ആട് 2 വിജയിച്ചതിന് പിന്നില്‍ ശക്തമായ കാരണങ്ങളുണ്ട്, ഷാജി പാപ്പന് അനുകൂലമായി ഭവിച്ച ആ കാരണങ്ങളിതാ!

By Nimisha

Recommended Video

ആട് 2 വിജയിക്കാനുള്ള കാരണങ്ങൾ | filmibeat Malayalam

ക്രിസ്മസിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തിയ ഷാജി പാപ്പനും സംഘത്തിനും മികച്ച സ്വീകരണമാണ് ലഭിച്ചത്. പ്രത്യേകിച്ച് ലോജിക്കൊന്നുമില്ലെങ്കിലും സിനിമ കാണാനായി തിയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകന് ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമയൊരുക്കിയിട്ടുള്ളത്. ആദ്യ ഭാഗത്തിന് നെഗറ്റീവ് പ്രതികരണം ലഭിച്ചിട്ടും രണ്ടാം ഭാഗവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തീരുമാനിച്ച സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കുമാണ് മുഴുവന്‍ ക്രെഡിറ്റും നല്‍കേണ്ടത്.

മെഗാസ്റ്റാര്‍ ചിത്രമായ മാസ്റ്റര്‍പീസിനൊപ്പമാണ് ആട് 2 റിലീസ് ചെയ്തത്. തുടക്കം മുതല്‍ തന്നെ മികച്ച പ്രതികരണവുമായി ഇരു ചിത്രങ്ങളും മുന്നേറിയത്. അത് പിന്നീടും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആട് 2 വിജയമായി മാറിയതിന് പിന്നില്‍ ചില ശക്തമായ കാരണങ്ങള്‍ കൂടിയുണ്ട്. അതിന് പിന്നിലെ പ്രധാന കാരണത്തെക്കുറിച്ച് അറിയാന്‍ കൂടുതല്‍ വായിക്കൂ.

കഥാപാത്രങ്ങളെയെല്ലാം ഒരുമിപ്പിച്ച് നിര്‍ത്തി

കഥാപാത്രങ്ങളെയെല്ലാം ഒരുമിപ്പിച്ച് നിര്‍ത്തി

കഥാപാത്രങ്ങളെല്ലാം രണ്ടാം ഭാഗത്തിലും എത്തിയെന്നുള്ളതെന്നാണ് പ്രധാനപ്പെട്ട കാരണം. ഷാജി പാപ്പനെയും പ്രധാന കഥാപാത്രങ്ങളെയും മാത്രം നിലനിര്‍ത്തി സിനിമയെടുക്കാനുള്ള അവസരമുണ്ടായിട്ടും അതിന് തയ്യാറാവാതിരുന്ന സംവിധായകന് തന്നെയാണ് കൈയ്യടി നല്‍കേണ്ടത്.

അഭിനയവും മേക്കിങ്ങും

അഭിനയവും മേക്കിങ്ങും

ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത താരങ്ങളുടെ പ്രകടനവും മേക്കിങ്ങുമാണ്. ആദ്യ ഭാഗത്തിനേക്കാള്‍ മികച്ച പ്രകടനമാണ് അഭിനേതാക്കള്‍ കാഴ്ച വെച്ചത്. ഇത് കൃത്യമായി പ്രേക്ഷകര്‍ക്ക് മനസ്സിലാവുകയും ചെയ്തിരുന്നു. അതിനുള്ള അംഗീകാരം കൂടിയാണ് മിഥുനും സംഘത്തിനും ലഭിച്ചത്.

തെറ്റുകള്‍ തിരുത്തി

തെറ്റുകള്‍ തിരുത്തി

ആദ്യ ഭാഗത്തില്‍ സംഭവിച്ച പാകപ്പിഴകളെ മാറ്റിയാണ് രണ്ടാം ഭാഗം ഒരുക്കിയതെന്നാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. സാധാരണക്കാരന് ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കിയത്.

ഷാജി പാപ്പന്‍രെ സ്വീകാര്യത

ഷാജി പാപ്പന്‍രെ സ്വീകാര്യത

ആദ്യ ഭാഗത്തിനേക്കാള്‍ കൂടുതല്‍ സ്വീകാര്യതയാണ് രണ്ടാം വരവില്‍ ഷാജി പാപ്പന് ലഭിച്ചത്. ഓവറാക്കാതെ മിതമായ രീതിയില്‍ കഥാപാത്രത്തെ മുന്നോട്ട് നയിക്കാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞുവെന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തുന്നു.

പശ്ചാത്തല സംഗീതം നിലനിര്‍ത്തി

പശ്ചാത്തല സംഗീതം നിലനിര്‍ത്തി

ആദ്യ ഭാഗത്തിന്റെ അതേ പശ്ചാത്തല സംഗീതമാണ് രണ്ടാം ഭാഗത്തിലും ഉപയോഗിച്ചത്. ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയെന്നതൊഴിച്ചാല്‍ പല കഥാപാത്രങ്ങളെ പരിചയപ്പെടുത്തുമ്പോഴും അതേ ട്യൂണാണ് ഉപയോഗിച്ചത്.

വിജയകരമായി പ്രദര്‍ശനം തുടരുന്നു

വിജയകരമായി പ്രദര്‍ശനം തുടരുന്നു

ക്രിസ്മസിന് മുന്നോടിയായാണ് പാപ്പനും സംഘവും തിയേറ്ററുകളിലേക്കെത്തി. മൂന്നാഴ്ച പിന്നിടുന്നതിനിടയിലും മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. കലക്ഷന്റെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സിനിമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X