»   » കരിഞ്ഞു പോയ നൊസ്റ്റാള്‍ജിയ, മകനു മുന്നില്‍ നൊസ്റ്റാള്‍ജിക്കാവാന്‍ പോയ ജയസൂര്യയ്ക്ക് കിട്ടിയ പണി !!

കരിഞ്ഞു പോയ നൊസ്റ്റാള്‍ജിയ, മകനു മുന്നില്‍ നൊസ്റ്റാള്‍ജിക്കാവാന്‍ പോയ ജയസൂര്യയ്ക്ക് കിട്ടിയ പണി !!

Posted By: Nimisha
Subscribe to Filmibeat Malayalam

നാം ജീവിച്ചിരിക്കുന്ന കാലഘട്ടത്തിന്റെ ചില ഓര്‍മ്മപ്പെടുത്തലുകള്‍ നമ്മെ എന്നും ഗൃഹാതുരത്വ സ്മരണയിലേക്ക് നയിക്കും. തലമുറകള്‍ മാറുന്നതിനനുസരിച്ച് ഇത്തരം കാര്യങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കും. ചില ഓര്‍മ്മകള്‍ നമ്മെ വല്ലാതെ നൊസ്റ്റാള്‍ജിക്ക് ആക്കാറുണ്ട്. അത്തരത്തിലുള്ള നൊസ്റ്റാള്‍ജിയ പങ്കുവെക്കുമ്പോള്‍ അത് അതേ പോലെ മനസ്സിലാവുന്ന ആള്‍ മറുപക്ഷത്തുണ്ടെങ്കിലേ വര്‍ക്കൗട്ട് ആവൂ.

തന്റെ നൊസ്റ്റാള്‍ജിക്ക് അനുഭവം മകനു മുന്നില്‍ പങ്കുവെക്കാന്‍ പോയി എട്ടിന്റെ പണി വാങ്ങിച്ചൊരു താരമുണ്ട് മലയാള സിനിമയില്‍. ഈ അച്ഛനേയും മകനേയും പ്രേക്ഷകര്‍ക്ക് ഒരുപാടിഷ്ടമാണ്. സ്വന്തമായൊരു ഷോര്‍ട്ട് ഫിലിം ചെയ്ത് കഴിവു തെളിയിച്ച ആദിയും അച്ഛന്‍ ജയസൂര്യയുമാണ് കഥയിലെ താരങ്ങള്‍. തന്റെ നൊസ്റ്റാള്‍ജിയ മകനു മുന്നില്‍ പ്രകടിപ്പിക്കാന്‍ പോയ ജയസൂര്യയ്ക്ക് കിട്ടിയ പണിയെക്കുറിച്ച് അറിയാന്‍ കൂടുതല്‍ വായിക്കൂ...

കരിഞ്ഞു പോയ നൊസ്റ്റാള്‍ജിയയുമായി ജയസൂര്യ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. അച്ഛന്‍റെ പാത പിന്തുടര്‍ന്ന് ജയസൂര്യയും മകനും സിനിമയിലേക്കെത്തുമെന്ന് ചെറുപ്പത്തിലേ തെളിയിച്ചിരിക്കുകയാണ് സ്വന്തമായി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിലൂടെ.ഗുഡ് ഡേ എന്ന് പേരിട്ട ചിത്രത്തില്‍ സംവിധാനം, അഭിനയം, എഡിറ്റിങ്ങ് എല്ലാം നടത്തിയത് ആദിയാണ്.

കശുവണ്ടി ചുട്ടുകൊടുത്ത് പണിവാങ്ങിച്ചു

താന്‍ അനുഭവിച്ച നൊസ്റ്റാള്‍ജിയ മകനും പകര്‍ന്നു നല്‍കുന്നതിനായാണ് ജയസൂര്യ ഇത്തരമൊരു കാര്യം ചെയ്തത്. പറന്പിലെ കരിയിലെ കൂട്ടിയിട്ട് മക്കള്‍ക്ക് കശുവണ്ടി ചുട്ടുകൊടുത്തു കഴിഞ്ഞ് എങ്ങെയുണ്ടെന്നു ചോദിച്ചപ്പോള്‍ കുഴപ്പമില്ലെന്നാണ് മക്കള്‍ പറഞ്ഞത്. എന്നാല്‍ ഒരെണ്ണം കൂടി തരട്ടേ എന്നു ചോദിച്ചതും മക്കള്‍ രണ്ടും ഒാടിപ്പോയെന്നാണ് താരം പറയുന്നത്.

അവരുടെ സംസാരവിഷയം ഇതൊന്നുമായിരുന്നില്ല

കശുവണ്ടി ചുട്ടുകൊടുത്തിനു മികച്ച പ്രതികരണം പ്രതീക്ഷിച്ച ജയസൂര്യയുടെ മുന്നില്‍ നിന്നും ഒാടിപ്പോയ കുട്ടികള്‍ സംസാരിച്ചിരുന്നത് ഉടന്‍ പുറത്തിറങ്ങുന്ന ps 5 നെക്കുറിച്ചായിരുന്നു.

കരിഞ്ഞ നൊസ്റ്റാള്‍ജിയയുമായി ഭാര്യയ്ക്ക് അരികിലേക്ക്

മക്കള്‍ക്കു മുന്നില്‍ പാളിപ്പോയ നൊസ്റ്റാള്‍ജിയ ശ്രമം ഭാര്യയ്ക്കു മുന്നില്‍ അവതരിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. കഴിച്ച ഉടനെ കിടിലന്‍ ടേസ്റ്റാണെന്നും അച്ഛനേയും തറവാടുമൊക്കെ ഒാര്‍മ്മ വരുന്നെന്നും ഭാര്യ പറഞ്ഞതോടെ നഷ്ടപ്പെട്ടു പോയ ജീവന്‍ തിരിച്ചു കിട്ടിയെന്നും താരം ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

നൊസ്റ്റാള്‍ജിയ അടിച്ചേല്‍പ്പിക്കരുത്

ഈ സംഭവത്തില്‍ നിന്നും തനിക്ക് വലിയൊരു തിരിച്ചറിവു നല്‍കി. അതത് കാലത്തെ പ്രതിനിധീകരിക്കുന്നതാണ് നൊസ്റ്റാള്‍ജിയ അത് വേറെ തലമുറയിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ നോക്കിയാല്‍ അത് തന്നെ കൊല്ലുന്നതിനു തുല്യമാണെന്നുള്ള തിരിച്ചറിവു ലഭിച്ചുവെന്നും താരം കുറിച്ചിട്ടുണ്ട്.

മകന്‍ പറയാന്‍ സാധ്യതയുള്ള നൊസ്റ്റാള്‍ജിയയെക്കുറിച്ച്

മകന്‍ വലുതായിക്കഴിഞ്ഞ് കൂട്ടുകാരോട് പങ്കുവെക്കാന്‍ സാധ്യതയുള്ള നൊസ്റ്റാള്‍ജിയയെക്കുറിച്ചും ജയസൂര്യ കുറിച്ചിട്ടുണ്ട്. . അത് ഇപ്രകാരമാണ്. എന്‍റെ പത്താമത്തെ വയസ്സില്...എന്റെ അച്ഛന്റെ അടുത്ത്‌ ps:4 ന്റെ പുതിയ വേർഷൻ മേടിച്ചു തരാൻ പറഞ്ഞിട്ട് തരില്ലാന്ന് പറഞ്ഞപ്പോ,ഞാനൊക്കെ ഒരു രാത്രി AC ഇടാതെ..എന്തിന് പാലിൽ bournvitta ഇടാതെ വരെ ,ഒരു ദിവസം മുഴുവനും ഞാൻ ജീവിച്ചിട്ടുണ്ട് അറിയോ നിനക്ക്...

ജയസൂര്യയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

English summary
Facebook post by Jayasurya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam