50 ദിവസം കൊണ്ട് കുറച്ചത് 14 കിലോ! വീണ്ടും തടിയനാകുമെന്ന് ജയറാം, കാരണം വെളിപ്പെടുത്തി ജയറാം
മലായാളി പ്രേക്ഷകരുടെ ജനപ്രിയ നടനാണ് ജയറാം. മിമിക്രിയിൽ നിന്ന് സിനിമയിൽ എത്തുകയും ചുരുങ്ങിയ സമയം കൊണ്ട് വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാനും ജയറാമിന് കഴിഞ്ഞു. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട താരമാണ് ജയറാം. മുണ്ടും ഷർട്ടും ധരിച്ച് നാടൻ വേഷങ്ങളിലാണ് താരം സിനിമയിലും പുറത്തും കൂടുതൽ പ്രത്യക്ഷപ്പെടാറുളളത്. എന്നാൽ ഈ അടുത്ത ഇടയ്ക്ക് താരത്തിന്റെ ലുക്ക് കണ്ട് പ്രേക്ഷകർ ആകെ ഞെട്ടി. മെലിഞ്ഞ് ബോഡി ഫിറ്റായി ഗ്ലാമറാർ ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.
അല്ലു അർജുൻ നായകനായി എത്തുന്ന ഒരു തെലുങ്ക് ചിത്രത്തിലാണ് ജയറാം അഭിനയിച്ചു വരുന്നത്. ചിത്രത്തിൽ നായകന്റെ ചുള്ളൻ അച്ഛനായിട്ടാണ് താരം എത്തുന്നത്. മെലിഞ്ഞ ഗെറ്റപ്പിൽ നിന്ന് പഴയ ഗെറ്റപ്പിലേയ്ക്ക് പോകൻ സാധ്യതയുണ്ടെന്ന് ജയറാം. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് രൂപമാറ്റത്തെ കുറിച്ച് പറഞ്ഞത്

50 ദിവസം കൊണ്ട് 14 കിലോ
രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്തയ്ക്ക് വേണ്ടിയാണ് ശരീര ഭാരം വർധിപ്പിച്ചത്. 8 മാസത്തോളം വ്യായാമം ചെയ്യാതെ വീട്ടിലിരുന്നു ഭക്ഷണം കഴിച്ചു. സിനിമയ്ക്ക് ആവശ്യമായ രൂപം ആയെങ്കിലു പിനനീട് കാര്യങ്ങൾ കൈവിട്ട് പോകുകയായിരുന്നു. ഒറ്റയടിക്ക് 15 കിലോയോളം കൂടി. എന്തുചെയ്തിട്ടും കുറയ്ക്കാൻ പറ്റുന്നില്ല. അതോടെ, പൂർണമായും വീട്ടിലേക്ക് കയറി. 50 ദിവസത്തോളം നല്ല ഫുഡ് ഡയറ്റും വ്യായാമവും. 104 കിലോയെന്നുള്ളത് 90 കിലോയിലെത്തി.

സാർ നായകന്റെ അച്ഛനാണ് ചേട്ടനല്ല
അല്ലു അർജുന്റ അച്ഛനായിട്ടാണ് ഇപ്പോൾ അഭിനയിക്കുന്നത്. നയകന്റെ അച്ഛനായി അഭിനയിക്കുന്ന നടന കുറിച്ചുള്ള പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ സംവിധായകന്റെ അടുത്തെത്തി. ഓരോ ഷെഡ്യൂൾ കഴിയുമ്പോഴും അച്ഛൻ മെലിഞ്ഞു വരികയാണെന്നും എപ്പോഴും വസ്ത്രങ്ങൾ ചെറുതാക്കുന്നതു സമയ നഷ്ടമുണ്ടാക്കുന്നെന്നുമായിരുന്നു പരാതി. ഒടുവിൽ സംവിധായകൻ ഇടപെട്ടു നടനോട് അപേക്ഷിച്ചു. പൊന്നുസാറേ.. സാർ നായകന്റെ അച്ഛനാണ്.. ചേട്ടനല്ല.. അങ്ങനൊരു റോളില്ല പടത്തിൽ. ഇനി വെയ്റ്റ് കുറയ്ക്കരുത്. പക്ഷേ, പിന്നെയും കുറഞ്ഞു 5 കിലോ- ജയറാം പറഞ്ഞു.

പഴയ രൂപത്തിലേയ്ക്ക്
ഇനിയും പഴയ രൂപത്തിലേയ്ക്ക് പോകേണ്ടി വരുമെന്നും താരം സൂചിപ്പിച്ചു. മണിരത്നത്തിന്റെ ചിത്രത്തിനു വേണ്ടിയാകും അത്. തന്റെ തടിയുളള രൂപം കണ്ടിട്ടാണ് അദ്ദേഹം എന്നെ ചിത്രത്തിലേയ്ക്ക് വിളിച്ചത്. അതായത് ഇനിയും ഞാൻ പഴയതു പോലെ തടിയൻ ആകേണ്ടി വരുമെന്നും ജയറാം പറഞ്ഞു. അതേസമയം മലയാളത്തിൽ പുതിയ ചിത്രങ്ങളൊന്നും താരം കമിറ്റ് ചെയ്തിട്ടില്ല. അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്.

കാളിദാസൻ ഞെട്ടി
ആ സമയത്ത് കാളിദാസൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല. താൻ ചില പരിപാടികൾ ചെയ്യുന്നുണ്ടെന്ന് അറിയാമെങ്കിലും ഫലം എന്താണെന്ന് അറിയില്ലായിരുന്നു. ഒരു 40 ദിവസം കഴിഞ്ഞപ്പോൾ എന്റെ ഒരു ഫോട്ടോ കാളിദാസിന് അയച്ചു കൊടുത്തു. ചെക്കനൊന്നു ഞെട്ടി.. ‘ഹാറ്റ്സ് ഓഫ് അപ്പ...' എന്നായിരുന്നു മറുപടി.

കൃത്യമായ വ്യായാമം
കഴിഞ്ഞ കുറെ വർഷങ്ങളായി ശരീരം നന്നായി സൂക്ഷിക്കിന്നുണ്ടായിരുന്നു. കൃത്യമായ വ്യായമവും ഡയറ്റും ഫോളോ ചെയ്തിരുന്നു. സിനിമക്കാർ മാത്രമല്ല ശരീരം നന്നായി സൂക്ഷിക്കേണ്ടത് സാധാരണക്കാരുടേയും ഉത്തരവാദിത്വമാണ്. പ്രായത്തെ ഓർത്തു വിഷമിക്കുകയേ വേണ്ട. അതു വെറും അക്കങ്ങളാണ്- ജയറാം പറഞ്ഞു


Click it and Unblock the Notifications