അച്ഛന്റെ മുഖത്ത് കരിവാരിത്തേച്ച് വേദ! ജയസൂര്യയുടെ വീഡിയോയ്ക്ക് കമന്റുമായി ചാക്കോച്ചന്‍!

ലോക് ഡൗണ്‍ ദിനങ്ങളിലെ വിശേഷം പങ്കുവെച്ച് താരങ്ങള്‍ എത്തുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലൂടെയുമായാണ് പല താരങ്ങളും വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. ഷൂട്ടിംഗ് നിര്‍ത്തിവെച്ചതിനാല്‍ താരങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങിയിരുന്നു. പാചക പരീക്ഷണങ്ങളും വീട് വൃത്തിയാക്കലും മക്കള്‍ക്കൊപ്പം കളിക്കാന്‍ കൂടിയുമൊക്കെ ലോക് ഡൗണ്‍ ആഘോഷിക്കുകയാണ് സിനിമാലോകവും. മകള്‍ക്കൊപ്പമുള്ള മനോഹരനിമിഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജയസൂര്യ ഇപ്പോള്‍.

അച്ഛനും മോളും ചേര്‍ന്നാണ് ഇത്തവണ കളിക്കുന്നത്. കളിക്കിടയില്‍ മുഖത്ത് കണ്‍മഷി തേക്കാനുള്ള അവസരവും ഇരുവര്‍ക്കും ലഭിക്കുന്നുണ്ട്. ആദ്യത്തെ അവസരം ലഭിച്ചത് വേദയ്ക്കായിരുന്നു. പിന്നീടാണ് ജയസൂര്യയ്ക്ക് ചാന്‍സ് ലഭിച്ചത്. മൂക്കിലും മുഖത്തുമൊക്കെയായി കരിയുമായി ഇരിക്കുന്ന അച്ഛനേയും മകളേയുമാണ് വീഡിയോയില്‍ കാണുന്നത്. ഞാന്‍ നിന്റെ അച്ഛനല്ലേ, ഒന്ന് മയത്തിലൊക്കെ തേക്കെടീ എന്ന് ഇടയ്ക്ക് ജയസൂര്യ മോളോട് പറയുന്നുണ്ടായിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ജയസൂര്യയുടെ അടുത്ത സുഹൃത്തായ കുഞ്ചാക്കോ ബോബനും ഇത്തവണ കമന്റുമായി എത്തിയിട്ടുണ്ട്. നിന്റെ മുഖത്തെ അത്രയും ഭാഗത്തെ വൃത്തികേട് മാറിക്കിട്ടിയെന്നായിരുന്നു താരത്തിന്റരെ കമന്റ്. നിരവധി പേരാണ് ഈ കമന്റ് ലൈക്കടിച്ച് എത്തിയിട്ടുള്ളത്. കമന്റ് പൊളിച്ചുവെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്.

Jayasurya

ഫുക്രു, വൈഗ, ചാന്ദിനി മേനോന്‍, രഞ്ജിനി ജോസ്, രതീഷ് വേഗ, ഫര്‍ഹാന്‍ ഫാസില്‍, അശ്വതി തുടങ്ങിയവരും കമന്റുകളുമായി എത്തിയിട്ടുണ്ട്. കരിതേക്കുന്ന ഈ ഗെയിം കൊള്ളാലോയെന്നായിരുന്നു ഇവരുടെ കമന്റ്. ഇടയ്ക്ക് തങ്ങള്‍ക്ക് അരികിലേക്കെത്തിയ മകനോട് ദേ, ഇവള്‍ടെ മുഖം നോക്കിയേ എന്ന് പറയുന്ന ജയസൂര്യയേയും വീഡിയോയില്‍ കാണാം. ജയസൂര്യ മാത്രമല്ല സരിതയും വേദയും അദ്വൈതുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതരാണ്.

ക്ലാസ്‌മേറ്റ്‌സ് ഓര്‍മ്മകള്‍ പുതുക്കുന്ന ചിത്രവുമായും നേരത്തെ താരമെത്തിയിരുന്നു. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, നരേന്‍ എന്നിവരെ വീഡിയോ കോള്‍ ചെയ്തതിന്റെ ഫോട്ടോയായിരുന്നു ജയസൂര്യ പങ്കുവെച്ചത്. സിനിമാവിശേഷങ്ങളെക്കുറിച്ച് മാത്രമല്ല കുടുംബത്തിലേയും സുഹൃത്തുക്കളുടേയുമൊക്കെ കാര്യങ്ങള്‍ പങ്കുവെച്ചും ജയസൂര്യ എത്താറുണ്ട്.

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X