»   » നിവിനും, അതിന് ശേഷം പൃഥ്വിയും സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ ജയസൂര്യ ആര്?

നിവിനും, അതിന് ശേഷം പൃഥ്വിയും സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ ജയസൂര്യ ആര്?

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രം ഹിറ്റായപ്പോള്‍ നിവിന്‍ പോളിയായിരുന്നു സൂപ്പര്‍സ്റ്റാര്‍. അതിന് ശേഷം തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ നേടി പൃഥ്വിരാജ് ആ പേരിനെ കവച്ചു വച്ചു. വിജയങ്ങള്‍ മാറിവരുമ്പോള്‍ തരം പോലെ സൂപ്പര്‍സ്റ്റാര്‍സിനെ മാറ്റുന്ന മലയാളി പ്രേക്ഷര്‍ മനപൂര്‍വ്വം കണ്ടില്ലെന്ന് നടിയ്ക്കുന്ന ഒരു നടനുണ്ട്, ജയസൂര്യ. അടുത്ത സൂപ്പര്‍സ്റ്റാര്‍ ആയി ജയസൂര്യയെ അവരോധിക്കണം എന്നല്ല. അവഗണിക്കരുത് എന്ന് മാത്രം.

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം പൃഥ്വിരാജ് ഹാട്രിക് നേടിയ മികച്ച നടനായെങ്കില്‍ കുമ്പസാരം, ലുക്കു തുപ്പി, ജിലേബി, അമര്‍ അക്ബര്‍ അന്തോണി, ഇപ്പോള്‍ സു സു സുധി വാത്മീകം വരെ അഞ്ച് സിനിമകളുടെ തുടര്‍ വിജയം നേടിയ ജയസൂര്യയെ എന്ത് വിളിക്കണം.


Read More: നിരൂപണം: സു.. സു.. സുധി വാത്മീകം സു.. സു.. സൂപ്പര്‍


മസാല പടങ്ങള്‍ എന്നതിനപ്പുറം, കാമ്പുള്ള കഥ, വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളെയാണ് ജയസൂര്യ ശ്രദ്ധിച്ചത്. എന്ന് കരുതി പൃഥ്വിരാജിനെക്കാള്‍ മികച്ച നടനാണ് ജയസൂര്യയെന്നോ മറ്റോ അതിന് അര്‍ത്ഥമില്ല. അങ്ങനെ പറഞ്ഞാലും കൂടിപ്പോകില്ല. നടന്മാരെ നിരത്തി നിര്‍ത്തി ഒരു താരതമ്യമല്ല ഇവിടെ ഉദ്ദേശിക്കുന്നത്, മറിച്ച് പ്രേക്ഷകര്‍ കാണിക്കുന്ന പക്ഷപാതമാണ്.


അപ്പോത്തിക്കരി എന്ന ചിത്രത്തിലെ സുബിന്‍ ജോസഫ് ദേശീയ പുരസ്‌കാരത്തിന്റെ പടിവരെ കയറി മടങ്ങിയതാണ്. സംസ്ഥാന സര്‍ക്കാര്‍ സുബിനെ കണ്ടതായി പോലും നടിച്ചില്ല. അക്കാര്യത്തെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ല. അങ്കൂര്‍ റാവുത്തറും ഷാജി പപ്പനൊക്കെ ജയസൂര്യയുടെ വേറിട്ട വേഷങ്ങളില്‍ മുഴച്ചു നില്‍ക്കുന്ന ഉദാഹരണങ്ങള്‍ മാത്രം. ഈ വര്‍ഷം ഇറങ്ങിയ ജയസൂര്യയുടെ കഥാപാത്രങ്ങളിലൂടെ ബാക്കി പറയാം.


നിവിനും, അതിന് ശേഷം പൃഥ്വിയും സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ ജയസൂര്യ ആര്?

നവാഗതനായ മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് ആട് ഒരു ഭീകര ജീവിയാണ്. പേര് സൂചിപ്പിയ്ക്കുന്നതുപോലെ തമാശകള്‍ നിറഞ്ഞ ഒരു ചിത്രം. സിനിമ എത്രത്തോളം വിജയിച്ചു എന്നതിലല്ല ഷാജി പപ്പന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് എത്രത്തോളം പ്രിയങ്കരനായി എന്നതിലാണ് കാര്യം


നിവിനും, അതിന് ശേഷം പൃഥ്വിയും സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ ജയസൂര്യ ആര്?

അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആല്‍ബി എന്ന പിതാവിന്റെ വേഷം ജയസൂര്യയെക്കാള്‍ മികച്ചതാക്കാന്‍ മറ്റാര്‍ക്ക് കഴിയും. ആ കഥാപാത്രത്തിലൂടെ ജീവിയ്ക്കുകയായിരുന്നു ജയസൂര്യ.


നിവിനും, അതിന് ശേഷം പൃഥ്വിയും സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ ജയസൂര്യ ആര്?

തിയേറ്ററില്‍ വലിയ സ്വീകരണം ലഭിയ്ക്കാതെ പോയ ചിത്രമാണ് ലുക്ക ചുപ്പി. ഭാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം പക്ഷെ മലയാളത്തില്‍ നിന്ന് പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് ചിത്രങ്ങളിലൊന്നായി. പ്രേക്ഷകര്‍ അപ്പോഴും ജയസൂര്യയെ ശ്രദ്ധിക്കാതെ പോയി


നിവിനും, അതിന് ശേഷം പൃഥ്വിയും സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ ജയസൂര്യ ആര്?

കുടുംബ പ്രേക്ഷകര്‍ക്ക് എന്താണ് ജയസൂര്യയെ എത്രത്തോളം ഇഷ്ടമെന്ന് ചോദിച്ചാല്‍ പറയും, ആള് വളരെ സിംപിളാണ്. അതെ സാധാരണക്കാരനായി അഭിനയിക്കാന്‍ ജയസൂര്യയ്‌ക്കെന്തോ വല്ലാത്ത മിടുക്കുണ്ട്. ഒരു കൃഷിക്കാരനായി ജയസൂര്യ എത്തിയ ജിലേബി ഒട്ടും വെറുപ്പിക്കുന്നതല്ല.


നിവിനും, അതിന് ശേഷം പൃഥ്വിയും സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ ജയസൂര്യ ആര്?

നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലും കഥാപാത്രങ്ങളിലെ വ്യത്യസ്തത ജയസൂര്യ നിലനിര്‍ത്തി. മുടന്തനായിട്ടാണ് എത്തിയത്. ചിത്രം ഹിറ്റാകുമ്പോള്‍ പൃഥ്വിരാജിന്റെ പേര് മാത്രമേ മുഴങ്ങിക്കേള്‍ക്കുന്നുള്ളൂ. നായികയെ കെട്ടുന്നയാളാണ് നായകനെങ്കില്‍ ഈ സിനിമയിലെ നായകന്‍ ജയസൂര്യയാണ്.


നിവിനും, അതിന് ശേഷം പൃഥ്വിയും സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ ജയസൂര്യ ആര്?

ഇന്നലെ (നവംബര്‍ 20) റിലീസായ സു സു സുധി വാത്മീകത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ഊമയായി (ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍) അഭിനയം തുടങ്ങിയ ജയസൂര്യ ഈ ചിത്രത്തില്‍ വിക്കനായിട്ടാണ് അഭിനയിക്കുന്നത്. സുധീന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ 20 മുതല്‍ 40 വയസ്സുവരെയുള്ള ശാരീരിക മാനസിക മാറ്റങ്ങള്‍ അഭിനയത്തിലൂടെയും സംഭാഷണത്തിലൂടെയും പ്രേക്ഷകരിലെത്തിക്കുന്നതില്‍ ജയസൂര്യ വിജയിച്ചു.


English summary
Jayasurya also having continuous hits like prithviraj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X