കുടുംബത്തിനൊപ്പം അവധി ആഘോഷിച്ച് ജയസൂര്യ! ചിത്രങ്ങള്‍ വൈറല്‍
ചെറിയ വേഷങ്ങളില്‍ നിന്നും മലയാളത്തില്‍ നായകനിരയിലേക്ക് ഉയര്‍ന്ന താരമാണ് ജയസൂര്യ. സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ താരം കഠിന പ്രയത്‌നത്തിലൂടെയാണ് മോളിവുഡില്‍ മുന്‍നിരയിലേക്ക് ഉയര്‍ന്നത്. ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കായും ആകാംക്ഷകളോടെ സിനിമാ പ്രേമികള്‍ കാത്തിരിക്കാറുണ്ട്. വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ മുന്നേറുന്നത്.
തൃശ്ശൂര്‍ പൂരം എന്ന ചിത്രമാണ് ജയസൂര്യയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ സിനിമാത്തിരക്കുകളില്‍ നിന്നും മാറി വിദേശത്ത് അവധി ആഘോഷിക്കുകയാണ് ജയസൂര്യയും കുടുംബവും. സ്വിറ്റ്‌സര്‍ലണ്ടിലേക്കാണ് ഇത്തവണ നടനും കുടുംബവും യാത്ര പോയത്. വിദേശത്തു നിന്നുളള അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ ജയസൂര്യയും ഭാര്യ സരിതയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും ഇടയ്ക്ക് മാറി യാത്രയ്ക്കായി സമയം കണ്ടെത്താറുളള താരമാണ് ജയസൂര്യ.

അടുത്തിടെ ഇരുവരും നേപ്പാള്‍ യാത്രയും നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും താരം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. സരിതയ്‌ക്കൊപ്പം കൈലാസത്തിലേക്ക് നടത്തിയ യാത്രയാണ് തന്നെ സംബന്ധിച്ച് എറ്റവും ഓര്‍ത്തിരിക്കുന്ന യാത്രയെന്ന് മുന്‍പ് ജയസൂര്യ വെളിപ്പെടുത്തിയിരുന്നു. ഞാനും സരിതയും കൂടെ കൈലാസം പോയതാവും എന്നെ സംബന്ധിച്ച് എന്നും ഓര്‍ത്തിരിക്കുന്ന പവിത്രമായ യാത്ര.

ഹിമാലയം പോവുക എന്നത് തന്നെ വലിയൊരു ഭാഗ്യമായിരുന്നുവെന്നും ഭാര്യയ്‌ക്കൊപ്പം പതിനാല് കിലോമീറ്ററോളം കയറ്റം കയറിയത് സാഹസികമായ അനുഭവമായിരുന്നുവെന്നും ജയസൂര്യ വെളിപ്പെടുത്തിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാകാറുളള താരമാണ് ജയസൂര്യ. തന്റെ പുതിയ വിശേഷങ്ങളെല്ലാം നടന്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്.

ജയസൂര്യയ്ക്ക് പുറമെ മകന്‍ അദ്വൈത് ജയസൂര്യയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ പുതിയ ഹ്രസ്വ ചിത്രങ്ങളുമായി താര പുത്രന്‍ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. അതേസമയം തൃശ്ശൂര്‍ പൂരത്തിന് പിന്നാലെ കൈനിറയെ സിനിമകളാണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. അഞ്ചിലധികം സിനിമകള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.


Click it and Unblock the Notifications