയിരിക്കുന്നത്. മാളവികയുടെ ആശംസയും ചിത്രവും വൈറലായിട്ടുണ്ട്.

Recommended Video

പാവ കഥൈകള്‍ ട്രെയിലറില്‍ ഞെട്ടിച്ച് കാളിദാസ് ജയറാം | FIlmiBeat Malayalam

അച്ഛന് പിറന്നാൾ ആശംസയുമായി മകനും നടനുമായ കാളിദാസും എത്തിയിട്ടുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ജയറാമിനോടൊപ്പം നൃത്തം ചെയ്യുന്ന ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ അറിയിച്ചിരിക്കുന്നത്. കാളിദാസിന്റെ പിറന്നാൾ പോസ്റ്റിന് ചുവടെയായി നടൻ ദുൽഖർ സൽമാൻ, മാളവിക മോഹൻ, അശ്വിൻ കുമാർ പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവർ പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. ഇവർക്കെല്ലാം നടൻ മറുപടിയും നൽകിയിട്ടുണ്ട്.

പിറന്നാൾ ആശംസ നേർന്ന എല്ലാവർക്കും തന്റെ പുതിയ ഇൻസ്റ്റഗ്രാം പേജിലൂടെ താരം നന്ദിയും അറിയിച്ചിട്ടുണ്ട്. ''ജന്മദിനത്തില്‍ സ്‌നേഹങ്ങളും ആശംസകളും നേരിട്ടും അല്ലാതെയും അറിയിച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ഒരുപാട് നന്ദി'' സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ജയറാം പറയുന്നു. ഈ വീഡിയോ പെരുമ്പാവൂര്‍ തോട്ടുവയിലുള്ള തന്റെ പശുഫാമില്‍ നിന്നാണ് ജയറാം ചിത്രീകരിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X