എന്റെ പ്രണയമേ... പ്രിയതമയ്ക്ക് വിവാഹ വാർഷിക ആശംസ നേർന്ന് പ്രിയതാരം, ചിത്രം വൈറൽ
മോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയസൂര്യയും സരിതയും. സിനിമയുമായി വലിയ ബന്ധമില്ലെങ്കിലും സരിത പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ജയസൂര്യയ്ക്കൊപ്പം ഒരു നിഴൽ പോലെ എപ്പോഴും കൂടെയുണ്ടാകാറുമുണ്ട്. ഇന്ന് താരദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. ജയസൂര്യയുടേയും സരിതയുടേയും 16ാം വിവാഹ വാർഷികമാണിന്ന് . പ്രിയതമയ്ക്ക ഹൃദയസ്പർശിയായ ആശംസ നേർന്ന് ജയസൂര്യ.

സരിതയെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രിയപ്പെട്ടവൾക്ക് ആശംസ നേർന്നിരിക്കുന്നത്. ജയസൂര്യയ്ക്കും സരിത വിവാഹ വാർഷിക ആശംസ നേർന്നിട്ടുണ്ട്. കൂടാതെ ജയസൂര്യയ്ക്കൊപ്പമുളള യാത്രകളുടെ ചിത്രങ്ങളും സരിത സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ജയസൂര്യയ്ക്ക് വിവാഹ വാർഷിക ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്.
2004 ആണ് ജയസൂര്യയും സരിതയും വിവാഹിതരാകുന്നത്. അദ്വൈത്, വേദ എന്നിങ്ങനെ രണ്ടു മക്കളാണിവർക്കുള്ളത്. സിനിമയെ പോലെ കുടുംബത്തിനും പ്രധാന്യം കൊടുക്കുന്ന താരം ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിലും കുടുംബത്തോടെപ്പx നിൽക്കാനുള്ള സമയം കണ്ടെത്താറുണ്ട്. യാത്രയെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. ഷൂട്ടിങ് ഇടവേളകളിൽ കുടുംബത്തോടൊപ്പം യാത്ര പോകാറുണ്ട്. യാത്ര വിശേഷവും ചിത്രങ്ങളും പ്രേക്ഷകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്.


Click it and Unblock the Notifications